ഐഒഎസ് 11 പ്രശ്‌നങ്ങള്‍: എങ്ങനെ പരിഹരിക്കാം!

  ആപ്പിള്‍ ഇപ്പോള്‍ സ്വന്തമായി ഇറക്കിയ പുതിയൊരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഐഒഎസ് 11. ഐഫോണ്‍, ഐപാഡ് എന്നീ ഉപകണങ്ങള്‍ക്കാണ് ഈ പതിപ്പ് ലഭ്യമാകുക.

  ആപ്പിള്‍ സ്റ്റോറിലും ക്യാമറയ്ക്കും വലിയ മാറ്റങ്ങളാണ് ഇൗ അപ്‌ഡേറ്റിലൂടെ സംഭവിക്കുന്നത്. മലയാളം അടക്കമുളള ചില ഇംഗ്ലീഷ് ഭാഷകള്‍ ഇതില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.

  ഐഒഎസ് 11 പ്രശ്‌നങ്ങള്‍: എങ്ങനെ പരിഹരിക്കാം!

   

  സെപ്തംബര്‍ 26ന് നോക്കിയ 8 ഇന്ത്യയില്‍ എത്തുന്നു!

  നിങ്ങളുടെ സിസ്റ്റത്തില്‍ പുതിയ അപ്‌ഡേറ്റ് ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഐഒഎസ് 11 അപ്‌ഡേറ്റ് ഇതു വരെ നിങ്ങള്‍ ചെയ്തിട്ടില്ല അല്ലെങ്കില്‍ ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഐഫോണ്‍ ബാക്കപ്പ് ചെയ്യുക. ചില സമയങ്ങളില്‍ അപ്‌ഡേറ്റുകള്‍ തെറ്റായി പോകാം, ആ സമയത്ത് ഫോണ്‍ ബാക്കപ്പ്, ഈ പ്രശ്‌നത്തില്‍ നിന്നും ഒഴിവാക്കാം.

  ഐഒഎസ് 11 അപ്‌ഡേറ്റ് ചെയ്തപ്പോള്‍ ഉപഭോക്താക്കള്‍ നേരിട്ട അഞ്ച് പ്രശ്‌നങ്ങള്‍ ഇവിടെ പറയാം..

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  വൈഫൈ നെറ്റ്‌വര്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല

  ഐഒഎസ് 11 അപ്‌ഡേറ്റ് ചെയ്യുന്ന സമയത്ത് വൈഫൈ ശരിക്കും കണക്ട് ആകുന്നില്ല എന്നാണ് ഒരു ഉപയോക്താവ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചില പ്രാഥമിക ഘട്ടങ്ങള്‍ ചെയ്യാം. നിങ്ങളുടെ ഫോണ്‍ റീസെറ്റ് ചെയ്യാം, വൈഫൈ റൂട്ടര്‍ റീസെറ്റ് ചെയ്യാം അല്ലെങ്കില്‍ വൈഫൈ റൂട്ടര്‍ മാറ്റാം. ഇതു കൂടാതെ നിങ്ങളുടെ ഡിവൈസിലെ വൈഫൈ നെറ്റ്‌വര്‍ക്ക് റീസെറ്റ് ചെയ്യുകയും ചെയ്യാം, അതിനായി Settings> General> Reset> Reset network Settings എന്ന് ചെയ്യുക. ഇത് വൈഫൈ പ്രശ്‌നത്തിന് ഒരു പരിഹാരം ആകും.

  ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

  ചില ആപ്‌സുകള്‍ നഷ്ടപ്പെടുകയും ചിലത് പ്രവര്‍ത്തിക്കുന്നതും ഇല്ല

  ചില പഴയ ആപ്‌സുകള്‍ അപ്‌ഡേറ്റ് ചെയ്യാതെ തന്നെ ഐഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചിലതി 32ബിറ്റ് ആണെങ്കില്‍ ഐഒഎസ് 11ല്‍ പ്രവര്‍ത്തിക്കില്ല.

  ഫോണില്‍ പെട്ടന്ന് സ്റ്റോറേജ് നിറയുന്നു

  ഒരു ഉപയോക്താവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐഒഎസ് അപ്‌ഡേറ്റ് ചെയ്യുന്ന സമയത്ത് ഫോണ്‍ സ്‌റ്റോറേജ് പെട്ടന്നു നിറയുന്നു എന്നാണ്. ഐഒഎസ് 11ല്‍ ബീറ്റയില്‍ പോലും ക്രോപ്പ് ചെയ്ത ഒരു പ്രശ്‌നമാണ് ഇത്. നിര്‍ഭാഗ്യവശാല്‍ ഈ പ്രശ്‌നത്തിന് ഇപ്പോള്‍ പരിഹാരമില്ല. നിങ്ങളുടെ ബാക്കപ്പിലേക്ക് തിരികെ വന്ന് ഐഒഎസ് 11.1 ലേക്ക് കാത്തിരിക്കുക.

  ഹോം ബട്ടണ്‍ വളരെ സ്പീഡ് കുറയുന്നു

  പല ആപ്പിള്‍ ഉപഭോക്താക്കളും പോസ്റ്റ് ചെയ്ത ഒരു പ്രശ്‌നമാണിത്. അതായത് തങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ ഐഒഎസ് 11ലേക്ക് അപ്‌ഡേറ്റ് ചെയ്തു കഴിയുമ്പോള്‍ 10 സെക്കന്‍ഡുവരെ അവരുടെ ഫോണിലെ ലോക്ക് സ്‌ക്രീന്‍ ഫ്രീസ് ആകുന്നു എന്നാണ്. എന്നാല്‍ അടുത്ത നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. അതായത് പുതിയ അപ്‌ഡേറ്റ് നിങ്ങളുടെ ഫോണുമായി ഫയലുമായി പരിചിതമാകുന്നതിനാല്‍ കാലതാമസം എടുക്കുന്നു.

  ബാറ്ററി ലൈഫ് കുറയുന്നു

  പഴയ ഐഫോണില്‍ ഐഒഎസ് 11 പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് കുറയുന്നത് ശരിയാണ്. കാരണം നിങ്ങള്‍ എല്ലാ പുതിയ സവിശേഷതയും അറിയാനായി ഫോണില്‍ അനേകം നേരം ചിലവഴിക്കുന്നു. പുതിയ അപ്‌ഡേറ്റില്‍ കുറേ കാര്യങ്ങള്‍ അറിയാനും ഉണ്ട്.

  ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ഡയറക്ട് മെസ്സേജിലൂടെ എങ്ങനെ ഷെയര്‍ ചെയ്യാം?

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  The good news is that iOS 11 comes with its own host of new features and improvements to make this extra workaround work worth it.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more