ഈ മാസത്തോടെ പേടിഎം അടച്ചുപൂട്ടിയേക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് ആർബിഐ
പ്രമുഖ ഓൺലൈൻ പേയ്‌മെൻ്റ് ആപ്പ് ആയ പേടിഎമ്മിന് നേരെ കടുത്ത നടപടികൾ സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ നിർദേശങ്ങൾ അനുസരിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് ആർബിഐ പേടിഎമ്മിന് നേരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആപ്പ് വഴി നടത്തുന്ന പുതിയ നിക്ഷേപങ്ങൾക്കും ക്രെഡിറ്റ് ഇടപാടുകൾക്കും കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ആണ് ആർബിഐ ആലോചിക്കുന്നത്.
ഫെബ്രുവരി 29 മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും എന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. പുതിയതായി പേടിഎമ്മിൽ അക്കൗണ്ട് നിർമ്മിക്കാനും ഇനി മുതൽ സാധിച്ചു എന്ന് വരില്ല. ഇത് സംബന്ധിച്ച് വിശദമായ പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം ആർബിഐ പുറത്തിറക്കിയിരുന്നു. പേടിഎം വാലറ്റ്, പേടിഎം ഫാസ്ടാഗ്, പേടിഎം മൊബിലിറ്റി കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളെയും പുതിയ നിയന്ത്രണം ബാധിക്കുന്നതായിരിക്കും. സംഭവത്തിൽ പ്രതികരണം അറിയിച്ച് പേടിഎമ്മും രംഗത്ത് വന്നിട്ടുണ്ട്.

MOST READ: ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി വിഐ; 5ജി സേവനം ഉടനെത്തുന്നു
ആർബിഐയുടെ പുതിയ നിർദേശങ്ങൾ പാലിക്കാനായി പേടിഎം നടപടികൾ സ്വീകച്ചു തുടങ്ങി എന്നും ആശങ്കകൾ എത്രയും പെട്ടെന്ന് പരിഹരിക്കാനായി ആർബിഐയുമായി സഹകരിച്ച് പ്രവർത്തിക്കും എന്നുമാണ് പ്രതികരണത്തിൽ പേടിഎം അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പാണ് പേടിഎം. ഇവരെ എല്ലാവരെയും തന്നെ പുതിയ നിയന്ത്രണങ്ങൾ സാരമായി ബാധിക്കുന്നതായിരിക്കും. വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (OCL) മറ്റ് ബാങ്കുകളുമായി മാത്രമേ ഇനി പ്രവർത്തിക്കു എന്നും പേടിഎം അറിയിച്ചിട്ടുണ്ട്.
പേടിഎം പേയ്‌മെൻ്റ് ബാങ്കുമായുള്ള പ്രവർത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഉപരോധം ആരംഭിച്ചത് മുതൽ OCL മറ്റ് ബാങ്കുകളുമായി പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. നിലവിൽ പേടിഎമ്മിന്റെ പ്രവർത്തനം പൂർണ്ണമായും മറ്റ് ബാങ്കിലേക്ക് മാറ്റാൻ ആണ് കമ്പനിയുടെ തീരുമാനം. പേടിഎമ്മും OCLയും തമ്മിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരുവിധ പ്രവർത്തനവും ഉണ്ടായിരിക്കില്ല എന്നും ഇവർ അറിയിച്ചു. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേ സമയം OCL തങ്ങളുടെ അടുത്ത ഘട്ടമായി അതിൻ്റെ പേയ്‌മെൻ്റുകളും സാമ്പത്തിക സേവന ബിസിനസ്സുകളും വിപുലീകരിക്കുമെന്നും മറ്റ് ബാങ്കുകളുമായി സഹകരിക്കും എന്നും ഈ പത്രക്കുറിപ്പിൽ പറയുന്നു. പുതിയ നിയന്ത്രണങ്ങൾ ആർബിഐ അവതരിപ്പിച്ചതോടെ വരും നാളുകളിൽ വലിയ നഷ്ടം ആണ് പേടിഎം പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ വാർഷിക EBITDA-യിൽ 300 മുതൽ 500 കോടി രൂപയുടെ വരെ നഷ്ടം ആണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും കഴിവതും നഷ്ടം കുറയ്ക്കാൻ കമ്പനി ശ്രമിക്കുമെന്നും പേടിഎം പറയുന്നു. അതേ സമയം എന്തെല്ലാം തരത്തിലുള്ള നിയന്ത്രണമാണ് ഇപ്പോൾ ആർബിഐ പേടിഎമ്മിന് നേരെ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ ഫെബ്രുവരി 29ന് ശേഷം പുതിയ ഉപയോക്താക്കൾക്ക് പേടിഎമ്മിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുന്നതായിരിക്കില്ല. നിലവിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് പേടിഎം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കു. അതും വിവിധ നിയന്ത്രണങ്ങളോടെ മാത്രം.
നിലവിലെ ഉപയോക്താക്കൾക്ക് ഫെബ്രുവരി 29ന് ശേഷം അവരുടെ പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ മൊബിലിറ്റി കാർഡുകളോ ഉപയോഗിക്കാൻ സാധിക്കാതെ വരും. ഷോപ്പിംഗ് ബില്ലുകൾ, പാർക്കിംഗ് ഫീസ്, മെട്രോ, ബസ് യാത്രകൾ, മറ്റ് ബില്ലുകൾ എന്നിവ അടയ്ക്കാൻ ഉപയോഗിക്കുന്ന ട്രാൻസിറ്റ് കാർഡുകളെയാണ് മൊബിലിറ്റി കാർഡുകൾ എന്ന് വിളിക്കുന്നത്. എന്നാൽ ഫെബ്രുവരി 29ന് ശേഷം ഓഫ്ലൈൻ ആയും പേടിഎം സേവനം ആസ്വദിക്കാൻ സാധിക്കും.
പാക്ഷെ കാര്യമായ ഉപയോഗം ഒന്നും ഈ തിയതിയ്ക്ക് ശേഷം പേടിഎമ്മിന് ഉണ്ടായിരിക്കുന്നതല്ല. പേടിഎം വഴി പണം സ്വീകരിക്കാനും സാധിക്കാതെ വരുന്നതായിക്കും. എന്നാൽ ഒരു എക്‌സ്‌റ്റേണൽ അക്കൗണ്ടിലേക്ക് കണക്‌റ്റ് ചെയ്താൽ ഒരു സാധാരണ യുപിഐ ആപ്പ് പോലെ പേടിഎം പ്രവർത്തിപ്പിക്കാൻ സാധിച്ചേക്കും. എന്നിരുന്നാലും പേടിഎം വാലറ്റിലെ പണം ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. പേടിഎമ്മിന്റെതായാ ബാങ്കിങ്ങ് പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കാനാണ് ആർബിഐ നീക്കം.


Click it and Unblock the Notifications








