പോപ്പ്-അപ്പ് ക്യാമറയുമായി ഹുവാവേ വിഷൻ എക്സ് 65 ഒലെഡ് ടിവി അവതരിപ്പിച്ചു

|

ചൈനീസ് ടെക് ഭീമനായ ഹുവാവേ തങ്ങളുടെ ആദ്യത്തെ ഒ‌എൽ‌ഇഡി ടിവിയായ ഹുവാവേ വിഷൻ സ്മാർട്ട് ടിവി എക്സ് 65 പുറത്തിറക്കി. 65 ഇഞ്ച് ഒ‌എൽ‌ഇഡി പാനലും 120 ഹെർട്സ് റീഫ്രഷ് റേറ്റുമുള്ള ഈ ടിവിയുടെ ടീസർ നേരത്തെ കമ്പനി പുറത്ത് വിട്ടിരുന്നു. സ്മാർട്ട് ടിവി വിപണിയിൽ വിലയ ചലനങ്ങൾ ഉണ്ടാക്കാൻ പോന്ന മികച്ച സവിശേഷതകളോടെയാണ് ഹുവാവേ ഈ ടിവി അവതരിപ്പിച്ചിരിക്കുന്നത്.

 

അൾട്രാ-തിൻ

24.9 മിമി കട്ടിയുള്ള അൾട്രാ-തിൻ ബോഡിയോടെയാണ് ഹുവാവേ എക്സ് 65 വരുന്നത്. ഉയർന്ന സ്‌ക്രീനിൽ ടു ബോഡി റേഷ്യോയും ഈ സ്മാർട്ട് ടിവിയുടെ സവിശേഷതയാണ്. ചുറ്റുമുള്ള പാനൽ വളരെ വലിപ്പം കുറഞ്ഞതാണ്. ചൈനയിലാണ് കമ്പനി ഈ സ്മാർട്ട് ടിവി അവതരിപ്പിച്ചിരിക്കുന്നത്. ഇത് എപ്പോൾ ഇന്ത്യയിലെത്തുമെന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ

പ്രീമിയം

പ്രീമിയം സവിശേഷതകളുള്ള ഹുവാവേ വിഷൻ എക്സ് 65ന്റെ വില 24,999 ചൈനീസ് യുവാനാണ് (ഏകദേശം 2,70,000 രൂപ). ഈ ടിവി ഒരു വലിയ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയ്ക്കൊപ്പം എച്ച്ഡിആർ 10 ഫോർമാറ്റിനുള്ള സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് മികച്ച വിഷ്വലുകൾ നൽകാൻ സാധിക്കുന്ന സവിശേഷതകളാണ് ഈ സ്മാർട്ട് ടിവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

4 സ്പീക്കറുകൾ
 

1,000 നിറ്റ്സ് ബ്രൈറ്റ്നസ് നൽകുന്ന സ്ക്രീനാണ് ഹുവാവേ തങ്ങളുടെ പുതിയ സ്മാർട്ട് ടിവിയിൽ നൽകിയിട്ടുള്ളത്. കൂടാതെ ഡിസ്‌പ്ലേയ്‌ക്ക് ടി‌യുവി റൈൻ‌ലാൻ‌ഡ് സർട്ടിഫൈഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ടിവിയിൽ മൊത്തം 14 സ്പീക്കറുകളും സെറ്റ് ചെയ്തിട്ടുണ്ട്, എല്ലാ സ്പീക്കറുകളും ഡിസ്പ്ലേയ്ക്ക് കീഴിലായിട്ടാണ് നൽകിയിട്ടുള്ളത്. സ്പീക്കർ സിസ്റ്റത്തിൽ ആറ് ഫുൾ-റേഞ്ച് ഡ്രൈവറുകളും ആറ് ട്വീറ്ററുകളും രണ്ട് വൂഫറുകളും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത് ടിക് ടോക്കൂടുതൽ വായിക്കുക: ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത് ടിക് ടോക്

ഒ‌എൽ‌ഇഡി

ഒ‌എൽ‌ഇഡികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഹൈസിലിക്കൺ ഹോങ്കു 898 സ്മാർട്ട് ചിപ്പാണ് ഹുവാവേ പുതിയ സ്മാർട്ട് ടിവിക്ക് നൽകിയിട്ടുള്ളത്യ സ്‌ക്രീനിന്റെ നിറവും വേഗതയും ക്രമീകരിക്കുന്നതിന് ഈ പ്രോസസർ അഡ്വൻസ്ഡ് മൾട്ടിചാനൽ സെൻസറുകൾ ഉപയോഗിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പിക്ച്ചർ ഗുണനിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്തലിനും പിക്ച്ചർ കൂടുതൽ സ്വാഭാവികമാക്കുന്നതിനും ആംബിയന്റ് ലൈറ്റ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ഹുവാവേ സ്മാർട്ട് ടിവിയുടെ ഏറ്റവും വലിയ സവിശേഷത

ഹുവാവേയുടെ പുതിയ സ്മാർട്ട് ടിവിയുടെ ഏറ്റവും വലിയ സവിശേഷത 24 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ പോപ്പ് അപ്പ് ക്യാമറയാണ്. ഇത് ഹൈസിലിക്കൺ ഡ്യുവൽ എൻ‌പിയു ചിപ്പുകളും 4 ടി സൂപ്പർ-പവർ കമ്പ്യൂട്ടിംഗ് പവറും ഉൾപ്പെടെയാണ് നൽകിയിട്ടുള്ളത്. എയർ ജെസ്റ്റർ കൺട്രോൾ, വീഡിയോ കോളിംഗ് എന്നിവയും ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് എയർടെല്ലും ജിയോയും കമ്മീഷൻ നൽകുന്നുകൂടുതൽ വായിക്കുക: മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് എയർടെല്ലും ജിയോയും കമ്മീഷൻ നൽകുന്നു

Best Mobiles in India

Read more about:
English summary
Chinese tech giant, Huawei, has finally launched its first OLED TV, the Huawei Vision Smart TV X65. The television which comes with a 65-inch OLED panel and 120Hz refresh rate has been teased by the company for a few weeks now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X