10,000 രൂപയ്ക്ക് താഴെ ഇതിലും മികച്ച ഫോൺ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനുള്ളിൽ എത്തും
ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ഇതിനോടകം തന്നെ നിരവധി ഫോണുകൾ ഇൻഫിനിക്സ് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പല ഫോണുകൾക്കും 10,000 രൂപയിൽ താഴെയാണ് വില.
ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിക്കാൻ തയ്യാറായിരിക്കുകയാണ് കമ്പനി. ഇൻഫിനിക്സിന്റെ ഹോട്ട് 40 ഐ ഫെബ്രുവരി 16ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 10,000 രൂപയിൽ കുറവായിരിക്കും ഈ ഫോണിന്റെയും വില. എന്നിരുന്നാലും ഒരു മിഡ് ബഡ്ജറ്റ് ഫോണിൽ നിന്നുള്ള ഫീച്ചറുകൾ എല്ലാം തന്നെ ഇൻഫിനിക്സ് ഹോട്ട് 40ഐയിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. നേരത്തെ തന്നെ ഈ ഫോൺ കമ്പനി ചൈനയിൽ അവതരിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ നവംബറിൽ ഈ ഫോൺ ഇൻഫിനിക്സ് സൗദിയിലും അവതരിപ്പിച്ചു. ഇതിന് ശേഷമാണ് ഈ ഫോൺ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാനായി ഇൻഫിനിക്സ് തയ്യാറായിരിക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിനോട് അനുബന്ധിച്ച് ഇൻഫിനിക്സ് ഹോട്ട് 40 ഐയുടെ ചില സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണ് എന്ന് വിശദമായി പരിശോധിക്കാം. 6.56 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഫോണിനായി ഇൻഫിനിക്സ് തയ്യാറാക്കിയിരിക്കുന്നത്.
ഈ സ്ക്രീനിന് 90 Hz പുതുക്കൽ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്. MediaTek Helio G88 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്റ്റോറേജിൽ നിന്ന് ഉപയോഗിക്കാത്ത സ്പേസ് വെർച്വൽ റാമായും ഉപയോഗിക്കാവുന്നതാണ്. 8 ജിബി വരെ ഇത്തരത്തിൽ പരമാവധി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഇൻഫിനിക്സ് അറിയിച്ചിരിക്കുന്നത്.

MOST READ: സാധാരണ ഹെഡ്ഫോണുകളെ എഐ ഹെഡ്ഫോണുകളാക്കും; ഇത് ഗൂഗിൾ ജെമിനിയല്ല, സൂപ്പർ ജെമിനി
ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ രണ്ട് ക്യാമറകളാണ് ഫോണിന്റെ പിൻവശത്തായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 50 എംപിയാണ്. 10,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട് ഫോണുകളിൽ 50 എംപി പ്രൈമറി ക്യാമറ നൽകുന്നത് വളരെ വിരളമായി മാത്രമാണ് ഉള്ളത്. എന്നാൽ ഈ നേട്ടം ഇൻഫിനിക്സ് ഹോട്ട് 40 ഐയ്ക്ക് സ്വന്തമാണ്. ഫോണിന്റെ സെക്കന്ററി ക്യാമറയാകട്ടെ 0.8 എംപിയാണ്.
പിന്നിലെ ക്യാമറകളോട് ഒപ്പം തന്നെ ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫോണിലെ ഫ്രണ്ട് ക്യാമറ 32 എംപിയാണ്. മികച്ച ക്ലാരിറ്റി തന്നെ ഈ ഫ്രണ്ട് ക്യാമറ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ ബാറ്ററി വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ആകട്ടെ 18W ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ നമ്മുക്ക് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.
4G, ബ്ലൂടൂത്ത്, Wi-Fi, NFC, ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇൻഫിനിക്സ് ഹോട്ട് 40 ഐയുടെ വിവിധ കണക്ടിവിറ്റി ഓപ്ഷനുകൾ. ഫോണിന്റെ അധിക സുരക്ഷക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. പവർ ബട്ടൺ തന്നെയാണ് ഫിംഗർപ്രിൻ്റ് സെൻസറായി പ്രവർത്തിക്കുന്നത്. ഹൊറൈസൺ ഗോൾഡ്, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക്, സ്റ്റാർഫാൾ ഗ്രീൻ എന്നീ നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക.
ഫെബ്രുവരി 16ആം തിയതി ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായിരിക്കും ഇതേ ദിവസം തന്നെ ഇന്ത്യയിൽ വിൽപനയും ആരംഭിക്കുന്നതാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്. 8,000 രൂപയ്ക്കും 9,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും ഈ ഫോണിന്റെ വില. ബഡ്ജറ്റിന് അനുസരിച്ച പെർഫോമൻസ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








