Home
Mobile

കുറഞ്ഞ വിലയ്ക്ക് ചൈനയ്ക്ക് പണികൊടുത്ത് ഇന്ത്യൻ ബ്രാൻഡ്; ലാവ യുവ 3 പുറത്തിറക്കി, വില വെറും 6,799 രൂപ

ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ലാവ യുവ 3 എന്ന മോഡലാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ലാവ പുറത്തിറക്കിയ യുവ 2വിന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ലാവ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 1600 × 720 പിക്സലുകളുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനായി ലാവ തയ്യാറാക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 90 Hz പുതുക്കൽ നിരക്കും അവകാശപ്പെടാനുണ്ട്. യുവ 2-ന് സമാനമായി Unisoc T606 SoC പ്രൊസസർ ആണ് പുതിയ ഫോണിനും ലാവ നൽകിയിരിക്കുന്നത്.

ലാവ യുവ 3 പുറത്തിറക്കി, വില വെറും 6,799 രൂപ

MOST READ: ഐഫോണുകളും ആപ്പിൾ ഉപകരണങ്ങളും ഏത് സമയവും ഹാക്ക് ചെയ്യപ്പെട്ടേക്കാം; അറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി

4 ജിബി റാം 4 ജിബി വെർച്വൽ റാം എന്നിങ്ങനെ 8 ജിബി റാം ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകൾ ആണ് യുവ 3യ്ക്ക് ലാവ നൽകിയിരിക്കുന്നത്. 64 ജിബി, 128 ജിബി എന്നിവയാണ് ഈ സ്റ്റോറേജ് വേരിയന്റുകൾ. മൈക്രോ എസ്ഡി കാർഡുകൾ വഴി ഇതിന്റെ സ്റ്റോറേജ് 512 ജിബി വരെയാക്കി ഉയർത്താൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 13ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

ഈ ഫോണിന് രണ്ട് വർഷത്തേക്ക് ആൻഡ്രോയിഡ് 14 അപ്‌ഗ്രേഡും ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാ​ഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ എൽഇഡി ഫ്ലാഷ് ലൈറ്റോടെ 13 എംപി ക്യാമറയാണ് പിൻവശത്ത് കാണാൻ സാധിക്കുന്നത്. ഒരു ക്യാമറ മാത്രമെ ഫോണിന്റെ പിന്നിൽ ഉള്ളു എന്നത് ശ്രദ്ധേയമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് ഈ ഫോണിന്റെ മുൻവശത്തായി ലാവ നൽകിയിരിക്കുന്നത്.

ലാവ യുവ 3 പുറത്തിറക്കി, വില വെറും 6,799 രൂപ

MOST READ: വിലയിലല്ല, ഫീച്ചറിലാണ് കാര്യം എന്ന് അ‌റിയാമോ, എങ്കിൽ ബജറ്റ് വിലയിൽ വാങ്ങേണ്ട ഫോണുകൾ ഇതാ

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണിന്റെ സുരക്ഷയ്ക്കായി ലാവ നൽകിയിരിക്കുന്നു. യുഎസ്ബി ടൈപ്പ് സി വഴി 18W ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് ലാവ യുവ 3യ്ക്ക് അവകാശപ്പെടാനുള്ളത്. ഡുവൽ സിം പോർട്ടും ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൈക്രോ സിം പോർട്ട് ആണ് ഇവ രണ്ടും. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളാണ്.

ലാവ യുവ 3യുടെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പോൾ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് + GLONASS, USB Type-C എന്നിവ കാണാൻ സാധിക്കുന്നതാണ്. എക്ലിപ്സ് ബ്ലാക്ക്, കോസ്മിക് ലാവന്റർ, ​ഗാലക്സി വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ലാവ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ബഡ്ജറ്റ് ഫ്രണ്ട്ലി സെ​ഗ്മെന്റിൽ ആണ് ലാവ ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് ഇതിന്റെ വില പരിശോധിക്കാം.

ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 6,799 രൂപയാണ് വില. 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആകട്ടെ 7,299 രൂപയാണ് വില വരുന്നത്. ഫെബ്രുവരി 7 മുതൽ ആയിരിക്കും ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ആയ ആമസോണിൽ നിന്ന് ആളുകൾക്ക് ഈ ഫോൺ സ്വന്തമാക്കാനാകുന്നതാണ്. ‌

ഇതിന് പുറമെ ലാവയുടെ റീട്ടെയിൽ സ്റ്റോറിൽ നിന്നും ലാവ ഇ സ്റ്റോറിൽ നിന്നും ഈ ഫോൺ ലഭിക്കുന്നതായിരിക്കും. ഒരു ബേസിക്ക് സ്മാർട്ട് ഫോൺ എന്ന നിലയ്ക്കാണ് ലാവ തങ്ങളുടെ യുവ 3 അവതരിപ്പിച്ചിരിക്കുന്നത്. ബേസിക് ഉപയോ​ഗത്തിന് അനുയോജ്യമായ ഫീച്ചറുകൾ മാത്രമാണ് ഈ ഫോണിനായി നൽകിയിരിക്കുന്നത് എന്ന കാര്യം മനസിലാക്കിയതിന് ശേഷം മാത്രമെ ഉപയോക്താക്കൾ ഈ ഫോൺ സ്വന്തമാക്കാവു എന്ന് ഓർമ്മിപ്പിക്കുകയാണ്.

Best Mobiles in India

English summary
The 4GB RAM and 64GB RAM variants of the phone are priced at Rs 6,799. The 4GB RAM and 128GB RAM variants are priced at Rs 7,299. The sale of this phone will start in India on February 7. People can get this phone from the leading e-commerce website, Amazon. Apart from this, the phone will be available from Lava's retail store and Lava e-store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X