Home
News

രാജ്യത്തെ ബ്രോഡ്ബാന്റ്, മൊബൈൽ ഡാറ്റ വേഗത ജൂണിൽ മെച്ചപ്പെട്ടു

രാജ്യത്തെ ബ്രോഡ്ബാന്റ്, മൊബൈൽ ഇന്റർനെറ്റ് വേഗത ജൂൺ മാസത്തിൽ മെച്ചപ്പെട്ടുവെന്ന് ഓക്ലയുടെ റിപ്പോർട്ട്. വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ ക്ലാസുകളുമെല്ലാം ഇന്റർനെറ്റിൽ തിരക്ക് വർധിപ്പിക്കാൻ കാരണമാവുമ്പോഴും വേഗതയിൽ കുറവ് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 ജൂൺ മാസത്തെ ഓക്ലയുടെ ഏറ്റവും പുതിയ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിലാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത്. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ ആഗോള ഇന്റർനെറ്റ് സ്പീഡ് റാങ്കിങ് സ്ഥാനം മെച്ചപ്പെടുത്തിയെന്നും ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫിക്സഡ് ബ്രോഡ്‌ബാൻഡ്

ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയുടെ കാര്യത്തിൽ ആഗോള തലത്തിൽ തന്നെ ഇന്ത്യയ്ക്ക് 70-ാം സ്ഥാനമാണ് ഉള്ളത്. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ 122-ാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും ഓക്ല റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇന്ത്യയുടെ മൊബൈൽ ഇന്റർനെറ്റ് വേഗത വർദ്ധിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഇന്ത്യയുടെ വളർച്ചാ ഗ്രാഫ് മുകളിലേക്കാണ് നീങ്ങുന്നത്. ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗത മെയ് മാസത്തിൽ കുറഞ്ഞിരുന്നു, എന്നാൽ ജൂണിൽ വളർച്ച നേടി.

ഫിക്സഡ് ബ്രോഡ്‌ബാൻഡ്

ഇന്ത്യയുടെ ശരാശരി ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗത ജൂൺ മാസത്തിൽ 58.17 എംബിപിഎസ് ആണ്. മെയ് മാസത്തിൽ 66.65എംബിപിഎസ് ആയിരുന്നു. വലിയ വളർച്ച തന്നെയാണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത്. മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ വിവരങ്ങൾ പരിശോധിച്ചാൽ, ജൂൺ മാസത്തിൽ ശരാശരി 17.84എംബിപിഎസ് വേഗതയാണ് ഇന്ത്യയിൽ ഉള്ളത്. മെയ് മാസത്തിൽ ശരാശരി വേഗത 15.34 എംബിപിഎസ് ആയിരുന്നു. ഇതിലും വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

മൊബൈൽ ഇൻറർനെറ്റ്

മൊബൈൽ ഇൻറർനെറ്റിന്റെ ഡൌൺലോഡ് വേഗതയിലും അപ്‌ലോഡ് വേഗതയിലും വ്യത്യാസങ്ങൾ ഉണ്ട്. ഇന്ത്യയിലെ ശരാശരി ഡൌൺ‌ലോഡ് വേഗത ജൂണിൽ 17.84എംബിപിഎസ് ആണ്. അപ്‌ലോഡ് വേഗത 5.17എംബിപിഎസ് ആണ്. ഇത് വിലയൊരു വ്യത്യാസമാണ്. ഫിക്സഡ് ബ്രോഡ്‌ബാൻഡിനെ സംബന്ധിച്ചിടത്തോളം ഇവ തമ്മിൽ വലിയ വ്യത്യാസമില്ല. ബ്രോഡ്ബാന്റിനറെ ഡൌൺ‌ലോഡ് വേഗത ജൂണിൽ 58.17എംബിപിഎസും അപ്‌ലോഡ് വേഗത 54.43എംബിപിഎസും ആണ്.

ഓക്ല

ഓക്ലയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വേഗതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ 193.51എം‌ബി‌പി‌എസ് മൊബൈൽ ഇന്റർനെറ്റ് വേഗതയുള്ള യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ (180.48 എം‌ബി‌പി‌എസ്), ഖത്തർ (171.76 എം‌ബി‌പി‌എസ്), നോർ‌വെ (167.60 എം‌ബി‌പി‌എസ്), സൈപ്രസ് (161.80 എം‌ബി‌പി‌എസ്) എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്. ബ്രോഡ്ബാന്റിൽ 260.74എം‌ബി‌പി‌എസ് വേഗതയുള്ള മൊണാക്കോ ഒന്നാം സ്ഥാനത്തെത്തി, 252.68എം‌ബി‌പി‌എസ് വേഗതയുള്ള സിംഗപ്പൂർ, 248.94എം‌ബി‌പി‌എസ് ഉള്ള ഹോങ്കോംഗ്, 220.67എം‌ബി‌പി‌എസ് ഉള്ള റൊമാനിയ, 217.18എം‌ബി‌പി‌എസ് വേഗതയുള്ള ഡെൻമാർക്ക് എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ.

ഒമാൻ

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഏറ്റവും ഉയർന്ന വളർച്ചയാണ് ഒമാൻ രേഖപ്പെടുത്തിയതെന്നും രാജ്യം 15-ാം സ്ഥാനത്തെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മറ്റ് രാജ്യങ്ങളുടെ ഇന്റർനെറ്റ് വേഗത പരിശോധിക്കുമ്പോൾ ഇന്ത്യ എത്രത്തോളം പിന്നിലാണ് എന്ന് വ്യക്തമാകും. ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റിൽ ഡൌൺലോഡ് വേഗത കൂടുതൽ ആണെങ്കിലും അപ്ലോഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ പിന്നിലാണ്. ഇത് ഇന്ത്യയിലെ ആളുകളുടെ ഇന്റർനെറ്റ് അനുഭവം മൊത്തത്തിൽ കുറയ്ക്കുന്നു.

Best Mobiles in India

English summary
India's broadband and mobile internet speeds improved in June, according to a report by Oaklay. India also tops Okla Global Index.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X