Home
News

വിലയിലല്ല, ഫീച്ചറിലാണ് കാര്യം എന്ന് അ‌റിയാമോ, എങ്കിൽ ബജറ്റ് വിലയിൽ വാങ്ങേണ്ട ഫോണുകൾ ഇതാ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും ഡിമാന്റ് ഉള്ള സെ​ഗ്മെന്റിൽ ഒന്നാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ. ഇന്ത്യയിലെ ഉപയോക്താക്കളിൽ ഭൂരിപക്ഷം ആളുകളും സാധാരണക്കാരായതിനാൽ ആണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾക്ക് ഉയർന്ന ഡിമാന്റ് ലഭിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാനമായും 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾ ആണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ എന്ന് അറിയപ്പെടുന്നത്. എന്നാൽ ഇത്തരം ഫോണുകൾ അധിക കാലം നീണ്ട് നിൽക്കില്ലെന്നും ​ഗ്യാരന്റി കുറവ് ആണെന്നുമെല്ലാമാണ് നിരവധി ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ഈ ബഡ്ജറ്റിന് മികച്ച ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ 15,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

വിലയിലല്ല, ഫീച്ചറിലാണ് കാര്യം എന്ന് അ‌റിയാമോ?

MOST READ: രണ്ട് ക്യാമറകളും 50എംപി; നത്തിങ് ഫോൺ 2എ ഈ മാസം തന്നെ ഇന്ത്യയിലെത്തും, കൂടെ പുതിയ ഇയർബഡും

ഈ ലിസ്റ്റിൽ ആദ്യം ഇടം പിടിച്ചിരിക്കുന്ന സ്മാർട്ട് ഫോൺ പോക്കോയുടേത് ആണ്. പോക്കോയുടെ എം6 5ജി ആണ് ഈ ഫോൺ. രാജ്യത്ത് നിലവിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച 5ജി ഫോണുകളിൽ ഒന്നാണ് പോക്കോ എം6. വെറും 10,499 രൂപ മാത്രമാണ് ഈ ഫോണിന്റെ വില. അതും ഓഫറുകൾ ഒന്നും ഇല്ലാതെ തന്നെ. ബാങ്ക് ഓഫറുകളും മറ്റും ചേരുന്നതോടെ ഈ ഫോണിന്റെ വില ഇനിയും കുറയുന്നതായിരിക്കും.

അത്യാവശ്യം നല്ല രീതീയിൽ തന്നെ ​ഗെയിം ആസ്വദിക്കാൻ സാധിക്കുന്ന ചുരുക്കം ചില ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളിൽ ഒന്നാണിത്. വലിയ ഫയലുകൾ അനായാസം ഡൗൺലോഡ് ചെയ്യാനും ഈ ഫോണിൽ സാധിക്കുന്നതാണ്. MediaTek Dimensity 6100 പ്ലസ് പ്രോസസർ ആണ് ഈ ഫോണിനായി പോക്കോ നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. അത്യാവശ്യം ഭേദപ്പെട്ട ക്യാമറ പെർഫോമൻസും ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാൻ സാധിക്കുന്നതാണ്.

വിലയിലല്ല, ഫീച്ചറിലാണ് കാര്യം എന്ന് അ‌റിയാമോ?

MOST READ: ഓഫറുകൾ അവസാനിക്കുന്നില്ല; പ്രണയദിനം പ്രമാണിച്ച് ആപ്പിളിന്റെ കിടിലം ഓഫറുകൾ, ഐമാക്കിന് 8000 രൂപ ഡിസ്കൗണ്ട്

ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ ആണ് ടെക്നോ പോവ 5 പ്രോ 5ജി. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ പുറത്തിറക്കുന്നതിൽ മികച്ച് നിൽക്കുന്ന കമ്പനിയാണ് ടെക്നോ. ഇതിനോടകം തന്നെ ടെക്നോയുടെ മറ്റ് നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണെങ്കിലും ടെക്നോ പോവ 5 പ്രോ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി നിൽക്കുന്നു. MediaTek Dimensity 6080 പ്രൊസസർ ആണ് ഈ ഫോണിനുള്ളത്.

ഈ ഫോണിലും അത്യാവശ്യം ഭേദപ്പെട്ട രീതിയിൽ മികച്ച ​ഗെയിമുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. 67Wന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. വളരെ വേ​ഗത്തിൽ തന്നെ ഫോണിന്റെ ബാറ്ററി നിറയ്ക്കാൻ ഈ ചാർജറിന് സാധിക്കുന്നതാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിന് സ്വന്തമായി ഉള്ളത്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 14,999 രൂപ മുതൽ ടെക്നോ പോവ 5 പ്രോ ലഭിക്കുന്നതാണ്.

ഇന്ത്യൻ ബ്രാൻഡായ ലാവയുടെ ഒരു ഫോൺ ആണ് ഈ ലിസ്റ്റിൽ അടുത്തതായി ഇടം പിടിച്ചിരിക്കുന്നത്. ലാവയുടെ സ്റ്റോം 5ജിയാണ് ഈ ഫോൺ. MediaTek Dimensity 6080 ചിപ്സെറ്റ് ആണ് ഈ ഫോണിനും നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ മുകളിൽ സൂചിപ്പിച്ച ഫോണുകൾക്ക് ഉള്ള പെർഫോമൻസ് ലാവയുടെ സ്റ്റോം 5ജിയ്ക്കും ലഭിക്കുന്നതാണ്. മികച്ച രീതിയിൽ ഈ ഫോണിലും ​ഗെയിമുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഭേദപ്പെട്ട ക്യാമറകളും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 12,499 രൂപ മുതൽ ഈ ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്നതാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹാങ്ങ് ആകുന്നത്. എന്നാൽ ശക്തമായ പ്രൊസസർ നൽകിയിരിക്കുന്നതിനാൽ മുകളിൽ നൽകിയിരിക്കുന്ന മൂന്ന് ഫോണുകളും ഈ പ്രശ്നം മറികടക്കുന്നതാണ്.

Best Mobiles in India

English summary
Budget-friendly phones are mainly phones priced below Rs 15,000. But many people have misunderstood that such phones do not last long, and the warranty is shorter. But there are better phones available in the Indian market for this budget. Let's take a detailed look at the best smartphones under Rs 15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X