Home
News

സാധാരണ ഹെഡ്ഫോണുകളെ എഐ ഹെഡ്ഫോണുകളാക്കും; ഇത് ​ഗൂ​ഗിൾ ജെമിനിയല്ല, സൂപ്പർ ജെമിനി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ)യുടെ സഹായത്താൽ വമ്പൻ മാറ്റത്തിന് ഒരുങ്ങി ​ഗൂ​ഗിൾ. കഴിഞ്ഞ ഫെബ്രുവരി 8ന് ​ഗൂ​ഗിൾ ബാർഡ് കൂടുതൽ പരിക്ഷ്ക്കരിച്ച് ​ഗൂ​ഗിൾ ജെമിനി എന്ന പേരിൽ പുറത്തിറക്കിയെങ്കിലും ഈ മാറ്റം കൊണ്ടൊന്നും നിർത്താൻ ​ഗൂ​ഗിൾ തയ്യാറാല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​ഗൂ​ഗിൾ ജെമിനിയുടെ പുതിയ പരിക്ഷ്ക്കരിച്ച പതിപ്പ് യുഎസിലെ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമായിട്ടാണ് ​ഗൂ​ഗിൾ പുറത്തിറക്കിയത്. എന്നാൽ ഈ ആഴ്ച തന്നെ ഇവ ഏഷ്യ-പസഫിക്, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങിൽ എത്തും. മാത്രമല്ല എഐ അസിസ്റ്റുകളുടെ പിന്തുണ ഹെഡ്ഫോണുകളിലേക്കും വ്യാപിപ്പിക്കും വിധത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ​ഗൂ​ഗിൾ പദ്ധതിയിടുന്നുണ്ട്. ഉടൻ തന്നെ ഹെഡ്ഫോണുകളിൽ‌ ഈ സേവനം എത്തിക്കാൻ ​ഗൂ​ഗിൾ ശ്രമിക്കുന്നതായിരിക്കും.

സാധാരണ ഹെഡ്ഫോണുകളെ എഐ ഹെഡ്ഫോണുകളാക്കും

MOST READ: ലക്ഷങ്ങൾ മുടക്കി എസ്24 സീരീസ് വാങ്ങിയവർക്ക് പണികിട്ടി; ഡിസ്പ്ലേയിൽ അടിമുടി പ്രശ്നമെന്ന് ഉപയോക്താക്കൾ

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. നിലവിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ ഡിഫോൾട്ട് അസിസ്റ്റൻ്റായി ജെമിനി ആപ്പ് സജ്ജീകരിക്കാനുള്ള ഓപ്ഷൻ ​ഗൂ​ഗിൾ നൽകിയിട്ടുണ്ട്. എന്നാൽ ഹെഡ്‌സെറ്റിലൂടെയോ ഇയർഫോണിലൂടെയോ ഇത് സജീവമാക്കാൻ സാധിക്കുന്നതല്ല. എന്നാൽ പുതിയ സൗകര്യം വരുന്നതോടെ ഇവ ഹെഡ്സെറ്റിലൂടെ സജ്ജീകരിക്കാൻ സാധിക്കുന്നതായിരിക്കും. നിലവിൽ ​ഗൂ​ഗിളിന്റെ എഐ അസിസ്റ്റൻസ് ഫോണുമായി ബന്ധിപ്പിക്കുമ്പോൾ നിരവധി പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങളും ​ഗൂ​ഗിൾ മറികടക്കാൻ ശ്രമിക്കുന്നുണ്ട്.

9ടു5 എന്ന മാധ്യമം ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ​ഗൂ​ഗിൾ ജെമിനിയുടെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ (15.6) 'bisto' ഫോം ഫാക്‌ടറിനായുള്ള ഒരു കോഡിൻ്റെ സ്ട്രിംഗ് കണ്ടെത്തി. ഗൂഗിൾ അസിസ്റ്റൻ്റ് പ്രവർത്തിപ്പിക്കുന്ന ഹെഡ്‌ഫോണുകളുടെ ഒരു ക്ലാസ് ആണ് ഇതെന്ന് ആണ് ഈ റിപ്പോർട്ടിൽ പറയുന്നത്. വരുന്ന പുതിയ വേർഷൻ ജെമിനി ആപ്പിൽ എല്ലാവർക്കും ഈ സേവനം എത്തും എന്നാണ് റിപ്പോർ‌ട്ടുകൾ‌ സൂചിപ്പിക്കുന്നത്.

