ജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം
ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് ഇനി പ്രത്യേകം പണം ചിലവഴിക്കേണ്ടതില്ല. ജിയോ സിം കാർഡുകൾ ഉള്ള ആളുകൾക്ക് തങ്ങളുടെ റീചാർജ് പ്ലാനുകൾക്കൊപ്പം തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. കുറഞ്ഞ നിരക്കിൽ പോലും ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. 333 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ ജിയോ ഈ സൌജന്യ ആനുകൂല്യം നൽകുന്നുണ്ട്.

333 രൂപ, 419 രൂപ, 499 രൂപ, 583 രൂപ, 783 രൂപ വിലകളിൽ ലഭിക്കുന്ന റീചാർജ് പ്ലാനുകൾക്കൊപ്പമാണ് മൂന്ന് മാസത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ജിയോ നൽകുന്നത്. ഈ പ്ലാനുകൾക്കൊപ്പം ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങളും സൌജന്യ കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിലൂടെ സൌജന്യ എസ്എംഎസുകളും ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നുണ്ട്.

333 രൂപ പ്ലാൻ
ജിയോയുടെ 333 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും വരിക്കാർക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ മൂന്ന് മാസത്തെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ നൽകുന്നു. പ്ലാൻ റീചാർജ് ചെയ്താൽ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

419 രൂപ പ്ലാൻ
3 മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന മികച്ച പ്ലാനാണ് 419 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് കോപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

499 രൂപ പ്ലാൻ
499 രൂപ വിലയുള്ള പ്ലാനിലൂടെ ജിയോ ഒരു വർഷത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തം 56 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

583 രൂപ പ്ലാൻ
ജിയോയുടെ 583 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റി നൽകുന്നു. പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും ലഭിക്കും. പ്ലാനിലൂടെ മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ തന്നെയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 1.5 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

783 രൂപ പ്ലാൻ
ജിയോയുടെ 783 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുക. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








