Home
News

രണ്ട് ക്യാമറകളും 50എംപി; നത്തിങ് ഫോൺ 2എ ഈ മാസം തന്നെ ഇന്ത്യയിലെത്തും, കൂടെ പുതിയ ഇയർബഡും

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. നത്തിങ് ഇന്ത്യയുടെ എക്സ് (ട്വിറ്റർ) വഴിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നത്തിങ് ഫോൺ 2എ എന്ന ഫോണാണ് ഇവർ പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി ഇവർ പുറത്ത് വിട്ടിട്ടില്ല.

ഫെബ്രുവരിയിൽ തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നത്തിങ് നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോൺ 2വും മികച്ച അഭിപ്രായം ആണ് നേടിയത്. ഇതിന് പിന്നാലെയാണ് പുതിയ ഫോൺ അവതരിപ്പിക്കാനായി കമ്പനി തയ്യാറായിരിക്കുന്നത്. നിലവിൽ ഈ ഫോണിന്റെ വിവരങ്ങൾ പങ്കിട്ട് ഒരു ടീസർ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിനസേനയുള്ള ഉപയോ​ഗത്തിന് ഏറെ ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്.

രണ്ട് ക്യാമറകളും 50എംപി; നത്തിങ് ഫോൺ 2എ ഈ മാസം തന്നെ ഇന്ത്യയിലെത്തും

MOST READ: ഓഫറുകൾ അവസാനിക്കുന്നില്ല; പ്രണയദിനം പ്രമാണിച്ച് ആപ്പിളിന്റെ കിടിലം ഓഫറുകൾ, ഐമാക്കിന് 8000 രൂപ ഡിസ്കൗണ്ട്

നേരത്തെ മുതൽ തന്നെ ഈ ഫോണിന്റ ചില സവിശേഷതകൾ പുറത്ത് വന്നിരുന്നു. TUV സർട്ടിഫിക്കേഷൻ സൈറ്റിൽ ആണ് നത്തിങ് ഫോൺ 2എയുടെ സവിശേഷതകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ റിപ്പോർട്ടുകൾ പ്രകാരം പുതിയ ഫോണിന് നത്തിങ് നൽകാൻ സാധ്യതയുള്ള ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നത്തിങ് ഫോൺ 2എയിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങാൻ സാധ്യത. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ രണ്ട് വേരിയന്റുകൾ. ചിലപ്പോൾ 12 ജിബി റാം 512 ജിബി സ്റ്റോറേജിൽ മറ്റൊരു വേരിയന്റ് കൂടി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ഇല്ല.

രണ്ട് ക്യാമറകളും 50എംപി; നത്തിങ് ഫോൺ 2എ ഈ മാസം തന്നെ ഇന്ത്യയിലെത്തും

MOST READ: ഫെബ്രുവരിൽ ഇന്ത്യയിലെത്തുന്നത് നാലോളം പുതിയ ഫോണുകൾ; എല്ലാം ഒന്നിനൊന്ന് മെച്ചം, കൂട്ടത്തിൽ കേമൻ ഇവൻ

ചോർച്ചാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഡുവൽ ക്യാമറ സജ്ജീകരണമാണ് കാണാൻ സാധിക്കുന്നത്. 50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 50എംപിയുടെ തന്നെ ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നത്തിങ് ഫോൺ 2എയിൽ ഉണ്ടായിരിക്കുക 12എംപിയുടെയോ 32എംപിയുടെയും സെൽഫി ക്യാമറ ആയിരിക്കും.

മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താൻ ഈ ക്യാമറകൾ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ഫോണിലെ സോഫ്റ്റുവെയർ പരിശോധിക്കുമ്പോൾ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ഔട്ട് ഓഫ് ദി ബോക്‌സിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ബാറ്ററി വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ആകട്ടെ 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,290 mAh ബാറ്ററി ആയിരിക്കും ഈ ഫോണിന് ഒപ്പം നത്തിങ് പായ്ക്ക് ചെയ്യുക.

പുതുയ ഫോൺ ലോഞ്ച് ചെയ്യുന്ന തിയതി കമ്പനി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഫെബ്രുവരി 27ന് ഈ ഫോൺ പുറത്തിറങ്ങിയേക്കും എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 400 യൂറോയിൽ താഴെ ആയിരിക്കും ഈ ഫോണിന് യൂറോപിലെ വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 36,800 രൂപ. അതേ സമയം മറ്റ് രണ്ട് ഉത്പന്നങ്ങളും നത്തിങ് ഉടൻ പുറത്തിക്കും എന്നും സൂചന ലഭിച്ചിട്ടുണ്ട്.

നത്തിങ്ങിന്റെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ആയിരിക്കും പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക. ഒരു പുതിയ ഇയർ ബഡും പുതിയ നെക്ക്ബാൻഡ് പ്രോയും ആണ് ഇവർ പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന വിലയിൽ ആയിരിക്കും സിഎംഎഫ് ഈ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു നത്തിങ് സിഎംഎഫ് എന്ന സബ് ബ്രാൻഡ് ആരംഭിച്ചത്.

Best Mobiles in India

English summary
It is expected that this phone will be launched in India in February itself. Nothing Phone and Nothing Phone 2 launched in India earlier and got good reviews. After this, the company is ready to introduce the new phone. Currently, a teaser video sharing the details of this phone has surfaced on Nothing India's Twitter page.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X