ഹുവാവെയ്ക്ക് രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കാൻ അനുമതി

|

രാജ്യത്ത് 5 ജി ട്രയലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുകയാണെന്നും ഇതിനായി ഹുവാവേയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച് ഈ അംഗീകാരം ഹുവാവേയ്ക്ക് ഒരു വലിയ ആശ്വാസമാണ്, കാരണം പല രാജ്യങ്ങളിൽ നിന്നും കനത്ത എതിർപ്പ് നേരിടുന്ന കമ്പനിയാണ് ഹുവാവെ. എല്ലാ ടെലിക്കോം ഓപ്പറേറ്റർമാർക്കും ട്രയലുകൾക്കായി 5 ജി സ്പെക്ട്രം നൽകാൻ തീരുമാനിച്ചതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

നോക്കിയ
 

നോക്കിയയും എറിക്സണും ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരുമായി കൈകോർത്ത് 5 ജി നെറ്റ്‌വർക്കുകൾ പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്. 5 ജി ട്രയലുകളിൽ ഹുവാവേയുടെ പങ്കാളിത്തം ഒരു വലിയ ചോദ്യം കൂടി ഉയരുന്നുണ്ട്. കാരണം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കമ്പനിയെ ഇതിനകം വിലക്കിയിരിക്കുകയാണ്.

വിശങ്കർ പ്രസാദ്

5 ജി ഭാവിയാണ്, അത് വേഗതയാണ് എന്നും 5 ജിയിൽ പുതുമകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും 4 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൽ ഹുവാവേ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലെയും 5 ജി ട്രയലുകളിൽ നിന്ന് കമ്പനിയെ മാറ്റിനിർത്താനുള്ള തീരുമാനത്തിന് പിന്നിൽ ബാക്ക്-ഡോർ ഇൻസ്റ്റാളേഷനിലൂടെ ചൈനയ്ക്ക് വിവരങ്ങൾ ചോർത്തുമെന്നതിനാലാണ്.

കൂടുതൽ വായിക്കുക: 2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്

ഹുവാവേ ഇന്ത്യ സിഇഒ

ഹുവാവേയിൽ വിശ്വാസമർപ്പിച്ച ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നതായും ഇന്ത്യൻ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സാങ്കേതിക കണ്ടുപിടിത്തങ്ങളും ഉയർന്ന നിലവാരമുള്ള നെറ്റ്‌വർക്കുകളിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഹുവാവേ ഇന്ത്യ സിഇഒ ജയ് ചെൻ പറഞ്ഞു.

5 ജി സ്പെക്ട്രം
 

5 ജി സ്പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെ 2020 ന്റെ ആദ്യ പകുതിയിൽ 5 ജി ട്രയലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില രാജ്യങ്ങളിൽ ടെലികോം ഓപ്പറേറ്റർമാർ ഇതിനകം തന്നെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. റെഡ്മി കെ 30 5 ജി പോലുള്ള വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണുകളും വിപണിയിലേക്ക് വരുന്നുണ്ട്. 5 ജി റോൾ ഔട്ടിന് ശേഷം സ്മാർട്ട്‌ഫോൺ കമ്പനികൾ 5 ജി എനേബിൾഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്മാർട്ട്ഫോണുകൾ

അടുത്ത വർഷത്തോടെ 5ജി സ്മാർട്ട്ഫോണുകൾക്കുള്ള വൻ വിലയിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിപ്പ്സെറ്റ് ഉത്പാദാക്കളായ ക്വാൽകോം ഇതിനകം തന്നെ മൂന്ന് പുതിയ 5ജി സപ്പോർട്ട് ചിപ്പ് സെറ്റുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്നാപ്പ്ഡ്രാഗൺ 865, സ്നാപ്പ്ഡ്രാഗൺ 765, സ്നാപ്പ്ഡ്രാഗൺ 765ജി എന്നിവയാണ് ക്വാൽകോം പുതുതായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 5ജി സപ്പോർട്ട് ഉള്ള ചിപ്പ്സെറ്റുകൾ.

കൂടുതൽ വായിക്കുക: 5G യുമായി ഹോണർ വി30, വി30 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

സ്നാപ്പ്ഡ്രാഗൺ 865

സ്നാപ്പ്ഡ്രാഗൺ 865 ഒരു ഹൈ എൻഡ് പ്രോഡക്ട് ആണ്. വിലകൂടിയ ചിപ്പ്സെറ്റ് ആയതിനാൽ തന്നെ ഇത് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളും പ്രീമിയം ലെവലായിരിക്കും. എന്നാൽ സ്നാപ്പ്ഡ്രാഗൺ 765, സ്നാപ്പ്ഡ്രാഗൺ 765ജി എന്നിവ മിഡ്റൈഞ്ച് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ചിപ്പ്സെറ്റുകളാണ്. ഈ മൂന്ന് പുതിയ ചിപ്പ് സെറ്റുകളിലും ബിൾഡ് ഇൻ 5ജി മോഡമാണ് കൊടുക്കുന്നത്. അതായത് സ്മാർട്ട്ഫോൺ കമ്പനികൾക്ക് മറ്റൊരു 5ജി മോഡം വാങ്ങാൻ പണം ചിലവഴിക്കേണ്ടി വരില്ല. ഇത് ഉത്പാദനചിലവ് കുറയ്ക്കും.

Most Read Articles
Best Mobiles in India

English summary
The Indian government is reportedly planning to start 5G trials in the country and now the telecom minister Ravi Shankar Prasad has confirmed that Huawei will also participate in the trails, reports PTI. As per the report, the approval is a big relief for Huawei as it was speculated that the company might not get permission to take part in it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X