Just In
- 8 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്
- 9 hrs ago
ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന 60 അടി ഉയരമുള്ള റോബോട്ടിനെ നിങ്ങൾക്ക് പരിചയപ്പെടാം
- 10 hrs ago
മേപ്പിൾ സ്റ്റോറിൽ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്കും നേടാം ആപ്പിൾ ഐഫോൺ 12 മോഡലുകൾ
- 11 hrs ago
പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി ഷവോമി എംഐ ബാൻഡ് 6 വരുന്നു
Don't Miss
- News
എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
ഇന്‍റർനെറ്റ് ലോകത്ത് പോൺ സൈറ്റുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. വൻ വരുമാനം ഉണ്ടാക്കുന്ന ഈ സൈറ്റുകളിൽ ലോകത്തിന്‍റെ എല്ലാ കോണിൽ നിന്നും ആളുകൾ കയറുന്നുണ്ട്. ഇന്ത്യ പോലെ പലയിടത്തും നിരോധിക്കപ്പെട്ട മുൻ നിര പോൺ സൈറ്റുകളെല്ലാം മറ്റേതെങ്കിലും വഴിയിലൂടെ ലഭ്യമാക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നുണ്ട്. പ്രോക്സികളും വിപിഎന്നുകളും ഉപയോഗിച്ച് നിരോധിച്ച സൈറ്റുകൾ കാണുന്ന ആളുകൾ ഇന്ത്യയിലും ഏറെയാണ്.

ഗൂഗിൾ സെർച്ച് ട്രെൻഡുകളുടെ രസകരമായ കണക്കുകൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ഒരു മുൻ നിര അശ്ലീല കണ്ടന്‍റ് വെബ്സൈറ്റും തങ്ങളുടെ സൈറ്റിലേക്ക് എത്തുന്ന ഉപയോക്താക്കളുടെ ഡിവൈസ് തരംതിരിച്ച് കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ്. പോൺഹബ് എന്ന വെബ്സൈറ്റ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ആളുകൾ ഡെസ്ക് ടോപ്പുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് പോൺ വീഡിയോ കാണുന്നത് കുറഞ്ഞിരിക്കുന്നു. മൊബൈൽ ഫോണിലൂടെയാണ് ഇപ്പോൾ ആളുകൾ അശ്ലീല വെബ്സൈറ്റുകളിലെത്തുന്നത്.

സൈറ്റിന്‍റെ വാർഷിക ഡാറ്റാ അവലോകനത്തിൽ സൈറ്റിലെത്തുന്ന ആകെ ഉപയോക്താക്കളിൽ 76.6 ശതമാനം ഉപയോക്താക്കൾ അവരുടെ ഫോണുകൾ വഴി അശ്ലീല കണ്ടന്‍റുകൾ തിരയുന്നവരാണെന്ന് വെളിപ്പെടുത്തുന്നു. 2018 ലെ കണക്കുകളുമായി താരതമായപ്പെടുത്തുമ്പോൾ 5 ശതമാനം വർദ്ധനവാണ് ഫോൺ ഉപയോഗിച്ച് പോൺ കാണുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 71.6 ശതമാനമായിരുന്നു ഫോണിലൂടെ സൈറ്റ് സന്ദർശിച്ചവരുടെ എണ്ണം.

സൈറ്റിൽ എത്തി പോൺ വീഡിയോ കാണുന്ന മൊത്തം ആളുകളുടെ കണക്കിനെ ഡിവൈസ് അനുസരിച്ച് തിരിച്ചത് കൂടാതെ മൊബൈൽ ഫോണിൽ പോൺ കണ്ട ആളുകളുടെ മൊബൈൽ ഒഎസ് അനുസരിച്ചും സൈറ്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ തരം തിരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ കണക്കിൽ മുന്നിലുണ്ടായിരുന്നത് ആൻഡ്രോയിഡ് ഉപയോക്താക്കളായിരുന്നു എങ്കിൽ ഇത്തവണ ഐഫോൺ ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ തവണ സൈറ്റ് സന്ദർശിച്ചിരിക്കുന്നത്.

സൈറ്റിലെ എല്ലാ മൊബൈൽ ട്രാഫിക്കിന്‍റെയും 52.8 ശതമാനം ഐഒഎസ് ഡിവൈസുകളിൽ നിന്ന് ഉണ്ടായതാണ്. ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്ന് സൈറ്റ് സന്ദർശിച്ചവരുടെ എണ്ണം 46.6 ശതമാനമാണ്. ആപ്പിൾ ഡിവൈകൾക്ക് വില കുറഞ്ഞതും എല്ലാ തരം ആളുകളുടെ കൈകളിലും പ്രീമിയം സ്മാർട്ട്ഫോൺ ആയിരുന്നിട്ടുകൂടി ഐഫോൺ എത്തി തുടങ്ങിയതുമാണ് ഇത്തരത്തിലൊരു കണക്ക് ഉണ്ടാകാൻ കാരണം. 2018ലെ സൈറ്റ് ട്രാഫിക്ക് റിപ്പോർട്ട് പ്രകാരം 54.4 ശതമാനം ആളുകൾ ആൻഡ്രോയിഡ് ഉപയോക്താക്കളായിരുന്നു. ഈ വർഷം അത് 44.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഡെസ്ക്ടോപ്പിലും മൊബൈലിലുമായി അശ്ലീല സൈറ്റ് സന്ദർശിച്ചവർ ഉപയോഗിക്കുന്ന ബ്രൗസറിന്‍റെ കണക്കുകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സൈറ്റിലെത്തിയത് ഗൂഗിൾ ക്രോം വഴിയാണ്. എല്ലാ ഡെസ്കടോപ്പ് ട്രാഫിക്കിന്‍റെയും 56.2 ശതമാനം ബ്രൗസിങ് നടന്നിട്ടുള്ളത് ക്രോം വഴിയാണ്. രണ്ടാം സ്ഥാനത്തുള്ളത് എഡ്ജ് ആണ്. 10.7 ശതമാനം ട്രാഫിക്കാണ് ഈ ബ്രൗസർ വഴി ലഭിച്ചത്.
കൂടുതൽ വായിക്കുക: ഓസ്ട്രേലിയയിൽ അശ്ലീല സൈറ്റുകൾ കാണാനും ഫേഷ്യൽ റെക്കഗനിഷൻ

മെബൈലിന്‍റെ കണക്ക് എടുക്കുമ്പോൾ ക്രോമിലൂടെ സൈറ്റ് സന്ദർശിച്ചവരുടെ എണ്ണം 44 ശമാനമാണ്. അതേസമയം ഐഫോൺ ബ്രോസറായ സഫാരിയിലൂടെ സൈറ്റിലെത്തിയവരുടെ എണ്ണം 41.6 ശതമാനമാണ്. ഇവ തമ്മിൽ 2.7 ശതമാനത്തിന്‍റെ വ്യത്യാസം മാത്രമേ ഉള്ളു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190