ഇന്ത്യക്കാർ വീഡിയോ കണ്ട് തീർക്കുന്ന ഡാറ്റയുടെ കണക്ക് കേട്ടാൽ ഞെട്ടും

|

ഇന്ത്യയിൽ 4ജി നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ മൊബൈൽ ഡാറ്റ ഉപഭോഗത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കാരുടെ മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ മൊത്തം 47 ശതമാനം വർദ്ധനവാണ് 2019ൽ ഉണ്ടായത്. 2019 ഡിസംബറിലെ കണക്കുകൾ പ്രകാരം ഒരു ഉപഭോക്താവിന്റെ ശരാശരി ഡാറ്റ ഉപഭോഗം 11 ജിബിയാണ്.

പുതിയ കണക്കുകൾ
 

പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്തുടനീളമുള്ള ഡാറ്റ ട്രാഫിക്കിന്റെ 96 ശതമാനവും 4ജിയിലാണ് ഉള്ളത്. 3ജി ട്രാഫിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തി. 30 ശതമാനം ഡാറ്റ ട്രാഫിക്കിന്റെ കുറവാണ് 3ജി നെറ്റ്വർക്കിൽ ഉണ്ടായിരിക്കുന്നത്. 4ജിയിൽ ഡാറ്റ ട്രാഫിക്ക് വർദ്ധിച്ചത് തന്നെയാണ് ഉപയോക്താവിന്റെ ശരാശരി ഡാറ്റ ഉപഭോഗത്തിന്റെ വർദ്ധനയ്ക്കും കാരണമായത്.

4 ജി

4 ജിയിലേക്കുള്ള വരിക്കാരുടെ കടന്ന് വരവ് രാജ്യത്ത് ബ്രോഡ്‌ബാൻഡ് വളർച്ചയിലേക്ക് നയക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന ഡാറ്റ ഉപഭോഗം പരിഹരിക്കുന്നതിനും ഇന്ത്യൻ ടെൽകോകൾ മറ്റ് കണക്റ്റിവിറ്റി പരിഹാരങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് നോക്കിയ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റായ സഞ്ജയ് മാലിക് പറഞ്ഞു.

കൂടുതൽ വായിക്കുക: ജിയോ വോഡാഫോൺ എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ വോഡാഫോൺ എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ഓവർ-ദി-ടോപ്പ്

ഇന്ത്യയിൽ മുപ്പതിലധികം പ്ലാറ്റ്ഫോമുകളിലായി ഉള്ള ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളുടെ എണ്ണം, പ്രാദേശിക കണ്ടന്റുകളുടെ എളുപ്പത്തിലുള്ള ലഭ്യത, വിതരണ തന്ത്രം, സാച്ചെറ്റ് വിലനിർണ്ണയം, ഒടിടി കമ്പനികളുടെ മൊബൈൽ ഓൺലി പായ്ക്കുകൾ എന്നിവയെല്ലാം ഉപയോക്താക്കൾക്കിടയിലെ വീഡിയോ ഉപഭോഗം വർദ്ധിപ്പിച്ചു. ഇത് ഡാറ്റ ഉപഭോഗം വർദ്ധിക്കാൻ കാരണമായി.

ഇന്ത്യക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്നത് ദിവസവും 70 മിനുറ്റ്
 

ഇന്ത്യക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്നത് ദിവസവും 70 മിനുറ്റ്

4 ജി നെറ്റ്‌വർക്ക് അപ്‌ഗ്രേഡ്, കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഡാറ്റ, താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ട്‌ഫോണുകൾ, വീഡിയോകളുടെ ജനപ്രീതി എന്നിവ കാരണം പ്രതിമാസ ശരാശരി മൊബൈൽ ഡാറ്റ ഉപയോഗം വർഷത്തിൽ 16 ശതമാനമാണ് വർദ്ധിച്ചു. ഇന്ത്യയിലെ 4 ജി ഹാൻഡ്‌സെറ്റ് ഡിവൈസുകളുടെ എണ്ണം 1.5 മടങ്ങ് വർദ്ധിച്ച് 501 ദശലക്ഷം യൂണിറ്റിലെത്തി. നിരവധി സവിശേഷതകളുള്ള മോഡലുകളുടെ ലഭ്യതയും കുറഞ്ഞ വിലയും 4ജിയിലേക്ക് ആളുകളെ കൂടുതൽ എത്തിച്ചു.

ഡാറ്റാ ട്രാഫിക്

ഇന്ത്യയിലെ ഡാറ്റാ ട്രാഫിക് 2015 മുതലുള്ള 2019 വരെയുള്ള കഴിഞ്ഞ നാല് വർഷത്തിനിടെ 44 മടങ്ങ് വളർച്ച രേഖപ്പെടുത്തി. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. "വോയ്‌സ് ഓവർ എൽ‌ടിഇ (VoLTE) സ്മാർട്ട്‌ഫോണുകളുടെ എണ്ണം 432 ദശലക്ഷമായി ഉയർന്നു. ബ്രോഡ്‌ബാൻഡ് നെറ്റ്വർക്ക് 47 ശതമാനമാണ്. ഇത് ചൈനയേക്കാൾ 95 ശതമാനവും മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ 115 ശതമാനം കുറവുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Riding on 4G consumption, the overall mobile data traffic in India increased by 47 percent in 2019 while average monthly data usage per user surpassed 11GB in December last year, a new report said on Thursday. 4G constituted 96 percent of the total data traffic consumed across the country while 3G data traffic registered its highest ever decline of 30 percent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X