Home
News

ഇന്റർനെറ്റ് തകരാർ കാരണം അന്താരാഷ്ട്ര വാർത്താ വെബ്‌സൈറ്റുകൾ നിശ്ചലമായി

അന്താരാഷ്ട്ര വാർത്താ വെബ്സൈറ്റുകൾ അടക്കമുള്ള പ്രമുഖ വെബ്സൈറ്റുകൾ നിശ്ചലമായതായി റിപ്പോർട്ട്. ക്ലൗഡ് സേവന കമ്പനിയായ ഫാസ്റ്റ്ലിയിൽ വ്യാപകമായ തകരാർ സംഭവിച്ചതിനെ തുടർന്നാണ് പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ, സർക്കാർ, വാർത്താ വെബ്‌സൈറ്റുകൾ എന്നിവയിൽ തകരാറുകൾ ഉണ്ടായതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ഈ തകരാറിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വരികയാണ്.

ഇന്റർനെറ്റ് തകരാർ കാരണം അന്താരാഷ്ട്ര വാർത്താ വെബ്‌സൈറ്റുകൾ നിശ്ചലമായി

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫാസ്റ്റ്ലി അമേരിക്കൻ സമയം രാവിലെ പത്ത് മണിയോടെയാണ് പ്രവർത്തന രഹിതമായത്. കമ്പനി ഈ തകരാർ അംഗീകരിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തത് അനുസരിച്ച് വെബ്‌സൈറ്റുകളിലെ തകരാറിന് കാരണമായ പ്രശ്നം എന്താണെന്ന് അന്വേഷിക്കുകയാണ് എന്ന് ഫാസ്റ്റി അധികൃതർ അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വ്യക്തമായ ധാരണ ഇതുവരെ ലഭിച്ചിട്ടില്ല.

പ്രമുഖ വാർത്താ വെബ്സൈറ്റായ സി‌എൻ‌എൻ.‌കോം ആക്‌സസ് ചെയ്യാൻ‌ ശ്രമിക്കുന്ന ആളുകൾക്ക് വെബ്സൈറ്റിൽ കയറാൻ സാധിച്ചില്ല. പകരം സ്ക്രീനിൽ "ഫാസ്റ്റ്ലി എറർ: അൺനോൺ ഡൊമെയ്‌ൻ‌: cnn.com."എന്നാണ് എഴുതി കാണിക്കുന്നത്. ഇൻറർനെറ്റ് തകരാറുകൾ ട്രാക്കുചെയ്യുന്ന ഡൌൺ ഡിറ്റക്ടർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് "ഫാസ്റ്റ്ലിയിൽ വ്യാപകമായി തകരാർ ഉണ്ടായി എന്നാണ്. ഇത് എല്ലാതരം സേവനങ്ങളെയും ബാധിച്ചിട്ടുള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ് ന്യൂസ് സി‌എൻ‌എൻ, ലെ മോണ്ടെ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾ ഡൌൺ ആയി. ഈ വിഭാഗത്തിലൊന്നും ഉൾപ്പെടാത്ത ആമസോൺ.കോമിന്റെ റീട്ടെയിൽ വെബ്‌സൈറ്റിലും പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആമസോൺ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് സ്ഥിരീകരിച്ചിട്ടും ഇല്ല.

റെഡ്ഡിറ്റ് ഉപയോക്താക്കളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രശ്‌നങ്ങൾ റിപ്പോർട്ടുചെയ്‌തത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ആമസോൺ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായതായി മോണിറ്ററിംഗ് വെബ്‌സൈറ്റായ ഡൌൺ‌ടെക്റ്റർ.കോം വ്യക്തമാക്കി. ആമസോണിന്റെ ട്വിച്ചിലും തകരാർ ഉണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആളുകൾ വൻതോതിൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത് കൊണ്ടാണ് ആമസോണിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെന്ന വാർത്ത പുറത്ത് വന്നത്.

വ്യാപകമായ ഇന്റർനെറ്റ് തകരാറുകൾ വെബ്‌സൈറ്റിനെയും ആപ്പിനെയും ബാധിക്കുന്നതായി ബ്രിട്ടനിലെ ഗാർഡിയൻ പത്രം അറിയിച്ചു. മറ്റ് ചില ബ്രിട്ടീഷ് വാർത്താ മാധ്യമങ്ങളുടെ സൈറ്റുകളും വേഗത്തിൽ ലോഡ് ചെയ്യാൻ സാധിക്കുന്നില്ല. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതുപോലെ യുകെ സർക്കാരിന്റെ പ്രധാന വെബ്സൈറ്റായ Gov.uk എന്ന പോർട്ടലും പത്ര സൈറ്റുകളിലും പ്രശ്നങ്ങൾ ഉണ്ട്. ബിബിസിയുടെ വെബ്സൈറ്റും കുറച്ച് നേരത്തേക്ക് ലഭ്യമായിരുന്നില്ല പിന്നീട് ഇത് തിരികെ പഴയ നിലയിൽ ആയി.

Best Mobiles in India

English summary
Leading websites, including international news websites facing technical issues following outage at the cloud service company Fastley.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X