ഐഫോണുകളും ആപ്പിൾ ഉപകരണങ്ങളും ഏത് സമയവും ഹാക്ക് ചെയ്യപ്പെട്ടേക്കാം; അറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി
മറ്റ് സ്മാർട്ട് ഫോണുകളും ഡിജിറ്റൽ ഗാഡ്ജറ്റുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും നൽകും എന്നാണ് പൊതുവെയുള്ള ധാരണ. മറ്റ് ഉപകരണങ്ങൾ നൽകുന്നതിലും അധികം സുരക്ഷാ ഫീച്ചറുകളും ആപ്പിൾ ഉപയോക്താക്കൾക്ക് ആയി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവ പൂർണ്ണമായും സുരക്ഷിതമാണോ?
അല്ല എന്നാണ് ഉത്തരം കാരണം നിരവധി ആപ്പിൾ ഫോണുകളും ഐമാക്കുകളും ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്നാണ് ഇപ്പോൾ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍ അറിയിച്ചിരിക്കുന്നത്. ഏത് സമയവും ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന രീതിയിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് എന്നും ഈ അറിയിപ്പിൽ സെര്‍ട്ട് ഇന്‍ പറയുന്നു. ഏജൻസി പുറത്ത് വിട്ട സിഐഎഡി 2024-0007 വള്‍നറബിലിറ്റി നോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: വിലയിലല്ല, ഫീച്ചറിലാണ് കാര്യം എന്ന് അറിയാമോ, എങ്കിൽ ബജറ്റ് വിലയിൽ വാങ്ങേണ്ട ഫോണുകൾ ഇതാ
പഴയ സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഉപകരണങ്ങളാണ് പ്രധാനമായും സുരക്ഷാ ഭീഷണി നേരിടുന്നത്. ഈ സുരക്ഷാ ഭീഷണികൾ മുതലെടുത്ത് വളരെ എളുപ്പത്തിൽ തന്നെ ഹാക്കർമാർക്ക് ഇത്തരം ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇത് ഒഴിവാക്കാനായി ഉപയോക്താക്കൾ എത്രയും പെട്ടെന്ന് തങ്ങളുടെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യണമെന്നും ഈ അറിയിപ്പിൽ സെര്‍ട്ട് ഇന്‍ പറയുന്നു. ആപ്പിളിന്റെ ഏതെല്ലാം ഉപകരണങ്ങളാണ് ഇപ്പോൾ സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് പരിശോധിക്കാം.
ഒഎസ് 17.3ന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ആപ്പിള്‍ ടിവി എച്ച്ഡി, ആപ്പിള്‍ ടിവി 4കെ പോലുള്ള എല്ലാ ആപ്പിൾ ടിവികളും ഈ ഭീഷണി നേരിടുന്നതായിരിക്കും. ഒഎസ് 10.3 വേര്‍ഷന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ചുകളും ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ കൈയ്യടക്കാമെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആപ്പിള്‍ വാച്ച് സീരീസ് 4 ആണ് ഇതിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്.

MOST READ: രണ്ട് ക്യാമറകളും 50എംപി; നത്തിങ് ഫോൺ 2എ ഈ മാസം തന്നെ ഇന്ത്യയിലെത്തും, കൂടെ പുതിയ ഇയർബഡും
ഐമാക്കുകളുടെ സോഫ്റ്റുവെയർ പരിശോധിക്കുമ്പോൾ ഒഎസ് മോണ്ടറി വേര്‍ഷന്‍ 12.7.3ന് മുമ്പുള്ളവയെല്ലാം ഈ റിസ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒഎസ് വെഞ്ചുറ വേര്‍ഷന്‍ 13.6.4, ഒഎസ് സോണോമ വേര്‍ഷന്‍ 14.3 എന്നിവയാണ് ഇതിൽ പ്രധാനികൾ. ഒഎസ് 15.8.1ന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ഐപാഡുകളും സമാനമായ ഭീഷണി നേരുടുന്നുണ്ട്. ഐഫോണുകളുടെ സുരക്ഷിതത്വം പരിശോധിക്കുമ്പോൾ ഐഫോൺ 6, 7 എന്നീ സീരീസുകളിലെ എല്ലാ മോഡലുകളും സുരക്ഷാ ഭീഷണി നേരിടുന്നവയാണ്.
ഒഎസ് 16.7.5ന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് എന്നിവയ്ക്കും ഭീഷണിയുണ്ട്. ഫോര്‍ത്ത് ജനറേഷന്‍ ഐപാഡ് എയര്‍ 2, ഐപാഡ് മിനി എന്നിവയും സെവൺത്ത് ജനറേഷന്‍ ഐപോഡ് ടച്ചും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒഎസ് 16.7.5ന് മുമ്പുള്ള എല്ലാ ഐപാഡുകളും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഐപാഡ് ഫിഫ്ത്ത് ജനറേഷന്‍ ഇതിൽ ഉൾപ്പെടുന്നു.
ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷന്‍ എന്നിവയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. ഒഎസ് 17.3ന് മുമ്പുള്ള ഐപാഡുകളിൽ ഐപാഡ് പ്രോ 12.9 ഇഞ്ച് സെക്കന്‍ഡ് ജനറേഷൻ, ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഫസ്റ്റ് ജനറേഷൻ, ഐപാഡ് എയര്‍ തേർഡ് ജനറേഷനും ഇതിന് ശേഷം വന്നവയും ആറാം തലമുറയും ശേഷം വന്നവയും സമാനമായ പ്രശ്നങ്ങൾ നേരിടുന്നു.
സോഫ്റ്റുവെയർ അപ്ഡേറ്റിലൂടെ മാത്രമെ ഈ ഉപകരണങ്ങൾ സുരക്ഷിതമാക്കി തീർക്കാൻ സാധിക്കുന്നു എന്നാണ് സെര്‍ട്ട് ഇന്‍ അറിയിച്ചിരിക്കുന്നത്. പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റുകളിൽ നിരവധി സുരക്ഷാ പാച്ചുകൾ കമ്പിനകൾ നൽകാറുണ്ട്. ഇതിന്റെ സഹായത്താൽ ഹാക്കർമാരെയും സൈബർ ക്രിമിനലുകളെയും നമ്മുക്ക് അകറ്റി നിർത്താൻ സാധിക്കുന്നതാണ്. ഒരിക്കൽ ഹാക്കർമാർക്ക് നമ്മുടെ ഉപകരണത്തിന്റെ ആക്സസ് ലഭിച്ചാൽ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ഇവർക്ക് കൈക്കലാക്കാൻ സാധിക്കും.


Click it and Unblock the Notifications