ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്

|

ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിങ് ടൂളായ ഓക്ല ഓരോ മാസവും പുറത്ത് വിടുന്ന മൊബൈൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൽ ഇത്തവണ ഇന്ത്യയ്ക്ക് നേട്ടം. ഏപ്രിൽ മാസത്തിലെ കണക്കിലാണ് ഇന്ത്യ രണ്ട് റാങ്കുകൾ മുന്നിലെത്തിയത്. ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ ആഗോള റാങ്കിങിലാണ് ഇന്ത്യ രണ്ട് സ്ഥാനങ്ങൾ ഉയർന്നത്. ഇന്ത്യയിലെ മീഡിയൻ ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗത നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ അതേ സമയം മീഡിയൻ മൊബൈൽ ഡൗൺലോഡ് വേഗത വർദ്ധിച്ചു.

 

മൊബൈൽ ഇന്റർനെറ്റ്

മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ 2022 മാർച്ച് മാസത്തിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 120-ാം സ്ഥനത്തായിരുന്നു ഇന്ത്യ. 2022 ഏപ്രിലിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്നു. ശരാശരി മൊബൈൽ വേഗതയിൽ 118-ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നിരിക്കുന്നത്. ഇന്ത്യയിലെ ശരാശരി മൊബൈൽ ഡൗൺലോഡ് വേഗത മാർച്ചിൽ 13.67 എംബിപിഎസ് ആയിരുന്നു. ഏപ്രിലിൽ ഇത് 14.19 എംബിപിഎസ് ആയി വർധിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഈ ഇന്റർനെറ്റ് വേഗതയുടെ വർധനവ് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

മീഡിയൻ ഫിക്സഡ് ബ്രോഡ്‌ബാൻഡ്

മൊത്തത്തിലുള്ള മീഡിയൻ ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയിൽ മാർച്ച് മാസത്തി. ഇന്ത്യ 72-ാം സ്ഥാനത്തായിരുന്നു. ഏപ്രിലിൽ ഇന്ത്യ ആഗോളതലത്തിൽ നാല് റാങ്കുകൾ കുറഞ്ഞ് 76-ാം സ്ഥാനത്തായി. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ്. ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് വേഗതയുടെ കാര്യത്തിൽ മുന്നിലുള്ളത് സിംഗപ്പൂരാണ്. ഈ രണ്ട് രാജ്യങ്ങളിലും അതേവഗ ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്.

ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗത
 

ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗത

മീഡിയൻ ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയുടെ കാര്യത്തിൽ മുകളിൽ സൂചിപ്പിച്ചത് പോലെ നാല് സ്ഥാനങ്ങളാണ് ഇന്ത്യ താഴേക്ക് പോയിരിക്കുന്നത്. മാർച്ച് മാസത്തിൽ ഇന്ത്യയിലെ മീഡിയൻ ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് വേഗത ഏപ്രിലിൽ 48.15 എംബിപിഎസ് ആയിരുന്നു. ഇത് ഏപ്രിലിൽ 48.09 എംബിപിഎസ് ആയി കുറഞ്ഞു. ചെറിയ കുറവാണ് ഉണ്ടായത് എങ്കിലും ആഗോള തലത്തിൽ റാങ്ക് 4 സ്ഥാനം പിന്നോട്ട് പോയത് ശ്രദ്ധേയമാണ്.

1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന രാജ്യങ്ങൾ

ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന രാജ്യങ്ങൾ

മധ്യ കിഴക്കൻ രാജ്യമായ യുഎഇയും ദ്വീപ് രാജ്യമായ സിംഗപ്പൂരുമാണ് ഇനറർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ. 134.48 എംബിപിഎസ് ശരാശരി മൊബൈൽ ഡൗൺലോഡ് വേഗതയിൽ യുഎഇ മൊബൈൽ ഇന്റർനെറ്റിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. 207.61 എംബിപിഎസ് ശരാശരി ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗതയുള്ള സിംഗപ്പൂരാണ് ഫിക്സഡ് ബ്രോഡ്‌ബാൻഡിൽ ഒന്നാം സ്ഥാനത്ത്. ഈ രണ്ട് രാജ്യങ്ങളും നൽകുന്ന ഇന്റർനെറ്റ് വേഹത അതിശയിപ്പിക്കുന്നതാണ്.

പാപുവ ന്യൂ ഗിനി

2022 ഏപ്രിലിൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത് ഉക്രെയ്നും പാപുവ ന്യൂ ഗിനിയുമായിരുന്നു. മീഡിയൻ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് പെർഫോമൻസിന്റെ റാങ്കുകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഉക്രെയ്‌നാണ്. 2022 ഏപ്രിലിൽ ഫിക്സഡ് ബ്രോഡ്‌ബാൻഡ് പെർഫോമൻസിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് പപ്പുവ ന്യൂ ഗിനിയയാണ്. ഉക്രൈനിൽ യുദ്ധം നടക്കുന്നതിനിടെയാണ് മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ വലിയ നേട്ടമുണ്ടാക്കിയത് എന്ന കാര്യം ശ്രദ്ധേയമാണ്.

ഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തുഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു

ഇന്ത്യയിൽ 6ജി സേവനങ്ങൾ

2030തോടെ ഇന്ത്യയിൽ 6ജി സേവനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) രജത ജൂബിലി ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ടെലികോം കമ്പനികൾ ഇപ്പോൾ 5ജി നെറ്റ്‌വർക്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അധികം വൈകാതെ തന്നെ സ്പെക്ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലം കഴിഞ്ഞാൽ മാസങ്ങൾക്കകം തന്നെ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് സജീവമാകും. ഇത് ആഗോള തലത്തിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കും.

Most Read Articles
Best Mobiles in India

English summary
India was ranked 120th in the Speedtest Global Index for March 2022 in terms of mobile internet speeds. In April 2022, India gets 118 rank.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X