ഐഫോൺ 15 പ്രോയിൽ മാത്രമല്ല, ഇനി സാധാരണ ഐഫോണുകളിലും ആക്ഷൻ ബട്ടൻ ചേർക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് അവതരിപ്പിച്ചപ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിൽ ഒന്നായിരുന്നു ആക്ഷൻ ബട്ടണുകൾ. നിരവധി സൗകര്യങ്ങൾ ആയിരുന്നു ഈ ആക്ഷൻ ബട്ടൺ 15 പ്രോ ഫോണിൽ ഇടം പിടിച്ചതിനാൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ആപ്പിളിന്റെ പഴയ ഉപഭോക്താക്കൾ ഇത്തരം ഒരു ആക്ഷൻ ബട്ടണിന്റെ സേവനം ആസ്വദിക്കാനാകാത്തതിൽ നിരാശരാണ്.
എന്നാൽ ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ആപ്പിൾ. ആപ്പിളിന്റെ പഴയ ഐഫോണുകൾ കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കൾക്കും ഇത്തരത്തിൽ ആക്ഷൻ ബട്ടണിന് സമാനമായ സേവനം ആസ്വദിക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ ആപ്പിൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫിസിക്കൽ ആയി ഇത്തരം ആക്ഷൻ ബട്ടണുകൾ ഇവർക്ക് കൂട്ടിച്ചേർക്കാൻ സാധിക്കില്ല പകരം ആക്ഷൻ ബട്ടൺ വാഗ്ദാനം ചെയ്യുന്ന എല്ല ഫീച്ചറും ഇവർക്ക് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും.

ഫോണിന്റെ വോളിയം ബട്ടൺ ആയിരിക്കും ഇത്തരത്തിൽ ആക്ഷൻ ബട്ടണാക്കി മാറ്റാൻ സാധിക്കുന്നത്. എന്നാൽ എല്ലാ ഐഫോൺ ഉപഭോക്താക്കൾക്കും ഈ സേവനം ലഭിക്കില്ല എന്ന് കമ്പനി അറിയിച്ചു. iOS 13 മുതലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്ക് ആയിരിക്കും ഈ സേവനം ആസ്വദിക്കാൻ സാധിക്കുക. നിലവിൽ ചില ഫോണുകളിൽ നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമാണ്. പല ഉപഭോക്താക്കൾക്കും ഇക്കാര്യം അറിയാവുന്നതാണ്.
എന്നിരുന്നാലും അബദ്ധവശാൽ ഈ ഫീച്ചർ ഓഫ് ആയാലോ അല്ലെങ്കിൽ ഈ ഫീച്ചറിനെക്കുറിച്ച് നിങ്ങൾക്ക് അറിവില്ല എങ്കിലോ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നതാണ്. ആപ്പ് സ്റ്റോറുകൾ വഴി ഇതിനായുള്ള ആപ്പ് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഷോട്ട്കട്ട് ആപ്പ് എന്നാണ് ഈ ആപ്പിന്റെ പേര്. ഈ ആപ്പ് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ആപ്പിൾ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക ശേഷം ഇത് ഓപ്പൺ ചെയ്യുക.

MOST READ: ഇന്ത്യയുടെ 'സ്വന്തം' കൽപ്പന ചൗളയെ തേടി ഇസ്രോ! ഗഗൻയാൻ ദൗത്യത്തിൽ ഭാഗമാകുന്ന ആ ധീരവനിത ആര്?
ഇതിൽ റീബൈൻഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ് ഇതിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ ഐഫോണിലെ വോളിയം ബട്ടണുകളിൽ ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക ഇവ ഓപ്‌ഷനുകളായി ലിസ്റ്റുചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിൽ ഏത് ബട്ടണാണ് വേണ്ടത് എന്ന് നിങ്ങൾ വേണം തീരുമാനിക്കാൻ. ശേഷം ഈ ബട്ടണിൽ നിന്ന് നിങ്ങൾ എന്തെല്ലാം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അതെല്ലാം ചേർക്കുക.
ഇത്തരത്തിൽ ചേർത്താൽ പിന്നീട് നിങ്ങൾ തിരഞ്ഞെടുത്ത ബോളിയം ബട്ടൺ അമർത്തുമ്പോൾ ഈ പ്രവർത്തനങ്ങൾ എല്ലാം ഓപ്ഷനുകളായി സ്ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് ഈ ബട്ടൺ മാറ്റണമെങ്കിൽ വീണ്ടും റീബൈൻഡ് ടാപ്പ് ചെയ്ത് രണ്ടാമത്തെ വോളിയം ബട്ടണിലേക്ക് ഈ ഓപ്ഷനുകൾ ചേർക്കാവുന്നതാണ്. ഫ്ലാഷ് ലൈറ്റ് നിയന്ത്രണം, ക്യാമറ നിയന്ത്രണം, സ്‌ക്രീൻഷോട്ട്, ഇന്റർനെറ്റ് ക്രമീകരണങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ ചേർക്കാവുന്നതാണ്.
നിങ്ങൾ ഇത്തരത്തിലുള്ള സേവനം നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ഓപ്ഷനിലെ സ്റ്റോപ്പ് എന്ന ബട്ടണിൽ അമർത്തിയാൽ മതിയാകും. ഈ ഓപ്ഷൻ വഴി നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന പ്രധാന ഷോട്ട്കട്ടുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിങ്ങളുടെ ആവിശ്യത്തിന് അനുസരിച്ച് സ്ക്രീൻ തെളിച്ചം ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെ ലൈറ്റ്, ഡാർക്ക് മോഡുകളും ഇത്തരത്തിൽ നിയന്ത്രിക്കാം.
മാത്രമല്ല വീട്ടിൽ കറന്റ് പോകുമ്പോൾ ഈ ബട്ടണിലൂടെ ഫ്ലാഷ് ലൈറ്റും നിങ്ങൾക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. മറ്റൊരു ഓപ്ഷനാണ് ക്യാമറ നിയന്ത്രണം. ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ എന്നിവയുടെ നിയന്ത്രണം ഇതിലൂടെ സാധ്യമാണ്. മറ്റൊന്നാണ് നിങ്ങളുടെ ഡാറ്റ നിയന്ത്രണം. അതായത് വൈഫൈ വോണോ, സിം ഡാറ്റ വേണോ അതോ എയറോപ്ലെയിൻ മോഡ് വേണമോ എന്നും ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെ മറ്റ് നിരവധി ഓപ്ഷനുകളും ഇത്തരത്തിൽ ചേർക്കാൻ സാധിക്കും.


Click it and Unblock the Notifications








