Home
News

മൊബൈൽ ഡാറ്റാ സ്പീഡിൽ ഇന്ത്യ പാക്കിസ്ഥാനും നേപ്പാളിനും പിന്നിൽ

സ്പീഡ്‌ടെസ്റ്റ് പ്ലാറ്റ്‌ഫോമായ ഓക്‌ലയുടെ 2020 ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സ് പുറത്തിറക്കി. ഓക്ലയുടെ ഇൻഡക്സ് പ്രകാരം അയൽരാജ്യമായ പാകിസ്ഥാനിനും നേപ്പാളിനും പിന്നിലാണ് ഇന്ത്യ. ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ ഇന്ത്യ ബംഗ്ലാദേശിനേക്കാളും അഫ്ഗാനിസ്ഥാനേക്കാളും മുകളിലാണ്. ഓക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സ്പീഡ് ഡാറ്റയെ പ്രതിമാസ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്നതാണ്. ഓക്ല സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സിനായി ഡാറ്റ സ്വീകരിക്കുന്നത് ഉപയോക്താക്കൾ ഡിവൈസുകളിൽ നടത്തുന്ന സ്പീഡ് ടെസ്റ്റുകളിൽ നിന്നാണ്.

ഡാറ്റ സ്പീഡ് ടെസ്റ്റ്

ഒക്ടോബറിലെ മൊബൈൽ ഡാറ്റ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ ഇന്ത്യയുടെ ശരാശരി ഡൌൺലോഡ്, അപ്‌ലോഡ് വേഗത യഥാക്രമം 12.34 എംബിപിഎസ്, 4.52 എംബിപിഎസ് എന്നിങ്ങനെയാണ്. ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൽ ഇന്ത്യ 131-ാം സ്ഥാനത്താണ്. ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, സൊമാലിയ, ബംഗ്ലാദേശ്, സുഡാൻ, വെനിസ്വേല, പലസ്തീൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഡൌൺലോഡ് വേഗതയുടെ കുറവ് മൂലം വളരെ പിന്നിലാണ്. ഇൻഡക്സിൽ പാകിസ്താന് 106-ാം സ്ഥാനമാണ് ഉള്ളത്. ഒക്ടോബറിൽ 11 റാങ്ക് പിന്നിലേക്ക് പോയ നേപ്പാൾ രണ്ട് 120-ാം സ്ഥാനത്തെത്തി.

ശരാശരി ഡൌൺ‌ലോഡ്, അപ്‌ലോഡ് വേഗത

കഴിഞ്ഞ മാസം ഇന്ത്യയിലെ ശരാശരി ഡൌൺ‌ലോഡ്, അപ്‌ലോഡ് വേഗത യഥാക്രമം 12.07 എം‌ബി‌പി‌എസ്, 4.31 എം‌ബി‌പി‌എസ് എന്നിങ്ങനെയാണ്. മൊബൈലിനായുള്ള സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് ലോകമെമ്പാടുമുള്ള 139 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് നടക്കുന്നത്. ദക്ഷിണ കൊറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ചൈന, ഖത്തർ, ഓസ്ട്രേലിയ എന്നിവ ഒക്ടോബറിലെ സൂചികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി. ആഗോള ശരാശരി ഡൌൺ‌ലോഡ് വേഗത 39.18 എം‌ബി‌പി‌എസും അപ്‌ലോഡ് വേഗത 11.63 എം‌ബി‌പി‌എസുമാണ്.

ബ്രോഡ്‌ബാൻഡ്

ബ്രോഡ്‌ബാൻഡ് സ്പീഡ്ടെസ്റ്റിനുള്ള ആഗോള സൂചികയിൽ ഇന്ത്യ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഇന്ത്യ 66-ാം സ്ഥാനത്തെത്തിയെന്ന് ഒക്ടോബറിലെ കണക്കുകൾ എടുത്തുകാണിക്കുന്നു. ബ്രോഡ്‌ബാൻഡിൽ ഇന്ത്യയുടെ ശരാശരി ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡ് യഥാക്രമം 48.99 എം‌ബി‌പി‌എസും 45.65 എം‌ബി‌പി‌എസുമാണ്. കഴിഞ്ഞ മാസം ഇന്ത്യയുടെ ബ്രോഡ്‌ബാൻഡ് ഡൌൺലോഡ് സ്പീഡ് 46.47 എം‌ബി‌പി‌എസും അപ്ലോഡ് സ്പീഡ് 42.43 എം‌ബി‌പി‌എസുമാണ്.

സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ്

സിംഗപ്പൂർ, ഹോങ്കോംഗ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് ഒക്ടോബറിലെ ബ്രോഡ്ബാൻഡിനായുള്ള സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഫിക്സഡ് ബ്രോഡ്ബാൻഡിന്റെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ ലോകമെമ്പാടുമുള്ള 176 രാജ്യങ്ങൾ ഉൾപ്പെടുന്നു. ബുറുണ്ടി, സുഡാൻ, മൗറിറ്റാനിയ, അൾജീരിയ, യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് ഇന്ഡക്സിലെ ഏറ്റവും താഴെയുള്ള ആറ് സ്ഥാനങ്ങളിലുള്ളത്. ഒക്‌ടോബറിലെ ബ്രോഡ്‌ബാൻഡിലെ ആഗോള ശരാശരി ഡൗൺലോഡ് വേഗത 87.84 എംബിപിഎസാണ്. അപ്‌ലോഡ് വേഗത 47.16 എംബിപിഎസുമാണ്.

More from GizBot

Best Mobiles in India

English summary
Ookla, the speed test platform, has released the Global Speed Test Index for October 2020. According to Ookla's Index, India lags behind neighboring Pakistan and Nepal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X