Home
News

പുത്തൻ സ്റ്റാറിന്റെ കൂടെ കളം നിറഞ്ഞ് കളിക്കുന്ന 'ലെജൻഡ്'! ഐക്യൂ 12 ഇപ്പോൾ 11000 രൂപ വിലക്കുറവിൽ വാങ്ങാം

ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ​ 8 ജെൻ 3 എന്ന പ്രീമിയം ചിപ്സെറ്റിന്റെ കരുത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആദ്യമായി അ‌റിയിച്ച മുതലാണ് ഐക്യൂ 12 5ജി (iQOO 12 5G). 2024 ഡിസംബർ 3 വരെ ഇന്ത്യയിൽ ലഭ്യമായിരുന്ന ഏറ്റവും മികച്ച ഐക്യൂ സ്മാർട്ട്ഫോൺ മോഡൽ ഐക്യൂ 12 5ജി ആയിരുന്നു. എന്നാൽ ഐക്യൂ 12ന്റെ പിൻഗാമിയായി, ഏറ്റവും പുതിയ പ്രീമിയം ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തുമായി ഡിസംബർ 3ന് ഐക്യൂ 13 ഇന്ത്യയിൽ എത്തി. ഇപ്പോഴത്തെ താരം ഐക്യൂ 13 ആണ്.

പുതിയ താരമായി ഐക്യൂ 13 കളത്തിലെത്തിയിട്ടും ഐക്യൂ 12 5ജി 'ലെജൻഡ്' എന്ന പരിവേഷവുമായി ഇപ്പോഴും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി സജീവമായി കളത്തിലുണ്ട്. ലോഞ്ച് ചെയ്തിട്ട് വർഷം ​ഒന്ന് കഴിഞ്ഞു എങ്കിലും പ്രീമിയം സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഇപ്പോഴും ചുറുചുറുക്കോടെയും ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളെക്കാൾ പ്രൗഡിയോടെയും ഐക്യൂ 12 വിപണിയിൽ വിലസുന്നു.

കളം നിറഞ്ഞ് കളിക്കുന്ന 'ലെജൻഡ്'! 11000 രൂപ വിലക്കുറവിൽ ഐക്യൂ 12

ഇപ്പോൾ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ഓഫർ സെയിലുകൾ നടക്കുകയാണ്. ഈ ഓഫർ സെയിലിൽ ഐക്യൂ 13 മോഡലിനൊപ്പം തന്നെ ഡിമാൻഡ് ഐക്യൂ 12 5ജിക്കും ലഭ്യമായിരിക്കുന്നു. മികച്ച ഫീച്ചറുകളുള്ള കരുത്തൻ ഫോണാണ് എന്നതിനൊപ്പം വൻ വിലക്കുറവ് ലഭ്യമാകും എന്നതും ഐക്യൂ 12 5ജിയെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

ഏറ്റവും പുതിയ ഐക്യൂ 13 5ജി ഇന്ത്യയിൽ 54,999 രൂപ വിലയിലാണ് എത്തിയത്. എന്നാൽ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് 52999 രൂപ വിലയിൽ വാങ്ങാനാകും. എന്നാൽ ഇത്രയും തുക മുടക്കാൻ കഴിയാത്ത ഐക്യൂ ആരാധകർക്ക് ആശ്വാസം പകരുന്നത് ഐക്യൂ 12 5ജിയും അ‌തിന് ലഭ്യമാകുന്ന ഡിസ്കൗണ്ടുമാണ്.

കളം നിറഞ്ഞ് കളിക്കുന്ന 'ലെജൻഡ്'! 11000 രൂപ വിലക്കുറവിൽ ഐക്യൂ 12

11000 രൂപ വിലക്കുറവിൽ ഐക്യൂ 12 5ജി ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാനാകുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ ​12 ന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻിന് 52,999 രൂപയും 16GB + 512GB ടോപ് വേരിയന്റിന് 57,999 രൂപയുമായിരുന്നു വില.

പുതിയ ഐക്യൂ 13 5ജി എത്തിയതോടെ ഐക്യൂ 12ന് വിലക്കുറവ് ലഭിക്കുകയുണ്ടായി. ഇപ്പോൾ വിലക്കുറവിനും ഡയറക്ട് ഡിസ്കൗണ്ടിനും ശേഷം 45,999 രൂപ പ്രാരംഭ വിലയിൽ ആണ് ഐക്യൂ 12 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.

ലഭ്യമായ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 41999 രൂപ വിലയിൽ ഐക്യൂ 12 പ്രാരംഭ മോഡൽ സ്വന്തമാക്കാൻ കഴിയും. അ‌തായത് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ 11000 രൂപ വിലക്കുറവിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും. ആൽഫ, ലെജൻഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഐക്യൂ 12 5ജി ലഭ്യമാകുക.

കളം നിറഞ്ഞ് കളിക്കുന്ന 'ലെജൻഡ്'! 11000 രൂപ വിലക്കുറവിൽ ഐക്യൂ 12

മികച്ച ചിപ്സെറ്റ്, ശക്തമായ ക്യാമറ സജ്ജീകരണം, 6K അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, Q1 ചിപ്,120W ഫാസ്റ്റ് ചാർജിങ് പിന്തുണ തുടങ്ങി മികച്ച ഫീച്ചറുകൾ ഈ പ്രീമിയം സ്മാർട്ട്ഫോണിൽ അ‌ണിനിരക്കുന്നു. ഈ ഫോണിന്റെ ഫീച്ചറുകളെപ്പറ്റി വിശദമായി അ‌റിയാൻ iQOO 12 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
The iQOO 12 5G is now available on Amazon at a discount of Rs 11,000. At the time of launch, the iQOO 12's 12GB+256GB base variant was priced at Rs 52,999 and the 16GB+512GB variant was priced at Rs 57,999. However, the starting model is now listed at Rs 45,999. You will also get a coupon discount of Rs 3,000 and a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X