ഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകും; സ്പെക്ട്രം ലേലം ഈ വർഷം ഉണ്ടാവില്ല

|

വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ 4 ജി സ്പെക്ട്രം മാത്രമേ വിൽക്കാൻ സാധ്യതയുള്ളു. 5ജി സ്പെക്ട്രം ലേലം ഈ വർഷം ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള എയർടെലിനും വോഡഫോൺ-ഐഡിയയ്ക്കും കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും.

ലേലം

ഈ വർഷം ലേലം വിളിക്കാനായി കമ്പനികളൊന്നും മുന്നോട്ട് വരില്ലെന്നതുകൊണ്ടാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഇത്തരമൊരു നിലപാട് എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 5 ജി സാങ്കേതികവിദ്യ വിന്യസിക്കാൻ ഹുവാവേയ്ക്കും ഇസഡ്ടിഇയ്ക്കും അനുവാദം നൽകിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾക്ക് ഇനി പ്ലാൻ അവസാനിച്ച ശേഷവും സൌജന്യ കോളുകൾ വിളിക്കാംകൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾക്ക് ഇനി പ്ലാൻ അവസാനിച്ച ശേഷവും സൌജന്യ കോളുകൾ വിളിക്കാം

5ജി സ്പെക്ട്രം

5ജി സ്പെക്ട്രം ലേലത്തിന്റെ കാലതാമസം സംബന്ധിച്ച നിർദേശത്തിൽ അന്തിമ തീരുമാനം മന്ത്രിസഭ എടുക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടെലിക്കോം കമ്പനികളിൽ പലതും സ്പെക്ട്രം വാങ്ങാനായി മുന്നോട്ട് വരില്ലെന്നിനാലാണ് 5ജി സ്പെക്ട്രം ലേലം പിന്നീട് നടത്താൻ തീരുമാനിച്ചതെന്നും 5 ജി ഇപ്പോൾ മുൻഗണനാ വിഷയമല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാർ
 

5ജി സ്പെക്ട്രത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ റിലയൻസ് ജിയോ ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വിലയായ യൂണിറ്റിന് 492 കോടി രൂപയെന്നത് വളരെ കൂടുതലാണെന്നും ലേലത്തിൽ പങ്കെടുക്കില്ലെന്നും എയർടെല്ലും വോഡഫോൺ-ഐഡിയയും നേരത്തെ തന്നെ അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡാഫോൺ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡാഫോൺ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

പ്രീമിയം 5 ജി

ബഹിരാകാശ, പ്രതിരോധ മന്ത്രാലയം അവയുടെ ഉപയോഗത്തിനായി പ്രീമിയം 5 ജി എയർവേവുകൾ വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ സ്പെക്ട്രത്തിന്റെ ഏത്ര ഭാഗമാണ് ടെലിക്കോം കമ്പനികൾക്കായി നൽകുക എന്ന കാര്യത്തിലം സംശയങ്ങൾ ഉണ്ട്. ചൈനീസ് കമ്പനിയായ ഹുവാവേയെ രാജ്യത്ത് 5ജി നെറ്റ്വർക്കുകൾ വിന്യസിക്കാൻ അനുവദിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

5 ജി ടെസ്റ്റിംഗിനായി സർക്കാർ അനുമതി തേടി ജിയോ

5 ജി ടെസ്റ്റിംഗിനായി സർക്കാർ അനുമതി തേടി ജിയോ

രാജ്യത്ത് മികച്ച 4 ജി സ്പീഡ് വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ 5 ജി ടെസ്റ്റിംഗിനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. റിലയൻസ് ജിയോ സ്വന്തം സാങ്കേതികവിദ്യകളായിരിക്കും ഈ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ജിയോ നെറ്റ്‌വർക്ക് ഗിയർ നിർമ്മാതാക്കളുമായി ട്രയലുകൾക്കായി കരാറിലെത്തിയിട്ടില്ല. ട്രയൽ നടത്താൻ ജിയോയ്ക്ക് അനുവാദം ലഭിച്ചാൽ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുക.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 2 ജി / 3 ജി സിം കാർഡുകൾ സൌജന്യമായി 4ജിയിലേക്ക് മാറ്റാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 2 ജി / 3 ജി സിം കാർഡുകൾ സൌജന്യമായി 4ജിയിലേക്ക് മാറ്റാം

5 ജി നെറ്റ്‌വർക്ക്

5 ജി നെറ്റ്‌വർക്ക് വികസനത്തിനായി ജിയോ ഏതെങ്കിലും കമ്പനികളുമായി കരാറുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. 4 ജി നെറ്റ്‌വർക്കിനായി കമ്പനി സാംസങ്ങുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ 5 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി ജിയോ വീണ്ടും സാംസങിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്തായാലും കൊവിഡ്-19 കാരണം രാജ്യത്തെ സർവ്വ മേഖലകളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകും.

Best Mobiles in India

Read more about:
English summary
The Department of Telecommunication is likely to sell only the 4G spectrum in the upcoming auction. This means that there will be no 5G airwaves auction in 2020. The new move by the government will help both Airtel and Vodafone-Idea as both are struggling to clear their dues.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X