ഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനം

|

ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നത് 90കളിൽ ജനിച്ച ഏതൊരാൾക്കും ഇന്റർനെറ്റിന്റെ ആദ്യ പര്യായമായിരുന്നു. എന്നാൽ ഇനി ടെക് ചരിത്രത്തിൽ ഒരു പേരും കാലവും മാത്രമായി ഇന്റർനെറ്റ് എക്സ്പ്ലോറർ മാറാൻ പോകുന്നു. 27 വർഷം നീണ്ട സേവനത്തിനൊടുവിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 2022 ജൂൺ 15ന് ഇന്റർനെറ്റ് ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കും.

 

വിൻഡോസ്

വിൻഡോസ് 95നുള്ള ഒരു ആഡ്-ഓൺ പാക്കേജായിട്ടാണ് 1995ൽ മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിച്ചത്. വെബ് ബ്രൗസറിന്റെ തുടർന്നുള്ള പതിപ്പുകൾ ആദ്യം സൗജന്യ ഡൗൺലോഡ് ആയും തുടർന്ന് ഡിവൈസിന്റെ പാക്കേജിന്റെ ഭാഗമായും നിർമ്മാതാക്കൾ പുറത്തിറക്കി. വിൻഡോസ് 95നും പിന്നീടുള്ള വിൻഡോസ് പതിപ്പിലും ഇന്റർനെറ്റ് എക്സ്പ്ലോറർ ലഭ്യമായത് ഇങ്ങനെയാണ്. തുടർന്ന് 2016ൽ, എഡ്ജ് എന്ന പുതിയ ബ്രൗസറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഡെവലപ്പ്മെന്റ് നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ടീംസിനായുള്ള ഇന്റർനെറ്റ് എക്സ്പ്ലോറർ സപ്പോർട്ട് 2020ൽ അവസാനിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് 365-ന്റെ സപ്പോർട്ട് 2021ൽ അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിൻഡോസ് 10ന്റെ ചില പതിപ്പുകൾക്കായുള്ള ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 ഡെസ്‌ക്‌ടോപ്പ് ആപ്പ് ജൂൺ 15 മുതൽ സേവനം അവസാനിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വിൻഡോസ് 10 ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഉണ്ടായിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപയോഗിക്കുന്ന ആളുകൾ ഇനി മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറും.

കുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജികുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജി

ഇന്റർനെറ്റ്
 

മൈക്രോസോഫ്റ്റ് എഡ്ജ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനേക്കാൾ വേഗതയേറിയതും സുരക്ഷിതവും ആധുനികവുമായ ബ്രൗസിങ് അനുഭവം നൽകുന്ന ബ്രൌസറാണ്. പഴയതും ധാരാളം ആളുകൾ ഉപയോഗിക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും സപ്പോർട്ട് ചെയ്യില്ലെന്ന ആശങ്കയും ഇനി വേണ്ട, കാരണം മൈക്രോസോഫ്റ്റ് എഡ്ജിന് ഇത്തരം വെബ്സൈറ്റുകൾ ലോഡ് ചെയ്യാനും സാധിക്കും. ഇന്റർനെറ്റ് എക്സ്പ്ലോറർ 11ലേക്കുള്ള ഒരു ചെറിയ അപ്‌ഡേറ്റിലൂടെ വിൻഡോസ് 10ന്റെ ചില പതിപ്പുകളിൽ പ്രവർത്തിക്കുന്നത് വെബ് ബ്രൌസർ അവസാനിപ്പിക്കും.

ഇന്റർനെറ്റ് എക്സ്പ്ലോറർ

ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നതിൽ 20എച്ച്2 പതിപ്പും അതിനുശേഷമുള്ളതും വിൻഡോസ്10 ഐഒടി പതിപ്പ് 20എച്ച്2 പതിപ്പും അതിനുശേഷമുള്ളതും ഉൾപ്പെടുന്നു. വിൻഡോസ് 8.1ലെ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ഡെസ്‌ക്‌ടോപ്പ് അപ്പ്, വിൻഡോസ് 7 എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്സ്, വിൻഡോസ് സെർവർ എസ്ഒസി (എല്ലാ പതിപ്പുകളും), വിൻഡോസ് 10 ഐഒടി ലോംഗ്-ടേം സർവീസിങ് ചാനൽ (എല്ലാ പതിപ്പുകളും), വിൻഡോസ് എൽടിഎസ്ഇ (എല്ലാ പതിപ്പുകളും), വിൻഡോസ് 10 ക്ലയന്റ് എൽടിഎസ്ഇ (എല്ലാ പതിപ്പുകളും) എന്നിവയെ ഈ പുതിയ മാറ്റം ബാധിക്കില്ല.

