Home
News

ഐഫോണുകൾ സുരക്ഷിതമാണെന്ന് ആര് പറഞ്ഞു? ഐഒഎസ് ഉപഭോക്താക്കൾ നേരിടുന്നത് വൻ സുരക്ഷാ വീഴ്ചയെന്ന് സർക്കാർ

രാജ്യത്തെ ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിരവധി ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട് എന്നാണ് സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസാണ് CERT-In.

ഇന്ത്യയിലെ സൈബർ സുരക്ഷ കൈകാര്യം ചെയ്യുന്ന ദേശീയ ഏജൻസി കൂടിയാണിത്. ഇവർ 2023 ഒക്ടോബർ 14-ന് CERT-In പുറത്തിറക്കിയ Vulnerability Note CIVN-2023-0303-ലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം പല ആപ്പിൾ, ഐഒഎസ് ഉപകരണങ്ങളിൽ ഒന്നിലധികം സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള നിരവധി മുന്നറിപ്പുകൾ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകിയിട്ടുണ്ട്.

ഐഫോണുകൾ സുരക്ഷിതമാണെന്ന് ആര് പറഞ്ഞു? വൻ സുരക്ഷാ വീഴ്ചയെന്ന് സർക്കാർ

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന സൈബർ കേടുപാടുകൾ കണ്ടെത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇവർ നടത്തുന്നത്. സാധാരണ ആപ്പിൾ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സുരക്ഷ നൽകും എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ CERT-In പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത് എല്ലാ ആപ്പിൾ ഉപകരണവും ഇത്തരത്തിൽ സുരക്ഷിതമല്ല എന്നാണ്. ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും ഉപകരണത്തിന്റെ നിയന്ത്രണം ലഭിക്കുന്ന തരത്തിലുള്ള കേടുപാടുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഉപകരണങ്ങളുടേയും സോഫ്റ്റുവെയറുകളുടെയും പഴയ വേർഷനുകൾ ഉപയോ​ഗിക്കുന്നവരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്.

16.7.1-ന് മുമ്പുള്ള iOS, iPadOS പതിപ്പുകളുള്ള ഉപകരണങ്ങളാണ് ഇത്തരത്തിലുള്ള ഭീഷണി പ്രധാനമായും നേരിടുന്നത് എന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിൽ ഐഫോണുകളും ഐപാഡുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. സോഫ്റ്റുവെയർ അല്ലെങ്കിൽ ഹാർ‌ഡ്വെയറുകൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇത്തരം ഭീഷണികളിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർ​ഗം. ആയതിനാൽ മേൽപ്പറഞ്ഞ ഐഒഎസ് ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നവർ എത്രയും പെട്ടെന്ന് ഇവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഐഫോണുകൾ സുരക്ഷിതമാണെന്ന് ആര് പറഞ്ഞു? വൻ സുരക്ഷാ വീഴ്ചയെന്ന് സർക്കാർ

MOST READ: സാംസങ്ങിന്റെ ഫോൾഡ് ഫോണിനെക്കാൾ മികച്ചതോ വൺപ്ലസ് ഓപ്പൺ? ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ആരാണ് മുന്നിൽ

തങ്ങളുടെ ഉപകരണങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടുകഴിഞ്ഞാൽ ഇത് പരിഹരിക്കാനുള്ള സുരക്ഷാ പാച്ചുകൾ ഉടൻ തന്നെ ആപ്പിൾ പുറത്തിറക്കാറുണ്ട്. നേരത്തെ ആപ്പിൾ 15 ഫോണുകൾ പുറത്തിറങ്ങിയപ്പോൾ ഫോണുകൾ അമിതമായി ചൂടാകുന്നു എന്ന തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. ഉടൻ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള സോഫ്റ്റുവെയർ അപ്ഡേറ്റ് ആപ്പിൾ പുറത്തിക്കിയിരുന്നു. ഇത് അപ്ഡേറ്റ് ചെയ്തവർക്ക് ഫോൺ ചൂടാകുന്ന പ്രശനം ഇപ്പോൾ നേരിടുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

മാത്രമല്ല ഉപകരണം അപ്ഡേറ്റ് ചെയ്യുന്നത് വഴി പുതിയ ഫീച്ചറുകളുടെ സേവനവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. എന്നാൽ ഇത് അപ്ഡേറ്റ് ചെയ്യാത്ത പക്ഷം ഉപകരണങ്ങളിലെ പ്രശ്നം അങ്ങനെ തന്നെ നിലനിൽക്കുന്നതായിരിക്കും. മാത്രമല്ല നിങ്ങളുടെ ഉപകരണത്തിന്റെ പെർഫോമൻസ് ഉയർത്താനും കാലാനുസൃതമായ സോഫ്റ്റുവെയർ അപ്ഡേറ്റുകൾ നിങ്ങളെ സഹായിക്കുന്നതായിരിക്കും. ബഗ്, ഹാങ് പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്.

സോഫ്റ്റുവെയറുകൾ മാത്രമല്ല നിങ്ങളുടെ ഉപകരണങ്ങളിലെ ആപ്പുകളും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആപ്പുകളിൽ ഇവർ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ ലഭിക്കണമെങ്കിൽ ഇവ അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് സാധിക്കു. അതേ സമയം ആഴ്ചകൾക്ക് മുമ്പ് ഇതിന് സമാനമായ മറ്റൊരു മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം രം​ഗത്ത് വന്നിരുന്നു. ചില ​ഗൂ​ഗിൾ ക്രോം ഉപഭോക്താക്കൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട് എന്നായിരുന്നു അന്നത്തെ അറിയിപ്പിൽ പറഞ്ഞിരുന്നത്.

CVE-2023-2163, CVE-2023-3777, CVE-2023-4015, CVE-2023-4208, CVE-2023-4366, CVE-2023-4622, CVE-2023-4761, CVE-2023-5187, CVE-2023-5217, CVE-2023-20593, CVE-2023-40283 എന്നിവയായിരുന്നു റിപ്പോർട്ട് ചെയ്തിരിക്കുന്ന കേടുപാടുകൾ. ഹാക്കർമാർക്കെല്ലാം വളരെ എളുപ്പത്തിൽ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഈ കേടുപാടുകൾ എല്ലാം അവരെ സഹായിക്കും. ഈ ഭീഷണി നേരിടുന്നവർ എല്ലാവരും തന്നെ എത്രയും പെട്ടെന്ന് ​ഗൂ​ഗിൾ ക്രോം അപ്ഡേറ്റ് ചെയ്യണം എന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

More from GizBot

Best Mobiles in India

English summary
The warning is given in Vulnerability Note CIVN-2023-0303 issued by CERT-In on October 14, 2023. According to this report, multiple security vulnerabilities have been found on many Apple and iOS devices. The Indian Computer Emergency Response Team has issued several such alerts in the past.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X