യാത്രക്കാർക്ക് സിനിമയും വീഡിയോകളും സ്ട്രീം ചെയ്യാൻ റെയിൽവേയുടെ സ്ട്രീമിങ് ആപ്പ്

|

ട്രെയിനിലെ ദീർഘ ദൂര യാത്രകൾക്കിടെ പുസ്തകങ്ങൾ വായിക്കുകയോ കാഴ്ച്ചകൾ കാണുകയെ ചെയ്ത് സമയം കളയുന്നതിൽ നിന്ന് സ്മാർട്ട്ഫോണുകളിൽ സിനിമകളും മറ്റും കാണുന്നതിലേക്ക് ആളുകളൊക്കെയും മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ട്രെയിൻ യാത്രക്കാർക്ക് വിനോദത്തിനായി കണ്ടന്റ് ഓൺ ഡിമാൻഡ് സർവീസ് (കോഡ്) നൽകാൻ ഇന്ത്യൻ റെയിൽ‌വേ ഒരുങ്ങുകയാണ്. ട്രെയിനുകളിലെ യാത്രക്കാർക്ക് സർവീസ് നൽകുന്നതിനായി ബോർഡ് റെയിൽ ടെലുമായി കൈകോർത്തു.

 

സേവനം

സേവനം സജീവമായി കഴിഞ്ഞാൽ യാത്രക്കാർക്ക് സൌജന്യമായോ സബ്സ്ക്രിപ്ഷിലൂടെയോ വിനോദ ആപ്ലിക്കേഷനിലേക്ക് ആക്സസ് ലഭിക്കും. ഇതിലൂടെ യാത്രയ്ക്കിടെ ആളുകൾക്ക് അവരുടെ ഡിവൈസുകളിൽ അതിവേഗ സ്ട്രീമിംഗ് സേവനം ആസ്വദിക്കാൻ കഴിയും. ഈ സ്‌ട്രീമിംഗ് അപ്ലിക്കേഷൻ സിനിമകൾ, ഷോകൾ, വിദ്യാഭ്യാസ പ്രോഗ്രാമുകൾ എന്നിവ ലഭ്യമാക്കും. ഇത് സൌജന്യവും പണമടച്ച് ലഭിക്കുന്നതുമായ ഫോർമാറ്റുകളിൽ ലഭ്യമാകും.

 മാർഗോ നെറ്റ്‌വർക്ക്

സീ എന്റർടൈൻമെന്റിന്റെ അനുബന്ധ സ്ഥാപനമായ മാർഗോ നെറ്റ്‌വർക്കുമായി റെയിൽടെൽ സഹകരിച്ച് പ്രവർത്തിക്കും. വിനോദ സേവനങ്ങൾ നൽകുന്നതിനു പുറമേ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഇ-കൊമേഴ്‌സ് സേവനങ്ങളും ആപ്ലിക്കേഷൻ നൽകുന്നു.

കൂടുതൽ വായിക്കുക: പണം നൽകാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, പേ ലേറ്റർ സംവിധാനവുമായി ഐആർ‌സി‌ടി‌സികൂടുതൽ വായിക്കുക: പണം നൽകാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, പേ ലേറ്റർ സംവിധാനവുമായി ഐആർ‌സി‌ടി‌സി

സ്ട്രീമിങ് സർവീസുകൾ
 

2022 ഓടെ സ്ട്രീമിങ് സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽ‌ടെലിന്റെ സി‌എം‌ഡി പുനീത് ചൌള സ്ഥിരീകരിച്ചു. മൊത്തത്തിലുള്ള യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ടാണ് ഈ സേവനം ആരംഭിക്കുന്നത്. കൂടാതെ ഇതിലൂടെ വരുമാനം ഉണ്ടാക്കുക എന്നത് കൂടി റെയിൽവേയുടെ ലക്ഷ്യമാണ്. ഈ കണ്ടന്റ് ആപ്ലിക്കേഷൻ എല്ലാ പ്രീമിയം, സബർബൻ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള എല്ലാ വൈ-ഫൈ എനേബിൾഡ് റെയിൽ‌വേ സ്റ്റേഷനുകളിലെയും യാത്രക്കാർ‌ക്ക് കണ്ടന്റ് അപ്ലിക്കേഷൻ‌ ഉപയോഗിക്കാൻ‌ കഴിയും.

കണ്ടന്റ് സ്ട്രീമിംഗ്

ഈ ആശയം രസകരമാണെങ്കിലും ഇത് അനാവശ്യമാണെന്ന വാദവും ധാരാളമായി ഉണ്ടാവുന്നുണ്ട്. ആളുകളുടെ ഫോണുകളിൽ ഇതിനകം തന്നെ പതിനായിരക്കണക്കിന് കണ്ടന്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ ഉണ്ട്. ഈ സന്ദർഭത്തിൽ, ഇന്ത്യൻ ട്രെയിൻ യാത്രക്കാർക്ക് ചില വീഡിയോ ഷോകളോ സിനിമകളോ മറ്റേതെങ്കിലും ഉള്ളടക്കമോ സ്ട്രീം ചെയ്യുന്ന സ്വന്തം ആപ്ലിക്കേഷൻ പുറത്തിറക്കാൻ റെയിൽടെൽ ആഗ്രഹിക്കുന്നു എന്നത് വിചിത്രമായി തോന്നുന്നുവെന്നാണ് വാദം.

സ്ട്രീമിംഗ് ആപ്ലിക്കേഷൻ

പരസ്യങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള ഒരു ആശയമായിട്ടാണ് റെയിൽ‌ടെൽ കണ്ടന്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനെ കാണുന്നതെങ്കിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം അതിൽ പ്രധാനമാണ്. ധാരാളം ആളുകൾ ഉപയോഗിച്ചാൽ മാത്രമേ ഇത്തരം ആപ്പുകളിൽ പരസ്യങ്ങൾ ലഭിക്കുകയുള്ളു. ഇനി യാത്രക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നത് ശീലമാക്കിയാൽ റെയിൽവേയ്ക്ക് ലാഭം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക: ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേകൂടുതൽ വായിക്കുക: ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ

വീഡിയോ സ്ട്രീമിങ് ആപ്പ്

ഈ വീഡിയോ സ്ട്രീമിങ് ആപ്പ് എന്ന പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും 8,731 ട്രെയിനുകളിൽ സ്ട്രീമിംഗ് സേവനം ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൌജന്യ വൈ-ഫൈ ലഭ്യമാകുന്ന റെയിൽ‌വേ സ്റ്റേഷനുകളിലും സ്ട്രീമിംഗ് സേവനം ലഭ്യമാകും. അതായത് അയ്യായിരത്തിലധികം സ്റ്റേഷനുകളിൽ ഈ സേവനം ലഭ്യമാകും.

Best Mobiles in India

Read more about:
English summary
Indian Railways is now planning to provide "Content on Demand Service (CoD)" on trains and various railway stations. The board has joined hands with RailTel to provide the services to the passengers in trains.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X