നോക്കിയ 3310-ന് 4G അവതാരം ഒരുങ്ങുന്നു?

Posted By: Lekshmi S

നോക്കിയ 3310 അല്ലെങ്കില്‍ നോക്കിയ 6 പുതിയ മാറ്റങ്ങളോടെ അവതരിക്കുമെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുനടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. നോക്കിയ 3310-ന് 4G സൗകര്യത്തോടെ വിപണിയിലെത്തിക്കുമെന്നാണ് ഒരു കഥ. 4G സൗകര്യമുള്ള പുതിയ ഫോണ്‍ പുറത്തിറക്കുമെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

നോക്കിയ 3310-ന് 4G അവതാരം ഒരുങ്ങുന്നു?

അതേസമയം നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ടിഎ-1047 എഫ്‌സിസിയില്‍ എത്തിയിട്ടുണ്ട്. ലഭ്യമാകുന്ന വിവരങ്ങള്‍ വച്ച് ഇന്ന് വിപണിയില്‍ ലഭ്യമായി എല്ലാ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ മോഡല്‍.

133 മില്ലീമിറ്റര്‍ നീളവും 68 മില്ലീമീറ്റര്‍ വീതിയുമായിരിക്കും വരാന്‍ പോകുന്ന ഫോണിന്റെ വലുപ്പമെന്നാണ് സൂചന. വലുപ്പത്തില്‍ നോക്കിയ 2ന് സമാനമായിരിക്കും ഇത്. എന്നാല്‍ നോക്കിയയുടെ ഫീച്ചര്‍ ഫോണുകളെക്കാള്‍ വലുപ്പം കുറച്ച് കൂടുതലാണ്. രണ്ട് സിംകാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാനാവും.

4G ഉള്‍പ്പെടെ മറ്റ് പല പ്രത്യേകതകളും ഈ ഫോണിനുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പടര്‍ന്നുകഴിഞ്ഞു. ഇത് 4G സൗകര്യര്യത്തോട് കൂടിയ നോക്കിയ 3310 ആയിരിക്കുമെന്ന പ്രവചനവും വന്നിട്ടുണ്ട്.

എഫ്‌സിസിയില്‍ ലഭ്യമാക്കിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച്, G സൗകര്യത്തോട് കൂടിയ ജിഎസ്എം/ഡബ്ല്യുസിഡിഎംഎ/എല്‍ടിഎ ഫോണ്‍ ആയിരിക്കുമിത്. VoLTE പിന്തുണയ്ക്കുന്ന ഫോണില്‍ ബ്ല്യൂടൂത്ത്, വൈ ഫൈ, എഫ്എം സൗകര്യങ്ങളും ഉണ്ടാകും. ഈ ഫോണ്‍ യുഎസില്‍ ലഭിക്കില്ലെന്ന അഭ്യൂഹവും ചില കേന്ദ്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒപ്പേറ സ്വന്തം എഐ-എന്‍ജിനോട്‌ കൂടിയ ന്യൂസ്‌& കണ്ടന്റ്‌ ആപ്പ്‌ പുറത്തിറക്കും

വരാനിരിക്കുന്ന ഫോണിനെ കുറച്ച് ലഭ്യമായി ചില വിവരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഊഹങ്ങള്‍ അവസാനിക്കുന്നില്ല. ഇത് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണില്‍ QWERTY കീബോര്‍ഡും 3.3 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടാകും. 480*480 റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയും ഈ ഫോണിന്റെ പ്രത്യേകതയായിരിക്കും.

Kai ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ മറ്റൊരു സവിശേഷത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 230 ആണ്. ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. വരും ദിവസങ്ങളില്‍ ഈ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

English summary
A new Nokia smartphone with code TA-1047 has passed certification at FCC revealing some information about it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot