ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

|

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹുവാവേ അതിന്റെ ബജറ്റ് ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ശരിവച്ച് ഹുവാവേ ഹോണർ എന്ന സബ് ബ്രാന്റിനെ വിറ്റിരിക്കുന്നു. കമ്പോളവും ബിസിനസ്സ് സാഹചര്യങ്ങളും നേരിടുന്ന പ്രതിസന്ധി മൂലമാണ് വിൽപ്പന നടത്തിയത്. ചൈന ആസ്ഥാനമായുള്ള ഷെൻ‌ഷെൻ സിക്സിൻ ന്യൂ ഇൻഫർമേഷൻ ടെക്നോളജി കോ എന്ന കമ്പനിയാണ് ഹോണർ സ്വന്തമാക്കിയിരിക്കുന്നത്.

ഹുവായ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡ്

ഹോണർ ചാനലുകളെയും വിതരണക്കാരെയും നിലനിർത്തുന്നതിനായി വ്യാവസായവും ഉപഭോക്തൃ ബിസിനസുകളും കടുത്ത സമ്മർദ്ദത്തിലായ ഈ സമയത്ത് ഹുവായ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് അതിന്റെ കീഴിലുള്ള മുഴുവൻ ഹോണർ ബിസിനസ്സ് ആസ്തികളും വിൽക്കാൻ തീരമാനിച്ചു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഷെൻ‌ഷെൻ സിക്സിൻ ന്യൂ ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനത്തിനാണ് ഹോണർ വിറ്റിരിക്കുന്നത്. ഹോണറിന്റെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും വിതരണക്കാരുടെയും പാർട്ട്ണർമാരുചെയും താൽ‌പ്പര്യങ്ങൾ‌ സംരക്ഷിച്ചുകൊണ്ടാണ് ഹുവാവേ ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നും കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6,000 എംഎഎച്ച് ബാറ്ററിയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6,000 എംഎഎച്ച് ബാറ്ററിയുമായി

ഷെൻ‌ഷെൻ സിക്സിൻ ന്യൂ ഇൻഫർമേഷൻ ടെക്നോളജി

നിലവിൽ ഹുവാവേയോ ഷെൻ‌ഷെൻ സിക്സിൻ ന്യൂ ഇൻഫർമേഷൻ ടെക്നോളജിയോ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഹോണറിന്റെ പുതിയ ഉടമകൾ ഈ ഇടപാടിന് വേണ്ടി എത്ര ചിലവഴിച്ചു എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹുവാവേയും ഷെൻ‌സെൻ സിക്സിൻ ന്യൂ ഇൻഫർമേഷൻ ടെക്നോളജിയും തമ്മിലുള്ള ഇടപാട് ഏകദേശം 15.2 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജീവനക്കാർ

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹോണറിന്റെ നിലവിലെ ബോർഡും അതിന്റെ തൊഴിലാളികളും അതുപോലെ തന്നെ തുടരും. പുതിയ ഉടമകൾ ബിസിനസ്സ്, ബ്രാൻഡിംഗ്, ഉത്പാദനം, വിതരണം, സേവനങ്ങൾ, പ്രവർത്തനങ്ങൾ, എക്സിക്യൂട്ടീവ് തീരുമാനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കും. ഹുവായ്ക്ക് ഇനി ഹോണറിൽ ഷെയറുകളൊന്നും ഇല്ല. ആർ & ഡി, സപ്ലൈ ചെയിൻ മാനേജുമെന്റ്, മറ്റ് ഹോണർ ആസ്തികൾ എന്നിവയുൾപ്പെടെ ഹോണറിന്റെ എല്ലാ ആസ്തികളിലുമായി 7,000 ത്തിലധികം ജീവനക്കാരും ഉണ്ട്. ഇതും പുതിയ കമ്പനിക്ക് അതുപോലെ നിലനിർത്താവുന്നതാണ്.

കൂടുതൽ  വായിക്കുക: നോക്കിയ 2.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ നവംബർ 26ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ  വായിക്കുക: നോക്കിയ 2.4, നോക്കിയ 3.4 സ്മാർട്ട്ഫോണുകൾ നവംബർ 26ന് ഇന്ത്യൻ വിപണിയിലെത്തും

അമേരിക്ക

കഴിഞ്ഞ വർഷം അമേരിക്കൻ സർക്കാരുമായി ഹുവാവേയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് ഹോണർ സ്മാർട്ട്ഫോണുകളുടെ വിൽപ്പനയെയും കാര്യമായി ബാധിച്ചു. ഹോണർ ഹുവാവേയിൽ നിന്നും മറ്റൊരു കമ്പനിയുടെ ബ്രാന്റായി മാറുന്നതോടെ ഹോണർ സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ വിൽപ്പന ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ അടക്കമുള്ള പല വിപണികളിലും ഹോണർ സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായാണ് ഹോണർ തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്.

ഗൂഗിൾ സേവനങ്ങൾ

ഗൂഗിൾ സേവനങ്ങൾ പരമാവധി ഒഴിവാക്കി തങ്ങളുടേതായ ആപ്പ് സ്റ്റോർ പോലും ഉണ്ടാക്കിയ കമ്പനിയാണ് ഹുവാവേ. മറ്റ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ആപ്പിളിന് സമാനമായ നിലയിൽ തങ്ങളുടെ പ്രൊഡക്ടുകൾക്ക് ആവശ്യമുള്ളതെല്ലാം സ്വന്തമായി വികസിപ്പിച്ചെടുക്കാൻ പോന്ന നിലവിൽ വളർന്ന് വരികയാണ് ഹുവാവേ. ഹോണർ എന്ന സബ് ബ്രാന്റ് ഹുവാവേയിൽ നിന്നും വേർപെടുന്നതോടെ ഇന്ത്യ അടക്കമുള്ള വിപണിയിൽ നിന്ന് കമ്പനിക്ക് ലഭിച്ചിരുന്ന ലാഭം വൻതോതിൽ കുറയും.

കൂടുതൽ വായിക്കുക: വിവോ Y12s സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ Y12s സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

Best Mobiles in India

English summary
Over the past few weeks, there have been reports of Huawei selling off its budget phone brand, the Honor. Finally Huawei has sold its Honor sub-brand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X