ബാലക്കോട്ടിൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ സ്പൈസ് 2000 ബോംബുകൾ എയർഫോഴ്സ് വീണ്ടും സ്വന്തമാക്കുന്നു.
ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷെ ഭീകരരുടെ ക്യാമ്പ് തകർക്കാൻ ഉപയോഗിച്ച ബോംബുകൾ വീണ്ടും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ബിൽഡിങ്ങുകൾ തകർക്കാൻ കഴിയുന്ന ബോബുകളിൽ പ്രധാനിയാണ് ബങ്കർ ബസ്റ്റർ സ്പൈസ് 2000. ഇസ്രേയൽ നിർമ്മിത ബോംബുകളിൽ പ്രധാനി കൂടിയാണ് ബങ്കർ ബസ്റ്റർ സ്പൈസ് 2000. സെപ്റ്റംബർ രണ്ടാം വാരത്തോടെ ബോബുകൾ ഇസ്രയേൽ ഇന്ത്യയ്ക്ക് കൈമാരുമെന്നാണ് സൂചന.

ആയുധ കൈമാറ്റം സെപ്റ്റംബറിൽ
ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും ഇസ്രയേലുമായി 300 കോടിരൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ സന്ദർശനത്തിനെത്തുമ്പോൾ തന്നെ ആയുധകൈമാറ്റം നടക്കുമെന്നാണ് എയർഫോഴ്സ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നയതന്ത്ര കൂടിക്കാഴ്ച്ച നടത്താനാണ് ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുന്നത്.

ഫയർ ആൻഡ് ഫോർഗെറ്റ്
ഇസ്രേയേൽ ആയുധ നിർമ്മാണ മേഖലയിൽ ഉത്പാദിപ്പിക്കപ്പെട്ട മികച്ച ബോബുകളിലൊന്നാണ് ബങ്കർ ബസ്റ്റർ സ്പൈസ് 2000. നാലു വർഷം മുൻപുതന്നെ ഇന്ത്യ സ്പൈസ് സ്വന്തമാക്കിയിരുന്നു. ‘ഫയർ ആൻഡ് ഫോർഗെറ്റ്' എന്നാണു സ്പൈസിനെ വിശേഷിപ്പിക്കാറുള്ളത്. പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്'.

60 കിലോമീറ്റർ റേഞ്ച്
സ്പൈസ് 2000 ബോബുകൾക്ക് 60 കിലോമീറ്റർ വരെ കൃത്യമായ റേഞ്ച് ഉണ്ട്. ബോംബ് ലക്ഷ്യത്തിലേക്ക് വിടുന്ന ആളിൽ നിന്ന് ഇക്ട്രോ-ഒപ്റ്റിക്കൽ ഇമേജായി തത്സമയം എത്തുന്ന ഡാറ്റയും ആയുധത്തിൻറെ കമ്പ്യൂട്ടർ മെമ്മറിയിൽ സ്റ്റോർചെയ്ത റഫറൻസ് ഡാറ്റയും ചേർന്നുള്ള പ്രത്യേകതരം അൽഗോരിതമാണ് ആയുധത്തിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കൃത്യമായ ലക്ഷ്യം കണ്ടെത്തുന്നതിന് സഹായകമാവുന്നു.

ബാലാക്കോട്ടിലെ താരം
സിഅർപിഎഫ് ജവാന്മാർക്ക് നേരെ പുൽവാമയിലുണ്ടായ അക്രമണത്തിന് പകരമായി പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളം തകർക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന ഈ ബോംബ് ഉപയോഗിച്ചിരുന്നു. ഇന്ത്യൻ വ്യോമസേന അടുത്തകാലത്ത് നടത്തിയ ഓപ്പറേഷനുകളിൽ ഏറ്റവും വലുതും മികച്ചതുമായിരുന്നു ബാലാക്കോട്ട് ക്യാമ്പ് തകർക്കൽ.

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകാൻ
ബാലാക്കോട്ട് ഓപ്പറേഷനിൽ ബങ്കർ ബസ്റ്റർ സ്പൈസ് 2000 ഉപയോഗിച്ചത് ബിൽഡിങ് തകർക്കുക എന്ന ലക്ഷ്യത്തോടെയല്ല. ഭാരമേറിയ ഈ ബോംബ് കോൺഗ്രീറ്റ് കെട്ടിടങ്ങളുടെ മേൽക്കൂര തുളച്ച് അകത്ത് കയറുകയും അവിടെവച്ച് പൊട്ടിത്തെറിക്കുകയുമാണ് ചെയ്യുന്നത്. കെട്ടിടത്തിനകത്തുള്ളവരെയെല്ലാം വധിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. മുനയേറിയ ഭാഗം കൂടാതെ 70-80 കിലോഗ്രാം സ്ഫോടക വസ്തുക്കളും ബോംബിൽ ഉണ്ട്. ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിൽ ബങ്കർ ബസ്റ്റർ സ്പൈസ് 2000 ബോംബുകളുടെ സ്വാധിനം നിർണ്ണായകമാവും.


Click it and Unblock the Notifications








