എയർടെല്ലിന്റെ 5ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ സാങ്കേതിക സഹായം നൽകുക ഇന്റൽ

|

ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടന്നിട്ടില്ലെങ്കിലും 5ജി പരീക്ഷണങ്ങൾ നടത്താൻ ടെലിക്കോം കമ്പനികൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ടെലിക്കോം കമ്പനികളാണ് എയർടെല്ലും ജിയോയുമെല്ലാം. VRAN / O-RAN (വെർച്വലൈസ്ഡ് / ഓപ്പൺ റേഡിയോ ആക്സസ് നെറ്റ്‌വർക്ക്) സാങ്കേതികവിദ്യകൾ വഴി 5ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി എയർടെൽ ഇപ്പോൾ ഇന്റലുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. 5ജി നെറ്റ്‌വർക്കിനായി റിലയൻസ് ജിയോയും ഇന്റൽ നേരത്തെ കരാറിൽ എത്തിയിരുന്നു.

 

എയർടെൽ

എയർടെൽ, ഇന്റൽ പാർട്ട്ണർഷിപ്പിലൂടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്ലിന് മൂന്നാം തലമുറ സിയോൺ സ്കേലബിൾ പ്രോസസ്സറുകളായ ഇഥർനെറ്റ് 800 സീരീസ്, ഇഎസിക്സ് എന്നിവ നെറ്റ്വർക്കുകളിലുടനീളം വിന്യസിക്കാൻ സാധിക്കും. ഇതുവഴി രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. ക്ലൌഡ് ഗെയിമിംഗ്, ഓഗ്യുമെന്റഡ് റിയാലിറ്റി, വെർ‌ച്വൽ‌ റിയാലിറ്റി എന്നിവയിലേക്ക് എയർടെല്ലിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കും.

500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ

5ജി നെറ്റ്‌വർക്ക്

എയർടെൽ മുംബൈയിലും ഗുഡ്ഗാവിലും 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചിരുന്നു. കൊൽക്കത്തയിലും മറ്റ് സർക്കിളുകളിലും ഉടൻ ട്രയലുകൾ നടത്താനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. 5ജി സൊല്യൂഷനുകൾ വിന്യസിക്കുന്നതിനായി ടാറ്റാ സൺസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുമായും എയർടെൽ ചേർന്ന് പ്രവർത്തിക്കുന്നു. അടുത്ത തലമുറ നെറ്റ്വർക്ക് ആദ്യം തന്നെ എത്തിക്കുന്നതിലൂടെ ടെലിക്കോം വിപണിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് എയർടെൽ പ്രവർത്തിക്കുന്നത്.

ജിയോ, ഇന്റൽ പങ്കാളിത്തം
 

ജിയോ, ഇന്റൽ പങ്കാളിത്തം

എയർടെല്ലുമായുള്ള പങ്കാളിത്തതിന് പുറമെ 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഇന്റൽ റിലയൻസ് ജിയോയുമായും സഹകരിക്കുന്നുണ്ട്. 4ജിയിൽ നിന്നും ജിയോ നെറ്റ്വർക്ക് 5ജിയിലേക്ക് മാറ്റുന്നതിന് ടെലികോം ഓപ്പറേറ്ററെ സഹായിക്കുന്നുണ്ടെന്ന് ഇന്റൽ തന്നെ അറിയിച്ചിട്ടുണ്ട്. ടെലിക്കോം വിപണിയിലെ തങ്ങളുടെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ 5ജി നെറ്റ്വർക്കിന് ആവശ്യമായ കാര്യങ്ങൾ ചെയ്ത് വരികയാണ് ജിയോ. 5ജിയും ആദ്യഘട്ടത്തിൽ തന്നെ ആരംഭിക്കാൻ സാധിച്ചാൽ ജിയോയുടെ ആധിപത്യം വിപണിയിൽ തുടരും.

രാജ്യത്തെ ബ്രോഡ്ബാന്റ്, മൊബൈൽ ഡാറ്റ വേഗത ജൂണിൽ മെച്ചപ്പെട്ടുരാജ്യത്തെ ബ്രോഡ്ബാന്റ്, മൊബൈൽ ഡാറ്റ വേഗത ജൂണിൽ മെച്ചപ്പെട്ടു

കോ-ഇന്നൊവേഷൻ

ജിയോയുമായുള്ള സഹകരണം കോ-ഇന്നൊവേഷൻ ആണെന്നും അതിനാൽ, തങ്ങളുടെ എഞ്ചിനീയറിംഗ്, ബിസിനസ് യൂണിറ്റ് ടീമുകളെ ഉപയോഗിച്ച് റിലയൻസ് ജിയോയുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും ഇന്റൽ കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രകാശ് മല്യ പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളെയും റിലയൻസ് ജിയോ പോലുള്ള പങ്കാളികളെയും സഹായിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും 4ജിയിൽ നിന്ന് 5ജിയിലേക്ക് എത്തിക്കാൻ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ 0.39 ശതമാനം ഓഹരി വാങ്ങാനായി ഇന്റൽ നിക്ഷേപം നടത്തിയിരുന്നു. 1,894.50 കോടി രൂപയാണ് കമ്പനി ഇതിലേക്ക് നിക്ഷേപിച്ചത്. റിലയൻസ് ജിയോ മുംബൈയിൽ 5ജി ട്രയലുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പരീക്ഷണങ്ങൾ നടത്താൻ മറ്റ് ഗിയർ നിർമാതാക്കളുമായി കൈകോർക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയയും പൂനെയിൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ ഭാഗമായ എംടിഎൻഎൽ ദില്ലിയിൽ 5ജി ട്രയലുകൾ നടത്തുന്നു.

സ്ട്രീമിങ് ആനുകൂല്യവും 1000 രൂപയിൽ താഴെ വിലയുമുള്ള ജിയോ, എയർടെൽ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യവും 1000 രൂപയിൽ താഴെ വിലയുമുള്ള ജിയോ, എയർടെൽ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Airtel is currently working with Intel to develop a 5G network through Virtualized Radio Access Network / Open Radio Access Network technologies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X