സ്ട്രോക്ക് ബാധിതരെ സഹായിക്കാൻ കൃത്രിമ കൈയ്യൊരുക്കി ഹൈദരാബാദ് IIT

|

സ്ടോക്ക് ബാധിതർക്കായി ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഹൈദരാബാദ് IIT. സെൻറർ ഫോർ ഹെൽത്ത് കെയർ എൻറർപ്രണർഷിപ്പിൻറെ സ്റ്റാർട്ടപ്പായ ബിഎബിൾ ഹെൽത്താണ് ആം ഏബിൾ എന്ന ഉപകരണം അവതരിപ്പിച്ചത്. റീഹാബിലിറ്റേഷൻ തെറാപ്പിയെ സഹായിക്കുന്ന ഉപകരണമാണ് ആം ഏബിൾ. സ്ട്രോക്ക് മൂലം ദുരിതം അനുഭവിക്കുന്നവർക്കായാണ് ബിഏബിൾ ഹെൽത്ത് ഈ ഉപകരണം രൂപകല്പന ചെയ്തത്.

 
സ്ട്രോക്ക് ബാധിതരെ സഹായിക്കാൻ കൃത്രിമ കൈയ്യൊരുക്കി ഹൈദരാബാദ് IIT

സെറിബ്രൽ പൽസി, മൾട്ടിപ്പിൾ സ്ലിറോസിസ്, ട്രുമാറ്റിക്ക് ബ്രൈയിൻ ഇഞ്ച്വറി, ഫ്രാക്ച്ചർ ഓർ ഫ്രോസൺ എന്നീ അവസ്ഥകളിലുള്ള സ്ട്രോക്ക് ബാധിതർക്ക് സഹായകമാകുന്ന മോട്ടോർ റീ ഹാബിലിറ്റേഷൻ എന്ന നിലയിലാണ് ഉപകരണം പ്രവർത്തികുക. ബയോമെഡിക്കൽ എഞ്ചിനീയറും റോബോട്ടിസിസ്റ്റുമായ ഹബിബ് അലിയാണ് ബിഎബിൾ എന്ന ആശയത്തിന് പിന്നിൽ. സെൻറർ ഫോർ ഹെൽത്ത് കെയർ എൻറർപ്രണർഷിപ്പ് ഫെലോസിന്റെ മൂന്നാം ബാച്ച് ഗ്രാജുവേഷനാണ് ഈ ഉപകരണം അവതരിപ്പിക്കുന്നത്.

സെൻറർ ഫോർ ഹെൽത്ത് കെയർ എൻറർപ്രണർഷിപ്പ്

സെൻറർ ഫോർ ഹെൽത്ത് കെയർ എൻറർപ്രണർഷിപ്പ്

സെൻറർ ഫോർ ഹെൽത്ത് കെയർ എൻറർപ്രണർഷിപ്പ് നടത്തുന്ന ഫെലോഷിപ്പ് പ്രോഗ്രാമിൽ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ച നൂതനമായ ബയോഡിസൈൻ കരിക്കുലമാണ് ഉള്ളത്. മൂന്ന് ബാച്ചുകളിൽ നിന്നായി 16 പേർ ഇതിനോടകം തന്നെ CfHE യിൽ നിന്നും ബിരുദം നേടിക്കഴിഞ്ഞു. ക്ലിനിക്കൽ മേഖലയെകുറിച്ച് പഠിച്ച് ഇതുവരെ പരിഹരിക്കപ്പെടാത്ത ആവശ്യകതകളെ കണ്ടെത്തുകയും അവയെ വിശകലനം ചെയ്ത് പരിഹാരങ്ങളും മാതൃകകളും സമർപ്പിക്കുകയുമാണ് ഈ ഫെലോഷിപ്പ് പ്രോഗ്രാമിലൂടെ ചെയ്യുന്നത്.

ആരോഗ്യമേഖലയിലെ ആവശ്യകതകൾ

ആരോഗ്യമേഖലയിലെ ആവശ്യകതകൾ

ഡിഗ്രി നൽകാനായി മാത്രം ഉണ്ടാക്കിയൊരു സാധാരണ ഫെലോഷിപ്പല്ല CfHE നടത്തുന്നതെന്നും ആരോഗ്യമേഖലയിൽ ഇതുവരെ പരിഹരിക്കപ്പെടാത്ത ആവശ്യകതകളെയും ഉപകരണങ്ങളെയും കണ്ടെത്തുകയും അവ പരിഹരിക്കുകയുമാണ് ഫെലോഷിപ്പ് പ്രോഗ്രാമിൻറെ ലക്ഷ്യമെന്നും CfHE കോർഡിനേറ്റിങ് ഹെഡും IIT ഹൈദരാബാദിലെ ബയോമെഡിക്കൽ എഞ്ചിനീയറിങ് തലവനുമായ റെനു ജോൺ വ്യക്തമാക്കി.

റിഹാബിലിറ്റേഷൻ തെറാപ്പി
 

റിഹാബിലിറ്റേഷൻ തെറാപ്പി

ഡിസൈനും ടെക്നോളജിയും ആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്തുകയാണ് ബിഎബിളിൻറെ ലക്ഷ്യമെന്ന് ബിഎബിൾ സ്ഥാപകൻ ഹബീബ് അലി പറഞ്ഞു. ആളുകൾക്ക് റിഹാബിലിറ്റേഷൻ തെറാപ്പി നടത്താനാവശ്യമായ യന്ത്ര ഉപകരണമെന്ന നിലയിലാണ് ആംഏബിൾ വികസിപ്പിച്ചത്. തെറാപ്പിയുടെ ഗുണം കുറയാതെ തന്നെ തെറാപ്പിസ്റ്റിൻറെ ജോലിഭാരം ലഘൂകരിക്കാൻ ഉപകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Best Mobiles in India

Read more about:
English summary
IIT Hyderabad's Center for Healthcare Entrepreneurship Incubated Startup BeAble Health launched 'ArmAble' an interactive arm training rehabilitative device offering a solution for arm rehabilitation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X