ഡെസ്‌ക്‌ടോപ്പ് ആപ്പ്

2022 ജൂൺ 15ന് ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിച്ചതിന് ശേഷം അതിന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോക്താക്കൾ പിന്നീട് മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് ആക്ടീവായി റീഡയറക്‌ട് ചെയ്യപ്പെടുമെന്നും പിന്നീട് വരുന്ന വിൻഡോസ് അപ്‌ഡേറ്റ് വഴി ഇന്റർനെറ്റ് എക്സ്പ്ലോറർ ആപ്പ് എന്നന്നേക്കുമായി പ്രവർത്തനരഹിതമാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. വിൻഡോസ് 11 ഉപയോക്താക്കൾ ഈ മാറ്റങ്ങളെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല. കാരണം വിൻഡോസ് 11ൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ഡെസ്ക്ടോപ്പ് ആപ്പ് ലഭ്യമല്ല.

പബ്ജി ഭ്രാന്തിൽ കൊല്ലാനും മരിക്കാനും തയ്യാറാകുന്ന കുരുന്നുകൾ; വേണോ നമ്മുക്കീ മരണക്കളി?പബ്ജി ഭ്രാന്തിൽ കൊല്ലാനും മരിക്കാനും തയ്യാറാകുന്ന കുരുന്നുകൾ; വേണോ നമ്മുക്കീ മരണക്കളി?

ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്ന് മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറുന്നത് എങ്ങനെ

ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്ന് മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറുന്നത് എങ്ങനെ

ഇന്റർനെറ്റ് എക്സ്പ്ലോററിൽ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറുന്നവർക്കായി കമ്പനി എഡ്ജിൽ ഒരു ഐഇ മോഡ് അവതരിപ്പിച്ചു. ഈ മോഡ് ലെഗസി സൈറ്റുകൾക്കും ആപ്പുകൾക്കും സപ്പോർട്ട് നൽകുന്നതാണ്. എഡ്ജിൽ നിങ്ങൾക്ക് ഐഇ മോഡ് എങ്ങനെ എനേബിൾ ചെയ്യാമെന്ന് നോക്കാം.

• വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള എലിപ്‌സസിൽ ക്ലിക്ക് ചെയ്യുക.

• ഡ്രോപ്പ്-ഡൗൺ മെനുവിൽ, സെറ്റിങ്സ് ബട്ടണിൽ ക്ലിക്കുചെയ്യുക.

• ഇടതുവശത്തുള്ള ഡിഫോൾട്ട് ബ്രൗസർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• 'ഇന്റർനെറ്റ് എക്സ്പ്ലോറർ കോംപാറ്റിബിലിറ്റി' ഗ്രൂപ്പിലേക്ക് പോയി 'അലൌ സൈറ്റ്സ് ടു ബി റീലോഡഡ് ഇൻ ഇന്റർനെറ്റ് എക്സ്പ്ലോറർ മോഡ്' സെറ്റിങ്സിൽ അലൌ കൊടുക്കുക.

• ഇനി, അതിന് താഴെയുള്ള റീസ്റ്റാർട്ട് ബ്രൗസർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

• ബ്രൗസർ റീസ്റ്റാർട്ട് ആയി കഴിഞ്ഞാൽ വീണ്ടും എലിപ്സെസ് ക്ലിക്ക് ചെയ്യുക.

• ഇനി റീലോഡ് ഇൻ ഇന്റർനെറ്റ് എക്സ്പ്ലോറർ മോഡിൽ ക്ലിക്ക് ചെയ്യുക.

Most Read Articles
Best Mobiles in India

English summary
Microsoft has decided to end its Internet Explorer service after 27 years of service. June 15, 2022 marks the end of an important chapter in the history of the Internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X