ഇന്റർനെറ്റ് നിരോധത്തിൽ ഇന്ത്യ മുൻപന്തിയിൽ; അറിയേണ്ടതെല്ലാം

|

രാജ്യത്ത് പലതരത്തിലുള്ള പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിലൂടെയാണ് ഇന്ത്യ കടന്ന് പോയിട്ടുള്ളത്. പക്ഷേ ഈ അടുത്ത കാലത്തായി അത്തരം പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്ന രീതി സർക്കാർ സ്വീകരിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് ആകമാനമോ പ്രത്യേക പ്രദേശങ്ങളിലോ ഇന്റർനെറ്റ് നിരോധനം നടപ്പിലാക്കി ഇന്ത്യ ഇന്റർനെറ്റ് നിരോധനത്തിന്റെ കാര്യത്തിൽ മുൻ നിരയിലാണ്.

ഇന്റർനെറ്റ് നിരോധനം
 

ഇന്റർനെറ്റ് നിരോധനമെന്നത് അത്ര നല്ല കാര്യമല്ല. അത് ഇന്ത്യൻ ഭരണഘടനയുടെ തന്നെ അടിസ്ഥാന തത്വങ്ങളായ മനുഷ്യാവകാശത്തിൻറെ ലംഘനമാണ്. ആശയവിനിമയത്തിനുള്ള സ്വാനന്ത്രം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഇൻറർനെറ്റ് നിരോധനം കൊണ്ടുവരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ സോഷ്യൽ മീഡിയ വഴി കലാപ ആഹ്വാനങ്ങളും മറ്റും വർദ്ധിക്കുന്നുണ്ട്. ഇത് തടയാനും വ്യാജ വാർത്തകൾ തടയാനുമാണ് ഇന്റർനെറ്റ് നിരോധനം എന്ന നടപടി.

95 തവണ ഇന്റർനെറ്റ് നിരോധനം

ഈ വർഷം ഇതുവരെ ഇന്ത്യയിൽ 95 തവണ ഇന്റർനെറ്റ് നിരോധനം വന്നിട്ടുണ്ടെന്ന് രാജ്യത്തെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ സൂക്ഷിക്കുന്ന വെബ് പോർട്ടലായ ഇന്റർനെറ്റ് ഷട്ട്ഡൗൺ ട്രാക്കറിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടി കാട്ടിയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി വയ്ക്കാൻ സർക്കാർ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ നിയമ പ്രകാരം ടെലിക്കോം സേവനങ്ങൾ നിർത്താനോ സൈറ്റുകൾ എടുത്ത് മാറ്റാനോ കമ്പനികളോട് നിർദ്ദേശിക്കാൻ സർക്കാരിന് സാധിക്കും.

കൂടുതൽ വായിക്കുക: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ബ്രോഡ്ബാന്‍റ് എത്തിക്കാൻ നാഷണ‌ൽ ബ്രോഡ്ബാന്‍റ് മിഷൻ

ആർട്ടിക്കിൾ 370

ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് ശേഷം കാശ്മീരിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് അവിടെയാണ് ഏറ്റവും കൂടുതൽ ദിവസം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയത്. ഇപ്പോൾ പൌരത്വ ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതോടെ അസമിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും മംഗലാപുരത്തും അടക്കം ഇൻറർനെറ്റ് സേവനങ്ങൾ സർക്കാർ നിരോധിച്ചിരുന്നു.

ജമ്മുവിലും കാശ്മീരിലും
 

ആർട്ടിക്കിൾ 370 എടുത്ത് മാറ്റി രണ്ട് കേന്ദ്രഭരണപ്രദേശമാക്കിയ ജമ്മുവിലും കാശ്മീരിലും ഇൻറർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. കാശ്മീരിൽ കഴിഞ്ഞ നാല് മാസമായി ബ്രോഡ്ബാന്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഇന്റർനെറ്റ് സേവനങ്ങളും നിരേധിച്ചിരിക്കുകയാണ്. ക്രമസമാധാനത്തിനായി ഇന്റർനെറ്റ് സേവനം നിർത്തലാക്കണം എന്നത് കൊണ്ട് തന്നെ ഇത് തുടരുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ചൈനയും മ്യാൻമറും

ഇന്ത്യയിൽ ഉണ്ടായതിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് സേവന നിരേധനം ഉണ്ടായിട്ടുള്ള രാജ്യങ്ങൾ ചൈനയും മ്യാൻമറുമാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇവ രണ്ടും ജനാധിപത്യ രാജ്യങ്ങളല്ല എന്നതാണ്. ഇന്റർനെറ്റ് നിരേധനത്തന്റെ കാര്യത്തിൽ ഇതാദ്യമായല്ല ഇന്ത്യ ജനാധിപത്യ രാജ്യങ്ങളുടെ നിരയിൽ മുന്നിലെത്തുന്നത്. 2018ൽ 134 തവണ ഇന്റർനെറ്റ് സേവനങ്ങൾ നിരേധിക്കപ്പെട്ട ഇന്ത്യ കഴിഞ്ഞ വർഷത്തെ പട്ടികയിലും മുൻനിരയിലായിരുന്നു. പട്ടികയിലുള്ള രണ്ടാമത്തെ രാജ്യം പാക്കിസ്ഥാനാണ്. 12 തവണ മാത്രമാണ് പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിരോധിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: 2020 ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകുമോ?

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നിരോധനങ്ങൾ

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നിരോധനങ്ങൾ

- 136 ദിവസങ്ങൾ, തുടരുന്നു: ഈ വർഷം ഓഗസ്റ്റ് 4 ന് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

- 133 ദിവസം: കശ്മീരിലെ ഇന്റർനെറ്റ് ഷട്ട്ഡൗൺ 2016 ജൂലൈ 8 മുതൽ നവംബർ 19 വരെ നീണ്ടുനിന്നു

- 99 ദിവസം: പശ്ചിമ ബംഗാളിൽ ജൂൺ 18 മുതൽ 2017 സെപ്റ്റംബർ 25 വരെ അധികൃതർ ഇന്റർനെറ്റ് നിരോധിച്ചു.

Most Read Articles
Best Mobiles in India

Read more about:
English summary
It also saw the world's highest number of shutdowns in 2018 with 134 reported incidents. To put this in perspective, the second-highest country on the list was Pakistan - which saw 12 shutdowns last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X