ഓഫറുകൾ അവസാനിക്കുന്നില്ല; പ്രണയദിനം പ്രമാണിച്ച് ആപ്പിളിന്റെ കിടിലം ഓഫറുകൾ, ഐമാക്കിന് 8000 രൂപ ഡിസ്കൗണ്ട്
റിപ്പബ്ലിക്ക് ദിന ഓഫറുകൾക്ക് പിന്നാലെ പുതിയ ഓഫർ പ്രഖ്യാപിച്ച് ടെക് ഭീമന്മാരായ ആപ്പിൾ. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് ആപ്പിൾ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ആപ്പിൾ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ഓഫറുമായി ആപ്പിൾ രംഗത്ത് വന്നിരിക്കുന്നത്. ഐഫോണുകൾ, ഐപാഡുകൾ, ഐമാക്കുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ടും മികച്ച ഓഫറുകളും ആപ്പിൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പിൾ സ്റ്റോർ വഴിയോ ഓഫ്‌ലൈൻ ആപ്പിൾ സ്റ്റോറുകൾ വഴിയോ ഈ ഓഫറുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഈ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഈ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കളുടെ എയർപോഡുകൾ, ആപ്പിൾ പെൻസിൽ, എയർടാഗുകൾ എന്നിവയിൽ സൗജന്യമായി തന്നെ അലങ്കാര ഡിസൈനുകൾ നൽകാൻ സാധിക്കുന്നതാണ്. നിങ്ങളുടെ അടുത്തുള്ള ആപ്പിൾ സ്റ്റോർ സമീപിച്ചാൽ ഇതിനായുള്ള ഓഫർ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ നേരത്തെ തന്നെ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾക്ക് ഈ ഓഫർ ലഭിക്കുന്നതായിരിക്കില്ല എന്ന് പ്രത്യേക ശ്രദ്ധിക്കണം. പുതിയ ഉത്പന്നം വാങ്ങുമ്പോൾ മാത്രമാണ് ഇത്തരത്തിൽ സൗജന്യമായി ഡിസൈനുകൾ ലഭിക്കുന്നത്.
ഫോണുകളുടെ ഓഫർ പരിശോധിക്കുമ്പോൾ ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ്, 15 പ്രോ എന്നീ മോഡലുകൾക്ക് 6000 രൂപയുടെ തൽക്ഷണ ഡിസ്കൗണ്ട് ആണ് ആപ്പിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ മാത്രം ഉപയോഗിച്ചാലാണ് ഈ ഡിസ്കൗണ്ട് സ്വന്തമാക്കാൻ സാധിക്കു എന്ന് അറിഞ്ഞിരിക്കണം. ഇത്തരത്തിൽ ഐഫോൺ 15, 15 പ്ലസ് എന്നീ ഫോണുകൾക്ക് ലഭിക്കുന്ന തൽക്ഷണ കിഴിവ് 5,000 രൂപയാണ്.

MOST READ: ഈ മാസത്തോടെ പേടിഎം അടച്ചുപൂട്ടിയേക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് ആർബിഐ
ഐഫോൺ 14 സീരീസ് ഫോണുകൾക്കും 13 ഫോണുകൾക്കും ഇത്തരത്തിലുള്ള ഓഫറുകൾ ബാധകമാണ്. ഐഫോൺ 14, 14 പ്ലസ് എന്നീ ഫോണുകൾക്ക് ലഭിക്കുന്നത് 4000 രൂപയുടെ തൽക്ഷണ ഡിസ്കൗണ്ട് ആണ്. ഈ ഫോണിന്റെ പ്രോ മോഡലുകൾക്ക് ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല. ഐഫോൺ 13ന്റെ ഓഫർ പരിശോധിക്കുമ്പോൾ സ്റ്റാന്റേർഡ് മോഡലിന് മാത്രമാണ് ആപ്പിൾ ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 3,000 രൂപയാണ് ഈ ഫോണിന് ലഭിക്കുന്ന ഡിസ്കൗണ്ട്.
അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഫോണുകൾ വാങ്ങുമ്പോൾ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് എന്ന് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ആപ്പിളിന്റെ ഐപാഡുകളുടെ ഓഫർ പരിശോധിക്കുമ്പോഴും മികച്ച ഡിസ്കൗണ്ടുകൾ കാണാൻ സാധിക്കുന്നതാണ്. 12.9 ഇഞ്ചിന്റെ ഐപാഡ് പ്രോ സ്വന്തമാക്കുമ്പോൾ 4000 രൂപയാണ് ഇത്തരത്തിൽ കിഴിവ് ലഭിക്കുന്നത്. 11 ഇഞ്ചിന്റെ ഐപാഡ് പ്രോയ്ക്ക് ആകട്ടെ 3000 രൂപയാണ് ഡിസ്കൗണ്ട്.
ഐപാഡ് എയറിനും 10ആം ജനറേഷൻ ഐപാഡിനും 3000 രൂപയുടെ തൽക്ഷണ കിഴിവ് ആപ്പിൾ ഈ വാലൻ്റൈൻസ് ദിന ഓഫറിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 9ആം ജനറേഷൻ ഐപാഡിന് ലഭിക്കുന്ന കിഴിവ് 2000 രൂപയാണ്. എം 2 ചിപ്പുള്ള മാക്ബുക്ക് എയറിന്റെ 13 ഇഞ്ച്, 15 ഇഞ്ച് എന്നിവയ്ക്ക് 8000 രൂപയുടെ ഡിസ്കൗണ്ടും ആപ്പിൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. മാക്ക്ബുക്ക് പ്രോയുടെ 14 ഇഞ്ചിനും 16 ഇഞ്ചിനും സമാനമായ ഓഫറുകളുണ്ട്.
എം1 ചിപ്പുള്ള മാക്ബുക്ക് എയറിന് ഈ വിൽപനയിൽ ഡിസ്കൗണ്ട് 7,000 രൂപയാണ്. 24 ഇഞ്ച് ഐമാക്കിന് 5000 രൂപയും മാക്ക് മിനിയ്ക്ക് 2000 രൂപയും ഡിസ്കൗണ്ട് ആയി ലഭിക്കുന്നതാണ്. ഐഫോൺ15 സീരീസ് മോഡലുകൾക്ക് അനുയോജ്യമായ നിരവധി ഫോൺ കെയ്സുകളും ആപ്പിൾ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം എന്ന് മുതൽ ഈ വിൽപന ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും വാലൻ്റൈൻസ് ദിനത്തിന് ഒരാഴ്ച മുതൽ വിൽപന ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








