ഇൻസ്റ്റാഗ്രാമിൽ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ നോട്ടിഫിക്കേഷൻ പോകുന്നുവോ? അറിയേണ്ടതെല്ലാം

|

ഇൻസ്റ്റാഗ്രാം എല്ലാ നിലകളിലും ഉപയോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതികളാണ് ചെയ്ത് വരുന്നത്. പുതിയ ഫീച്ചറുകളിലും ഡിസൈനിലുമെല്ലാം ഉപയോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഈ ഫെയ്സ്ബുക്കിൻറെ നിയന്ത്രണത്തിലുള്ള പ്ലാറ്റ്ഫോം ശ്രദ്ധിക്കാറുണ്ട്. വിശാലമായി കിടക്കുന്ന കണ്ടൻറുകളും പ്രിയപ്പെട്ട കണ്ടൻറുകൾ ഒരു സ്വൈപ്പിൽ ലഭ്യമാക്കുന്നതും ഇൻസ്റ്റഗ്രാമിനെ പ്രിയപ്പെട്ടതാക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കൾ ഷെയർ ചെയ്യുന്ന മെമ്മുകൾ അല്ലെങ്കിൽ മനോഹരമായ ചിത്രങ്ങൾ എന്നിവ പിന്നീടും കാണാനായി നിങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യാൻ ആഗ്രഹമുണ്ടാകും. ഇതിനായി പലപ്പോഴും നമ്മൾ സ്ക്രീൻ റെക്കോർഡറോ സ്ക്രീൻഷോട്ടോ ആണ് ഉപയോഗിക്കാറുള്ളത്.

നോട്ടിഫിക്കേഷൻ പോളിസികൾ

നിങ്ങൾ‌ ഡൌൺ‌ലോഡുചെയ്യാനോ ഷെയർ ചെയ്യാനോ ആഗ്രഹിക്കുന്ന കണ്ടൻറുകൾ എന്തായാലും ഇൻസ്റ്റാഗ്രാമിൻറെ നോട്ടിഫിക്കേഷൻ പോളിസികൾ കൃത്യമായി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. ഇൻസ്റ്റഗ്രാം നോട്ടിഫിക്കേഷൻ പോളിസികൾ അനുസരിച്ച് ഷെയർ ചെയ്യപ്പെടുന്ന സ്റ്റോറികളുടെ ആയുസായ 24 മണിക്കൂർ എന്നതിനപ്പുറം അത് സ്ക്രീൻ ഷോട്ട് എടുത്ത് മറ്റുള്ളവർ ഷെയർ ചെയ്യുന്നത് വ്യക്തികളുടെ പ്രൈവസിയെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ ചില സ്ക്രീൻഷോട്ട് പോളിസികളും കമ്പനി രൂപികരിച്ചിട്ടുണ്ട്.

പോസ്റ്റിൻറെ സ്ക്രീൻഷോട്ട്

നിങ്ങൾ ആരുടെയെങ്കിലും ഇൻസ്റ്റാഗ്രാം പോസ്റ്റിൻറെ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ ഇൻസ്റ്റാഗ്രാം ആ പോസ്റ്റ് ഇട്ട ആളുകൾക്ക് നോട്ടിഫിക്കേഷൻ നൽകുന്നില്ല. നിങ്ങളുടെ ഹോം ഫീഡിലോ എക്സ്പ്ലോററിന്റെ ടാബിലോ പോപ്പ് അപ്പ് ചെയ്യുന്ന പോസ്റ്റുകളിലാണ് നോട്ടിഫിക്കേഷൻ സംവിധാനം ഇല്ലാത്തത്. ഡൌൺലോഡ് ചെയ്യേണ്ടതില്ലാതതും എന്നാൽ പിന്നീട് കാണേണ്ടതുമായ കണ്ടൻറുകൾ ഇൻസ്റ്റാഗ്രാമിന്റെ ബുക്ക്മാർക്കിങ് സംവിധാനത്തിലൂടെ നിങ്ങൾക്ക് സേവ് ചെയ്ത് ഇടാം. ഇതിലൂടെ നിങ്ങൾ ബുക്ക്മാർക്ക് ഫ്ലാഗുചെയ്ത ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനിലെ പ്രത്യേകമായി കൊടുത്ത സെക്ഷനിൽ നിന്നും ആക്സസസ് ചെയ്യാൻ സാധിക്കും. ഗാലറിയിലെ സ്പൈസ് നഷ്ടപ്പെടുകയുമില്ല.

