5ജി ഫീൽഡ് ട്രയൽ നിർദ്ദേശം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ടെലിക്കോം കമ്പനികൾ

|

5 ജി ഫീൽ‌ഡ് ട്രയലുകൾ‌ നടത്തുന്നതിനായുള്ള നിർദേശങ്ങൾ‌ സമർപ്പിക്കുന്നതിന് ആവശ്യമായ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികൾ ടെലിക്കോം വകുപ്പിനെ സമീപിക്കാനൊരുങ്ങുന്നു. 5ജി ഫീൽഡ് ട്രയൽ സംബന്ധിച്ച നിർ‌ദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 ആയിരുന്നു. ഈ സമയത്തിനകം ടെലിക്കോം കമ്പനികൾ അവരുടെ നിർദേശങ്ങൾ സമർപ്പിച്ചില്ല.

നിർദ്ദേശങ്ങൾ
 

ട്രയലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വൈകിയത് 5 ജി ട്രയലുകളുടെ കാലതാമസത്തിന് കാരണമാകും. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ എന്നിവ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ടെലികോം വകുപ്പിനോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെലികോം ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌എ‌ഐ‌ഐ) ട്രയൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ടെലിക്കോം വകുപ്പിന് കത്തെഴുതാൻ സാധ്യതയുണ്ട്.

5 ജി ഫീൽഡ് ട്രയലുകൾ വൈകാൻ സാധ്യത

5 ജി ഫീൽഡ് ട്രയലുകൾ വൈകാൻ സാധ്യത

2020ൽ ടെലിക്കോം കമ്പനികൾ ഒരു സർക്കിൾ വീതമെങ്കിലും 5ജി നെറ്റ്വവർക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡിസംബർ 31 നാണ് ടെലിക്കോം വകുപ്പ് രാജ്യത്ത് 5 ജി ട്രയലുകൾ നടത്താനുള്ള നിർദ്ദേശം സമർപ്പിക്കാൻ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടത്. വെറും പത്ത് ദിവസത്തെ (ജനുവരി 10) സമയപരിധിയാണ് ടെലിക്കോം വകുപ്പ് നൽകിയത്. ഈ സമയ പരിധി ഇതിനകം തന്നെ അവസാനിച്ചതിനാൽ കമ്പനികൾ ഇപ്പോൾ വകുപ്പിൽ നിന്ന് കാലാവധി നീട്ടാനുള്ള ശ്രമങ്ങളിലാണ്. ധാരാളം ഡോക്യുമെന്റേഷനുകളും വിശദാംശങ്ങളും ടെലികോം വകുപ്പിന് സമർപ്പിക്കേണ്ടതുണ്ടെന്നും അത് ജനുവരി 10 നകം സമർപ്പിക്കാൻ സാധിച്ചില്ല എന്ന് ഒരു മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞതായി ഇടി ടെലികോം റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

സമയപരിധി

സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഈ ആഴ്ച ഔദ്യോഗികമായി കത്ത് എഴുതുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് COAIയും കമ്പനികളും അവർ‌ക്ക് ടെലിക്കോം വകുപ്പിൽ നിന്ന് ആവശ്യമുള്ള സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ല. നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ധാരാളം പേപ്പർവർക്കുകൾ ആവശ്യമുള്ളതിനാൽ കുറഞ്ഞത് ആറ് ആഴ്ച സമയപരിധി വരെ കമ്പനികൾ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

നിർദേശങ്ങൾ‌ പരിശോധിച്ചതിന്‌ ശേഷം ട്രയൽ‌ സ്പെക്ട്രം അനുവദിക്കും
 

നിർദേശങ്ങൾ‌ പരിശോധിച്ചതിന്‌ ശേഷം ട്രയൽ‌ സ്പെക്ട്രം അനുവദിക്കും

ടെൽ‌കോം കമ്പനികൾ തങ്ങളുടെ നിർ‌ദ്ദേശം ടെലിക്കോം വകുപ്പിലേക്ക് സമർപ്പിച്ചുകഴിഞ്ഞാൽ‌ അത് പരിശോധിച്ച ശേഷം ട്രയൽ‌ സ്പെക്ട്രം അനുവദിക്കുകയും ട്രയലുകൾ‌ നടത്തുന്നതിനായി കമ്പനികൾക്ക് അവരുടെ വെണ്ടർ‌ തിരഞ്ഞെടുക്കാനും കഴിയും. ചൈനീസ് ടെലികോം ഗിയർ നിർമാതാക്കളായ ഹുവാവേ, ഇസഡ്ടിഇ എന്നിവയെ 5 ജി ട്രയലുകളിൽ പങ്കെടുക്കാൻ അനുവദിക്കണമോ എന്നതിനെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നത്. 2020 ന്റെ ആദ്യ പകുതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ 5 ജി ട്രയലുകളിൽ പങ്കെടുക്കാൻ സർക്കാർ കഴിഞ്ഞ മാസം ഹുവാവേയ്ക്കും ഇസഡ്ടിഇയ്ക്കും അനുമതി നൽകിയിരുന്നു.

5 ജി ട്രയൽ‌സ്

5 ജി ട്രയൽ‌സ് നടത്തുന്നതിന് വോഡഫോൺ ഐഡിയ എറിക്സണിനെയും ഹുവാവെയെയും പങ്കാളികളാക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. അതേസമയം ഭാരതി എയർടെൽ നോക്കിയ, ഹുവാവേ, എറിക്സൺ എന്നിവരെ പങ്കാളിയാക്കിയായിരിക്കും ട്രയൽസ് നടത്തുക. ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് പരീക്ഷിക്കുന്നതിനായി റിലയൻസ് ജിയോ ഇൻഫോകോം സാംസങ്ങുമായുള്ള പ്രധാന പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ രാജ്യത്ത് 5 ജി വിന്യസിക്കുന്നതിനായി ഇസഡ്ടിഇയുമായി ചേർന്ന് പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 24 ശതമാനം കുറവ്

Most Read Articles
Best Mobiles in India

English summary
The top three telcos in India are now looking to approach DoT seeking deadline extension required to submit their proposals for conducting 5G field trials. The deadline to submit the proposal was January 10, but telcos did not come up with their proposals which will ultimately result in the delay of 5G trials. Reliance Jio, Vodafone Idea Limited and Bharti Airtel will seek more time from the telecom department for submitting their proposals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X