സാധാരണ ഹെഡ്ഫോണുകളെ എഐ ഹെഡ്ഫോണുകളാക്കും

MOST READ: 5000 രൂപയുടെ ഫീച്ചറുകൾ 2,999 രൂപയുടെ ഇയർബഡിൽ നൽകി ഷവോമി; റെഡ്മി ബഡ്സ് 5 ഇന്ത്യയിൽ അവതരിപ്പിച്ചു

ഇത്തരത്തിൽ സംഭവിച്ചാൽ എഐ പിന്തുണ ഉപയോക്താക്കളുടെ ഹെഡ്സെറ്റുകൾക്കും ലഭിക്കുന്നതായിരിക്കും. വിവിധ മീഡിയകളുമായി പൊരുത്തപ്പെടാൻ ഹെഡ്സെറ്റിനെ എഐ ഫീച്ചറുകൾ സഹിയിക്കുന്നതായിരിക്കും. ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിവും ഐഒഎസ് പതിപ്പിലും ഈ മാറ്റം ഉണ്ടാകും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അപ്ഡേറ്റ് ചെയ്ത വേർഷൻ എന്ന് പുറത്തിറങ്ങും എന്ന് അറിയിച്ചിട്ടില്ല. നിലവിൽ ആപ്പിന്റെ അപ്ഡേറ്റ് ചെയ്യാത്ത ആൻഡ്രോയിഡ് പതിപ്പ് ലഭ്യമാണ്.

എന്നാൽ ഐഒഎസിന് ആയുള്ള പണികൾ നടക്കുന്നതേയുള്ളു. ഉടൻ തന്നെ ഇത് ആപ്പിൾ ഉപയോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നവീകരിച്ച പുതിയ പതിപ്പിൽ കാഡൻസ് കസ്റ്റമൈസേഷൻ പോലുള്ള പുതിയ ചില സവിശേഷതകൾ കൂടി ​ഗൂ​ഗിൾ നൽകാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള പ്രതികരണങ്ങൾക്ക് സഹായിക്കുന്ന ഒരു ഫീച്ചർ ആയിരിക്കും ഇത് എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. പുതിയ പതിപ്പ് പുറത്തിറങ്ങുന്നതിലൂടെ ആപ്പ് നിരവധി ആളുകളിലേക്ക് ​ഗൂ​ഗിൾ എത്തിക്കുന്നതായിരിക്കും.

അതേ സമയം ​ഗൂ​ഗിൾ ബാർഡ് എന്ന പേര് മാറ്റി ​ഗൂ​ഗിൾ ജെമിനി എന്ന പേര് എന്തുകൊണ്ട് നൽകി എന്നതിൽ വിശദീകരണവുമായി ​ഗൂ​ഗിൾ പിച്ചൈ രം​ഗത്ത് വന്നിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും കഴിവുള്ള മോഡലുകൾ ആളുകൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ബാർഡ്. നൂതന സാങ്കേതികവിദ്യയെ പ്രതിഫലിപ്പിക്കുന്നതിന്, ബാർഡിനെ ഇപ്പോൾ ജെമിനി എന്ന് വിളിക്കും എന്നായിരുന്നു സുന്ദർ പിച്ചൈയുടെ വിശദീകരണം.

ഏകദേശം രണ്ട് വർഷത്തോളമായി ​ഗൂ​ഗിൾ തങ്ങളുടെ എഐ പ്ലാറ്റ്ഫോമായ ബാർഡ് വികസിപ്പിക്കുന്നു. എന്നാൽ ഓപ്പൺ എഐയുടെ ചാറ്റ്ജിപിറ്റി കടന്നു വന്നതോടെ വലിയ വെല്ലുവിളി ആയിരുന്നു ​ഗൂ​ഗിൾ നേരിട്ടത്. ചാറ്റ്ജിപിറ്റി പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റിയതിനാൽ തന്നെ വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ ​ഗൂ​ഗിളിന് ബാർഡിനെ പുറത്തിറക്കേണ്ടി വന്നു. ആയതിനാൽ തന്നെ ഇതിന് നിരവധി പോരായ്മകൾ ഉണ്ടായരുന്നു. എന്നാൽ ഈ വെല്ലുവിളികൾ എല്ലാം മറി കടന്നിരിക്കുകയാണ് ഇപ്പോൾ ​ഗൂ​ഗിൾ ജെമിനി.

More from GizBot

Best Mobiles in India

English summary
Google has released the new tested version of Google Gemini only on Android phones in the US. But this week itself, they will reach various countries in Asia-Pacific, North America, Latin America, and Africa. Moreover, Google is also planning to make new changes in order to extend the support of AI assistants to headphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X