ബുക്ക്മാർക്കിങ്

നിങ്ങളുടെ ബുക്ക്മാർക്ക് ചെയ്ത പോസ്റ്റുകൾ പ്രത്യേക ശേഖരങ്ങളായി ഗ്രൂപ്പുചെയ്യാനും നിങ്ങൾക്ക് കഴിയും. ഒരു ചിത്രത്തിന്റെ അല്ലെങ്കിൽ ക്ലിപ്പിന്റെ ചുവടെ വലത് ഭാഗത്തുള്ള ബുക്ക്മാർക്ക് ബട്ടൺ ടച്ച് ചെയ്താൽ ഇത് സേവ് ചെയ്യപ്പെടുന്നു. മുകളിൽ വലതുവശത്തുള്ള ത്രീ-ബാർ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനിലെ അഞ്ചാമത്തെ പ്രൊഫൈൽ ടാബിൽ നിങ്ങളുടെ ബുക്ക്മാർക്ക് ചെയ്ത പോസ്റ്റുകൾ കാണാം.

സ്റ്റോറി നോട്ടിഫിക്കേഷൻ

സ്വന്തം സ്റ്റോറികളുടം സ്ക്രിൻഷോട്ട് നിങ്ങൾതന്നെ എടുത്താൽ പ്രശ്നമില്ലെങ്കിലും മറ്റ് ഉപയോക്താക്കളുടെ സ്റ്റോറികളുടെ സ്ക്രീൻ ഷോട്ട് എടുക്കുമ്പോൾ അവ നോട്ടിഫൈ ചെയ്യാനുള്ള സംവിധാനം ഇൻസ്റ്റഗ്രാം കൊണ്ടുവന്നിരുന്നു. മറ്റ് ആളുകൾ സ്റ്റോറികൾ സ്ക്രീൻ ഷോട്ട് എടുക്കുമ്പോൾ സുരക്ഷാപരമായ കാരണങ്ങളാൽ സ്റ്റോറി പോസ്റ്റ് ചെയ്ത ആളെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന ഈ ഫീച്ചർ പിന്നീട് ഇൻസ്റ്റഗ്രാം തന്നെ എടുത്തുമാറ്റി.

സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട്

സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് നിങ്ങൾ എടുക്കുകയാണെങ്കിൽ ആ സ്വകാര്യ സംഭാഷണത്തിൽ നിങ്ങളോട് ചാറ്റ് ചെയ്ത ആളുകൾക്ക് നോട്ടിഫിക്കേഷൻ പോകുന്നു. ഇത് ഡിസപ്പിയർ ആവുന്ന മെസേജുകൾക്ക് മാത്രം ബാധകമാണ്. എക്പൈയർ ആകുന്ന ഫോട്ടോകളും വീഡിയോകളും ഉപയോക്താക്കൾക്ക് ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ വ്യക്തിപരമായി അയയ്ക്കാൻ കഴിയും. ഇതിൻറെ സ്ക്രീൻഷോട്ട് ആരെങ്കിലും എടുത്താൽ അത് നോട്ടിഫൈ ചെയ്യും. സാധരണ നിലയിലുള്ള മെസേജുകളോ ചാറ്റുകളോ സ്ക്രീൻഷോട്ട് എടുത്താൽ നോട്ടിഫിക്കേഷൻ ലഭിക്കുകയില്ല.

സ്ക്രീൻ റെക്കോർഡ്

നിങ്ങളുടെ പോസ്റ്റുകളിലോ സ്റ്റോറികളിലോ ഉള്ള വീഡിയോകൾ ആരെങ്കിലും സ്ക്രീൻ റെക്കോർഡ് ചെയ്താൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ല. ഡിസപ്പിയർ ആകുന്ന ഡിഎമ്മുകൾക്കും ഇത് ബാധകമാണ്. നിങ്ങൾക്ക് ആരുടെ സ്റ്റോറിയിൽ നിന്നും വീഡിയോ ഫയലുകൾ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ നിങ്ങൾക്ക് പ്രൈവറ്റ് പ്രൊപൈൽ ഓപ്ഷനിലേക്ക് മാറാം. സെറ്റിങ്സിൽ ഇതിനുള്ള ഓപ്ഷൻ ഉണ്ട്.

Best Mobiles in India

English summary
Instagram attracts users from all walks of life. A steady stream of content from such a wide pool means that interesting content is just a scroll or swipe away. Memes you want to share with your friends, artwork or scenic pictures you wish to make your wallpaper or video of a recipe that you'd like to save for later use.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X