Home
News

ഐക്യൂ നിയോ 9 പ്രോയുടെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു; ഒരു വർഷത്തെ അധിക ​വാറന്റി മറ്റ് ഓഫറുകളും വാ​ഗ്ദാനം

സ്മാർട്ട് ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഐക്യൂവിന്റെ നിയോ 9 പ്രോ. ഫെബ്രുവരി 22ന് തന്നെ ഈ ഫോൺ ഇന്ത്യയിൽ പുറത്തിറക്കും എന്നാണ് ഐക്യൂ അറിയിച്ചിരിക്കുന്നത്. വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളു എങ്കിലും ഈ ഫോണുകളെല്ലാം ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ആയതിനാൽ തന്നെയാണ് ഐക്യൂവിന്റെ പുതിയ ഫോണിനായി ആരാധകർ കാത്തിരിക്കുന്നത്. ഐക്യൂ നിയോ 7 പ്രോയുടെ പിൻ​ഗാമി എന്ന നിലയ്ക്ക് ആയിരിക്കും പുതിയ ഫോൺ എത്തുക. നേരത്തെ തന്നെ ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു കമ്പനി ചൈനയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇന്ത്യയിൽ ഇതിന്റെ പ്രോ മോഡൽ മാത്രമാണ് അവതരിപ്പിക്കുക.

ഐക്യൂ നിയോ 9 പ്രോയുടെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു

MOST READ: കുറഞ്ഞ വിലയ്ക്ക് ചൈനയ്ക്ക് പണികൊടുത്ത് ഇന്ത്യൻ ബ്രാൻഡ്; ലാവ യുവ 3 പുറത്തിറക്കി, വില വെറും 6,799 രൂപ

അതേ സമയം ഐക്യൂ നിയോ 9 പ്രോയുടെ ഇന്ത്യയിലെ പ്രീ ബുക്കിങ് ഫെബ്രുവരി 8ന് ആരംഭിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 20ആം തിയതി വരെ ആയിരിക്കും പ്രീ ബുക്കിങ് നടക്കുക. പ്രീ ബുക്കിങ് ചെയ്യുന്നവർക്കായി ആകർഷകമായ ഓഫറുകളും ഐക്യൂ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഫെബ്രുവരി 8ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആണ് ആമസോണിൽ ഈ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുന്നത്.

ആമസോണിന് പുറമെ iQOO.com എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും ഫോൺ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പൾ 1000 രൂപ റീഫണ്ട് ആയി ലഭിക്കുന്നതാണ്. ഈ 1000 രൂപ കിഴിവിന് പുറമെ ഒരു വർഷത്തെ അധിക വാറന്റിയും പ്രീ ബുക്ക് ചെയ്ത് ഐക്യൂ നിയോ 9 പ്രോ സ്വന്തമാക്കുന്നവർക്ക് കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 2,499 രൂപ വില വരുന്ന കൂളിംഗ് പാഡും ഇത്തരത്തിൽ സ്വന്തമാക്കാം. ‌

ഐക്യൂ നിയോ 9 പ്രോയുടെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു

ഐക്യൂവിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഇത്തരത്തിൽ കൂളിംഗ് പാഡ് സൗജന്യമായി ലഭിക്കു. അതേ സമയം ആമസോണിൽ നിന്നും iQOO.comഇൽ നിന്നും നിരവധി ഡിസ്കൗണ്ട് കുപ്പണുകളും ഈ പ്രീ ബുക്കിങ് സമയത്ത് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ വിവധ ബാങ്കുകളുടെ കാർഡുകൾക്ക് പ്രത്യേകം ബാങ്ക് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്.

അതേ സമയം ഉപയോക്താക്കളെ ആകർഷിക്കാനായി ഐക്യൂ നിയോ 9 പ്രോയുടെ ചില സവിശേഷതകൾ കമ്പനി തന്നെ ഔദ്യോ​ഗികമായി പുറത്ത് വിട്ടിട്ടുണ്ട്. ഇവ പരിശോധിക്കുമ്പോൾ Snapdragon 8 Gen 2 SoC ചിപ്സെറ്റാണ് ഈ ഫോണിനായി ഐക്യൂ നൽകിയിരിക്കുന്നത്. 8 ജിബി റാം 12 ജിബി റാം എന്നിവയാണ് ഫോണിന്റെ റാം ഓപ്ഷനുകൾ. സ്റ്റോറേജ് പരിശോധിക്കുമ്പോൾ 256 ജിബി സ്റ്റോറേജ് ആണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.

50എംപി സോണി IMX 920 ആയിരിക്കും ഈ ഫോണിന്റെ പ്രാധമീക ക്യാമറ. 8എംപിയുടെ ഒരു അളൾട്രാ വൈഡ് ക്യാമറും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫോണിന്റെ ഫ്രണ്ട് ക്യാമറ 16എംപിയാണ്. 6.78-ഇഞ്ച് 1.5K 1-144Hz LTPO AMOLED സ്‌ക്രീൻ ആണ് ഐക്യൂ നിയോ 9 പ്രോയ്ക്ക് അവകാശപ്പെടാനുള്ളത്. ഈ സ്ക്രീനിന് 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 1400 nits-ൻ്റെ പീക്ക് തെളിച്ചം എന്നിവയും അകാശപ്പെടാനുണ്ട്.

ദീർഘം നേരെ ഉപയോ​ഗിച്ചാലും ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി 6K Canopy VC ലിക്വിഡ് കൂളിങ് സാങ്കേതിക വിദ്യ ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,160mAh ബാറ്ററിയാണ് ഐക്യൂ നിയോ 9 പ്രോയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. വെറും 9 മിനിറ്റിനുള്ളിൽ തന്നെ ഫോൺ 1 ശതമാനത്തിൽ നിന്ന് 40 ശതമാനം വരെ ചാർജ് കയറും എന്നാണ് ഐക്യൂ അവകാശപ്പെടുന്നത്.

Best Mobiles in India

English summary
The company has revealed that pre-bookings for the iQOO Neo 9 Pro in India will begin on February 8. Pre-booking will be done until the 20th. iQOO has also revealed attractive offers for pre-bookers. Let's check what these are. The pre-booking of this phone on Amazon starts at noon on February 8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X