വിമാനത്തിൽ നിന്ന് താഴെ വീണിട്ടും കൂസലില്ലാതെ ഐഫോൺ; വീഡിയോ

|

നമ്മുടെ സ്മാർട്ട്ഫോണുകൾ കൈയ്യിൽ നിന്നും തറയിൽ വീഴുമ്പോഴെല്ലാം നമ്മൾ പരിഭ്രമിക്കാറുണ്ട്. എന്നാൽ വിമാനത്തിൽ നിന്നും ഫോൺ താഴെ വീണാലോ. ഞെട്ടണ്ട സംഗതി സത്യമാണ്. ബ്രസീലിയൻ ഡോക്യുമെന്ററി ഫിലിം മേക്കർ ഏണസ്റ്റോ ഗാലിയോട്ടോയുടെ ഐഫോൺ 6 എസ് ആണ് വിമാനത്തിൽ നിന്നും താഴെ വീണത്. വിമാനത്തിൽ നിന്നും ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ശക്തമായി അടിച്ച കാറ്റ് കാരണമാണ് ഫോൺ താഴെ വീണത്. 2000 അടി താഴ്ച്ചയിലേക്കാണ് ഫോൺ വീണത്. ഫോണിനറെ ക്യാമറയി ഈ വീഴ്ച്ചയും തുടർന്നുള്ള വിഷ്യലുകളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

 

ഐഫോൺ

ഐഫോൺ താഴെ വീണെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്ന് 100 മൈൽ കിഴക്കുള്ള പെരെ ബീച്ചിലാണ് സംഭവം നടന്നത്. ബ്രസീലിയൻ മാധ്യമമായ ജി1 ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ നിന്ന് ഫോൺ വീണതോടെ അത് നഷ്ടമായെന്നാണ് ഏണസ്റ്റോ കരുതിയത്. എങ്കിലും അദ്ദേഹം ജിപിഎസ് വഴി ഫോൺ കണ്ടെത്തി.

കൂടുതൽ വായിക്കുക: ഈ വർഷം ആമസോണിൽ ഏറ്റവും കുടുതൽ വിൽപ്പന നടന്ന ഇലക്ട്രേണിക്സ്കൂടുതൽ വായിക്കുക: ഈ വർഷം ആമസോണിൽ ഏറ്റവും കുടുതൽ വിൽപ്പന നടന്ന ഇലക്ട്രേണിക്സ്

ആപ്പിൾ ഡിവൈസുകളിലെ ഇൻബിൾഡ് ജിപിഎസ് സംവിധാനമാണ് ഐഫോൺ കണ്ടുപിടിക്കാൻ എണസ്റ്റോയെ സഹായിച്ചത്. ഫോൺ വീണത് ഒരു ബീച്ചിനടുത്തായിട്ടായിരുന്നു. ഫോൺ കണ്ടെത്തി തിരിച്ചെടുത്തപ്പോൾ ഏണസ്റ്റോ പോലും അതിശയിച്ചുപോയി. സ്‌ക്രീൻ പ്രോട്ടക്ഷന് മാത്രമേ കേടുപാടുകൾ സംഭവിച്ചിട്ടുള്ളു. ബാക്കിയെല്ലാം പഴയ അവസ്ഥയിൽ തന്നെയാണ് ഉള്ളത്. ഫോൺ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾകൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

ഐഫോൺ
 

ഫോൺ തിരികെ എടുക്കാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും ഫോൺ വെള്ളത്തിൽ വീണിട്ടില്ല എങ്കിൽ കണ്ടുപിടിക്കാൻ സാധിക്കും എന്ന് തനിക്ക് അറിയാമായിരുന്നു എന്നും ഏണസ്റ്റോ പറഞ്ഞു. 2,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് ഫോൺ താഴെ വീണത്. അതുകൊണ്ട് തന്നെ ഫോൺ കണ്ടുപിടിക്കാൻ പോകുമ്പോൾ പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കും എന്ന പ്രതീക്ഷ ഏണസ്റ്റോയ്ക്ക് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഐഫോൺ വീഴ്ച്ചയെ അതിജീവിച്ചത്.

കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾകൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

വീഡിയോ റെക്കോർഡിങ്

ഫോൺ കുറച്ച് മാറിയാണ് വീണതെങ്കിൽ ആർക്കെങ്കിലും അപകടം പറ്റുമായിരുന്നു. വീഡിയോ റെക്കോർഡിങ് പരിശോധിച്ചപ്പോൾ ഫോൺ നേരിട്ട് നിലത്തേക്കാണ് പതിച്ചത് എന്ന് വ്യക്തമായി. ഐഫോണുകൾ ഇത്തരം വീഴ്ച്ചകളെ അതിജീവിച്ച് പ്രവർത്തിക്കുന്ന വാർത്തകൾ നമ്മൾ നേരത്തെയും കണ്ടിട്ടുള്ളതാണ്. നദിയിൽ വീണ ഫോൺ പ്രവർത്തിച്ച റിപ്പോർട്ട് കുറച്ച് കാലം മുമ്പ് പുറത്ത് വന്നിരുന്നു.

നദിയിൽ വീണ ഐഫോൺ 8

നദിയിൽ വീണ ഐഫോൺ 8

ഒരു ബ്രിട്ടീഷ് യുവതിയുടെ ഫോൺ കുറച്ച് കാലം മുമ്പ് തേംസ് നദിയിൽ കളഞ്ഞ് പോയിരുന്നു. ഈ ഫോൺ രണ്ട് മാസങ്ങൾക്ക് ശേഷം തിരികെ ലഭിച്ചു. തിരികെ കിട്ടുമ്പോഴും ഈ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഐഫോൺ 8 സ്മാർട്ട്ഫോണാണ് സ്വന്തം ഉടമയെ പോലും അതിശയിപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ വാട്ടർപ്രൂഫ് സവിശേഷതയാണ് ഈ സംഭവത്തിലെ താരം.

കൂടുതൽ വായിക്കുക: ഈ വർഷം ആമസോണിൽ ഏറ്റവും കുടുതൽ വിൽപ്പന നടന്ന ഇലക്ട്രേണിക്സ്കൂടുതൽ വായിക്കുക: ഈ വർഷം ആമസോണിൽ ഏറ്റവും കുടുതൽ വിൽപ്പന നടന്ന ഇലക്ട്രേണിക്സ്

Best Mobiles in India

English summary
The iPhone 6S works without any problems even after falling from a plane flying at an altitude of 2000 feet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X