സ്മാർട്ട് വാച്ചിലൂടെ ഫാസ്ടാഗിലെ പണം തട്ടാൻ പറ്റുമോ?, വീഡിയോയ്ക്ക് പിന്നിലെ സത്യം

|

കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുന്ന വീഡിയോ ആണ് ഫാസ്ടാഗ് അക്കൌണ്ടിലെ പണം സ്മാർട്ട് വാച്ച് വഴി സ്കാൻ ചെയ്ത് തട്ടിയെടുക്കുന്നു എന്ന് ആരോപിക്കുന്ന ഒന്ന്. ഒരു കുട്ടി വിൻഡ്ഷീൽഡ് ക്ലീൻ ചെയ്യാനെന്ന വ്യാജേന സമീപിച്ച് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫാസ്ടാഗ് സ്കാൻ ചെയ്ത് പണം തട്ടുന്നു എന്നാണ് ഇതിൽ കാണിക്കുന്നത്. ഇതോടെ ഹൈവേകളിലെ ഇലക്ട്രോണിക് ടോൾ പിരിവ് സേവനമായ ഫാസ്ടാഗുമായി ബന്ധപ്പെട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്തു.

 

ഫാസ്റ്റ് ടാഗ് തട്ടിപ്പ്

ഫാസ്റ്റ്ടാഗുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്കിടെ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരിക്കുകയാണ് പേടിഎമ്മും എൻപിസിഐയും. ഇപ്പോൾ വൈറലായിരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും അംഗീകൃത വ്യാപാരികൾക്ക് മാത്രമേ ടോൾ ഫീസ് ഈടാക്കാൻ കഴിയൂ എന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഫാസ്ടാഗ് എന്നത് പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന ഒന്നാണ്. ഈ ടാഗ് ഇലക്ട്രോണിക് ടോൾ പിരിവിനായി വാഹനങ്ങളിൽ ഘടിപ്പിക്കുന്നു.

മതി വരുവോളം ഉപയോഗിക്കാം, അധിക നിയന്ത്രണങ്ങളില്ലാത്ത ഡാറ്റ പ്ലാനുമായി BSNLമതി വരുവോളം ഉപയോഗിക്കാം, അധിക നിയന്ത്രണങ്ങളില്ലാത്ത ഡാറ്റ പ്ലാനുമായി BSNL

എൻപിസിഐ

നേരിട്ട് ടോൾ പണം നൽകി എടുക്കുന്നത് ഒഴിവാക്കാൻ ഫാസ്ടാഗ് സഹായിക്കുന്നു. 2017-ൽ ആരംഭിച്ച ഫാസ്റ്റ് ടാഗ് സംവിധാനം ഇപ്പോൾ ഇന്ത്യയിലുടനീളം നടപ്പിലാക്കിയിട്ടുണ്ട്. എൻപിസിഐ (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ), എൻഎച്ച്എഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവയുടെ നിയന്ത്രിണത്തിൽ 23 ബാങ്കുകളാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നത്.

 

ഒരു കാറിനുള്ളിൽ നിന്ന് റെക്കോർഡ് ചെയ്യുന്ന രീതിയിലാണ് ഫാസ്റ്റ്ടാഗുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്ന വീഡിയോ ഉള്ളത്. ആദ്യം ഒരു കുട്ടി കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് കാണിക്കുന്നു. വൃത്തിയാക്കിയ ശേഷം, കുട്ടി പോകാൻ തുടങ്ങുന്നു, ക്ലിപ്പ് റെക്കോർഡുചെയ്യുന്നയാൾ അവനെ വിളിക്കുകയും ക്ലീനിംഗ് സേവനത്തിന് പണം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്യുന്നു. തുടർന്ന് അയാൾ കുട്ടിയോട് കൈയ്യിലുള്ള വാച്ചിനെ കുറിച്ച് ചോദിക്കുകയും അവൻ ഓടിപ്പോകുകയും ചെയ്യുന്നു.

