വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ നായകനാകുന്ന എയർഫോഴ്സ് ഗെയിമിൽ മൾട്ടിപ്ലെയർ മോഡും

|

ഓഗസ്റ്റിലാണ് ഇന്ത്യൻ വ്യോമസേന അതിന്റെ ആദ്യ വീഡിയോ ഗെയിമായ ഇന്ത്യൻ എയർഫോഴ്സ് പുറത്തിറക്കിയത്. ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ കഴിയുന്ന ഈ വീഡിയോ ഗെയിം സിംഗിൾ മൾട്ടിപ്ലെയർ മോഡുമായിട്ടാണ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ ഗെയിമിൽ വ്യോമസേനയുടെ ഗെയിം വിഭാഗം മൾട്ടിപ്ലെയർ മോഡും പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിലെ നായകനാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ, അദ്ദേഹമാണ് ഗെയിമിലെ നായകൻ.

ഇന്ത്യൻ എയർഫോഴ്സ് എ കട്ട് എബോ
 

ഗെയിമിൻറെ മൾട്ടിപ്ലെയർ മോഡുള്ള അപ്ഡേറ്റായ 'ഇന്ത്യൻ എയർഫോഴ്സ് എ കട്ട് എബോ' എയർ സ്റ്റാഫ് വൈസ് ചീഫ് എയർ മാർഷൽ ഹർജിത് സിംഗ് അറോറ പുറത്തിറക്കി. ഓഗസ്റ്റ് 31 ന് അന്നത്തെ എയർ ചീഫ് ആയിരുന്ന ബി എസ് ധനോവയാണ് ഗെയിമിൻറെ സിംഗിൾ പ്ലേയർ മോഡ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ഈ വീഡിയോ ഗെയിം പ്ലേ ചെയ്യാൻ കഴിയും. ഗെയിമിലൂടെ തേജസ്, റാഫേൽ മിറേജ് -2000, Su -30 തുടങ്ങിയ ഇന്ത്യൻ വ്യോമസേനയിൽ നിലവിലുള്ള യുദ്ധ വിമാനങ്ങൾ കളിക്കാർക്ക് തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക : 9 വയസ്സുകാരൻ ഉണ്ടാക്കിയത് 30 മൊബൈൽ ഗെയിമുകൾ, അതും 4 മാസം കൊണ്ട്

ടീം ബാറ്റിൽസ്, ഡെത്ത്മാച്ച്

ഇന്ത്യൻ വ്യോമസേനയുടെ മൾട്ടിപ്ലെയർ പതിപ്പിൽ ടീം ബാറ്റിൽസ്, ഡെത്ത്മാച്ച് എന്നീ മോഡുകളാണ് ഉള്ളത്. പുതിയ അപ്ഡഷനിലൂടെ ഗെയിമിൽ PUBG പോലെ, കളിക്കാർക്ക് ടീമുകളെ സൃഷ്ടിച്ച് മൾട്ടിപ്ലെയർ മോഡിൽ കളിക്കാൻ കഴിയും. ഡെത്ത്മാച്ചിലാണെങ്കിൽ അവസാനം ശേഷിക്കുന്ന ഗെയിമറെ വിജയിയായി കണക്കാക്കും. ഈ ഗെയിമിലൂടെ വ്യോമസേനയിൽ (ഇന്ത്യൻ വ്യോമസേന) താൽപ്പര്യമുള്ള യുവാക്കൾക്ക് സ്വയം വ്യോമസേന യുദ്ധവിമാനങ്ങളിലെ പോരാളികളായി മാറാം. ഇതുകൂടാതെ ഗെയിം കളിക്കുന്നവർക്ക് എയർഫോഴ്സ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനും സാധിക്കും.

ആധുനിക AR സവിശേഷതകൾ

ഗെയിം കൂടുതൽ അതിശയകരമാക്കി മാറ്റാൻ ആധുനിക AR സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഗെയിമിംഗ് അനുഭവം കൂടുതൽ മികച്ചതാക്കുന്നു. ഈ ഗെയിമിന്റെ ട്രെയിനിങ് സെഷനിൽ വിമാനവും വെപ്പണും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും കളിക്കാർക്ക് ധാരണ നൽകും. ഈ ഗെയിം iOS ഉപയോക്താക്കൾക്കായി ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോറിൽ ലഭ്യമാണ്, ഗെയിമിൻറെ സൈസ് 1GB യാണ്. ഗെയിം ട്യൂട്ടോറിയൽ മിഷനിൽ ഹൈ പ്രോഫൈൽ വിമാനങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പ്ലെയേഴ്സിനെ ഗെയിം പഠിപ്പിക്കും. ഈ പരിശീലനത്തിന് ശേഷം പ്ലെയേഴ്സിന് വിമാനം പ്രവർത്തിപ്പിക്കാൻ കഴിയും.

കൂടുതൽ വായിക്കുക : 90കളിൽ ജനിച്ചവരെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോവാൻ 7 ഗെയിമുകൾ

മികച്ച  ഗെയിം
 

ഇന്ത്യൻ വ്യോമസേന തന്നെ പുറത്തിറക്കിയിരിക്കുന്ന ഗെയിം മികച്ച എയർഫോഴ്സ് ഗെയിമുകളിൽ ഒന്നായി തന്നെയാണ് വിലയിരുത്തുന്നത്. ഗെയിമിലൂടെ എയർഫോഴ്സിലേക്ക് യുവാക്കളെ ആകർഷിക്കുക എന്നത് കൂടി സേനയുടെ ലക്ഷ്യമാണ്. രാജ്യത്തിൻറെ ഹീറോ ആയി മാറിയ അഭിനന്ദൻ വർദ്ധമാൻ എന്ന വ്യോമസേന പൈലറ്റ് നായകനാകുന്നതോടെ ഗെയിമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വ്യോമസേന കരുതുന്നത്. ഗെയിം ഇതുവരെയും ഡൌൺലോഡ് ചെയ്തിട്ടില്ലാത്തവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗെയിം ഡൌൺ ലോഡ് ചെയ്ത് ഉപയോഗിക്കാം.

Most Read Articles
Best Mobiles in India

English summary
In August, the Indian Air Force launched its first video game Indian Air Force: A cut above for game lovers. This video game has been launched specifically for the Indian youth so that they can join the Indian Air Force. The single multiplayer mode of this game was first launched, now the multiplayer mode of this game has also been launched. Wing Commander Abhinandan Varthaman has been the hero of Balakot airstrike in Indian Air Force: A cut above. The character of Players Wing Commander Abhinandan has been chosen as the protagonist of this game.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X