Home
Mobile

ഫെബ്രുവരിൽ ഇന്ത്യയിലെത്തുന്നത് നാലോളം പുതിയ ഫോണുകൾ; എല്ലാം ഒന്നിനൊന്ന് മെച്ചം, കൂട്ടത്തിൽ കേമൻ ഇവൻ

സ്മാർട്ട് ഫോൺ വിപണിയെ സംബന്ധിച്ച് മികച്ച ഒരു തുടക്കമാണ് ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ ലഭിച്ചത്. സാംസ​ങ് ​ഗാലക്സി എസ് 24 സീരീസ്, വിവോ എക്സ്100 സീരീസ് തുടങ്ങി മികച്ച നിരവധി ഫോണുകൾ ജനുവരി മാസം പുറത്തിറങ്ങി. ഈ ഫെബ്രുവരിയിലും കുറച്ചു ഫോണുകൾ‌ പുറത്തിറങ്ങാനുണ്ട് ഏതെല്ലാമാണ് ഈ ഫോണുകൾ എന്ന് പരിശോധിക്കാം.

ഈ മാസം പുറത്തിറങ്ങുന്നതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഫോണുകളിൽ ഒന്നാണ് ഐക്യൂവിന്റെ നിയോ 9 പ്രോ. ഫെബ്രുവരി 22ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഐക്യൂ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഈ ഫോൺ ഐക്യൂ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഈ ഫോൺ എത്തുന്നത്. Snapdragon 8 Gen 2 SoC ചിപ്സെറ്റ് ഈ ഫോണിൽ ഉണ്ടാകും എന്നാണ് കമ്പനി നൽകുന്ന സൂചന.

ഫെബ്രുവരിൽ ഇന്ത്യയിലെത്തുന്നത് നാലോളം പുതിയ ഫോണുകൾ

MOST READ: ഈ മാസത്തോടെ പേടിഎം അടച്ചുപൂട്ടിയേക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് ആർബിഐ

ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഐക്യൂ നിയോ 9 പ്രോയിൽ 50 എംപിയുടെ പ്രൈമറി സെൻസർ ഉണ്ടായേക്കുമെന്നും സുചനകൾ ഉണ്ട്. 144Hz AMOLED ഡിസ്‌പ്ലേ, 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,160 mAh എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ. ഈ ഫെബ്രുവരി മാസം തന്നെ പുറത്തിറങ്ങുന്ന മറ്റൊരു ഫോൺ ആണ് ഹോണർ എക്സ് 9 ബി. ഫെബ്രുവരി 15ന് ആയിരിക്കും ഈ ഫോൺ ഇന്ത്യയിലെത്തുക.

HTECH സിഇഒ മാധവ് ഷേത്ത് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ വഴി ആയിരിക്കും ഹോണർ എക്സ് 9 ബി ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്നത്. Snapdragon 6 Gen 1 ചിപ്‌സെറ്റ്, 120Hz പുതുക്കൽ നിരക്കുള്ള 1.5K AMOLED ഡിസ്‌പ്ലേ, 35W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,300mAh ബാറ്ററി, 108 എംപി പ്രൈമറി ക്യാമറ എന്നിവയെല്ലാം ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫെബ്രുവരിൽ ഇന്ത്യയിലെത്തുന്നത് നാലോളം പുതിയ ഫോണുകൾ

MOST READ: ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി വിഐ; 5ജി സേവനം ഉടനെത്തുന്നു

25,000 രൂപയുടെ സെ​ഗ്മെന്റിൽ ആയിരിക്കും ഹോണർ തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിക്കുന്നത്. നത്തിങ്ങിന്റെ 2എ എന്ന ഫോൺ ആണ് ഈ ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള മറ്റൊരു ഫോൺ. തിയതി കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് ലഭിക്കുന്ന സൂചന. MediaTek Dimensity 7200 SoC ചിപ്പ്സെറ്റ് ആയിരിക്കും ഈ ഫോണിന് നത്തിങ് നൽകുക.

50 എംപി സാംസങ് ISOCELL S5KGN9 പ്രൈമറി സെൻസറും 50 എംപി ISOCELL JN1 അൾട്രാവൈഡ് ഷൂട്ടറും നത്തിങ് ഫോൺ 2എയിൽ ഇടം പിടിച്ചേക്കാം. അതേ സമയം അ​ഗോളതലത്തിൽ ഈ മാസം പുറത്തിറങ്ങുന്ന ഫോണുകളുടെ പട്ടിക പരിശോധിക്കുമ്പോൾ ഇതിൽ ഇടം പിടിച്ചിരിക്കുന്ന ഒരു ഫോൺ ആണ് വിവോയുടെ വി 30 സീരീസ്. വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക.

കഴിഞ്ഞ ഡിസംബറിൽ ഈ ഫോണുകൾ വിവോ ചൈനയിൽ അവതരിപ്പിച്ചിരുന്നു. റിയൽമിയുടെ ജിടി 5 പ്രോയാണ് ഈ മാസം ആ​ഗോളതലത്തിൽ പുറത്തിറങ്ങുന്ന മറ്റൊരു ഫോൺ. Snapdragon 8 Gen 3 SoC ചിപ്പ്സെറ്റ് ആണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. ഇതിന് പുറമെ 144Hz LTPO OLED ഡിസ്‌പ്ലേ, 5,400 mAh ബാറ്ററി, 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകൾ ആയിരിക്കും

ഷവോമിയുടെ 14 അൾട്രയും ഈ മാസം തന്നെ ആ​ഗോളതലത്തിൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. Snapdragon 8 Gen 3 SoC തന്നെയായിരിക്കും ഈ ഫോണിനും കരുത്ത് നൽകുക. കഴിഞ്ഞ മാസം ആയിരുന്നു 14 സീരീസ് ഫോണുകൾ ഷവോമി പുറത്തിറക്കിയത്. നിലവിൽ ഷവോമി 14 അൾട്രയുടെ ഫീച്ചറുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഹോണറിന്റെ മാജിക് 6 സീരീസ് ഫോണുകളും ഈ മാസം തന്നെ പുറത്തിറങ്ങും എന്നും സൂചനയുണ്ട്.

ഹോണർ മാജിക് 6, മാജിക് 6 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഹോണർ അവതരിപ്പിക്കുന്നത്. ജനുവരിയിൽ ഈ ഫോണുകൾ ഹോണർ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ​ഗോള ലോഞ്ചിന് തയ്യാറെടുക്കുന്നത്. ഹോണർ മാജിക് വി 2 എന്ന ഒരു ഫോണും ഇതിനൊപ്പം ഹോണർ അവതരിപ്പിക്കും എന്നും സൂചനയുണ്ട്. നിലവിൽ ഇത്രയും ഫോണുകൾ ആണ് ഈ ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങുന്നത്.

More from GizBot

Best Mobiles in India

English summary
Nothing's 2A is another phone that is likely to be released in the month of February. Although the exact date has not been announced, the phone is expected to hit the Indian market this month itself. Powering this phone is the MediaTek Dimensity 7200 SoC chipset. A 50MP Samsung ISOCELL S5KGN9 primary sensor and a 50MP ISOCELL JN1 ultrawide shooter are likely to feature in the Nothing Phone 2A.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X