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

സ്മാർട്ട് വാച്ച് വഴി ഫാസ്ടാഗിൽ നിന്നും പണം തട്ടാൻ പറ്റുമോ

കുട്ടി ഓടി പോയതോടെ ക്യാമറയ്ക്ക് പിന്നിലുള്ളയാൾ അവൻ സ്മാർട്ട് വാച്ച് വഴി ഫാസ്ടാഗിൽ നിന്നും പണം തട്ടുകയാണ് എന്ന് ആരോപിക്കുന്നു. അപ്പോൾ കാറിലുണ്ടായിരുന്ന മറ്റൊരാൾ കുട്ടിയെ പിന്തുടരുന്നു. വാഹനങ്ങൾ വൃത്തിയാക്കാനെന്ന വ്യാജേന ഫാസ്ടാഗിലെ ആർഎഫ്‌ഐഡി വഴി പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ യുവാക്കൾക്ക് സ്മാർട്ട് വാച്ചുകൾ നൽകുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫാസ്ടാഗ് സ്കാൻ ചെയ്യുകയും വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിൽ നിന്ന് പണം നേടുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

വീഡിയോ വ്യാജം

ഇപ്പോഴിതാ വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് പേടിഎം രംഗത്തെതത്തി. ട്വിറ്ററിലൂടെയാണ് പേടിഎം പ്രതികരിച്ചിരിക്കുന്നത്. ഫാസ്ടാഗിലെ പേയ്‌മെന്റുകൾ അംഗീകൃത വ്യാപാരികൾക്ക് മാത്രം ചെയ്യാന കഴിയുന്ന ഒന്നാണ് എന്ന് പേടിഎം വ്യക്തമാക്കി. ഈ വ്യാപാരികൾ വിശ്വസനീയമാണെന്ന് ഉറപ്പാക്കാൻ നിരവധി ഘട്ടങ്ങളിലായുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ മർച്ചന്റ്സിന് ഇതിനുള്ള ആക്സസ് ലഭ്യമാക്കുന്നുള്ളു എന്നും പേടിഎം അറിയിച്ചു.

ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ

ഫാസ്ടാഗിലെ ഇക്കോസിസ്റ്റം

എൻപിസിഐ, ഇഷ്യൂവർ ബാങ്ക്, അക്വയറർ ബാങ്ക്, ടോൾ പ്ലാസകൾ എന്നിവ ഉൾപ്പെടുന്ന 4-പാർട്ടി മോഡലിലാണ് ഫാസ്ടാഗിലെ ഇക്കോസിസ്റ്റം നിർമ്മിച്ചിരിക്കുന്നതെന്ന് എൻപിസിഐ വ്യക്തമാക്കി. ഇടപാടുകളുടെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഒന്നിലധികം ലെയറുകൾ ഫാസ്ടാഗിൽ ഉപയോഗിക്കുന്നുവെന്നും എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

എൻഇടിസി ഫാസ്ടാഗ്

എൻഇടിസി ഫാസ്ടാഗ് P2M (പേഴ്സൺ ടു മർച്ചന്റ്) ഇടപാടുകളിൽ മാത്രം പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തട്ടിപ്പിലൂടെ ഒരു വാഹനവുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫാസ്ടാഗിലെ അക്കൗണ്ടിൽ നിന്ന് ആർക്കും പണം എടുക്കാൻ കഴിയില്ലെന്ന് എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത സിസ്റ്റം ഇന്റഗ്രേറ്റർമാർക്ക് (എസ്‌ഐ) മാത്രമേ ടോൾ പ്ലാസകളിൽ ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു. ഇത്തരം വീഡിയോകളിലൂടെ പരക്കുന്ന വ്യാജ വാർത്തകൾ നമ്മൾ അവഗണിക്കേണ്ടതുണ്ട്. ഇവ ആളുകൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നവയാണ്.

10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ

Best Mobiles in India

English summary
Paytm and NPCI have explained the truth of FASTag scam with smartwatch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X