ഐ.എസ്ആർ.ഓ ചന്ദ്രയാൻ -3 2020 നവംബറിൽ വിക്ഷേപിക്കും

|

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്ആർ.ഓ) അതിന്റെ അടുത്ത ചന്ദ്ര ദൗത്യത്തിനായി ഒരുങ്ങുകയാണ്. ചന്ദ്രയാൻ -3 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം 2020 അവസാനത്തോടെ വിക്ഷേപിക്കുമെന്നാണ് മാധ്യമ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചന്ദ്രയാൻ -2 ൽ നിന്നുള്ള വിക്രം ലാൻഡറിന് ചന്ദ്രന്റെ ഉപരിതലത്തിൽ വന്നിറങ്ങിയ ശേഷം സമ്പർക്കം സ്ഥാപിക്കാൻ കഴിഞ്ഞില്ല, എന്നാൽ ബഹിരാകാശ ഏജൻസി അതിന്റെ അടുത്ത ദൗത്യത്തിന് തയ്യാറാണ്. 2020 നവംബറിലാണ് ഐ.എസ്ആർ.ഓ ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യത്തിന്റെ വിക്ഷേപണ സമയമായി കാണുന്നത്. ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാം ഇപ്പോൾ വ്യക്തമല്ല.

ചന്ദ്രയാൻ -3
 

ചന്ദ്രയാൻ -3

ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയുമായി സഹകരിച്ച് ചന്ദ്രയാൻ -3 ദൗത്യം ഒരു പദ്ധതിയാണെന്ന് അഭ്യൂഹമുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഒരു ചാന്ദ്ര റോവർ അയയ്ക്കുക എന്നതാണ് ലക്‌ഷ്യം. ചന്ദ്രയാൻ -3 ചന്ദ്ര പദ്ധതിക്കും നാസയുടെ പങ്കാളിത്തം കാണാമെന്ന് ജാക്സ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ജാക്സ പുറത്തിറക്കിയ രേഖകൾ പ്രകാരം 2023 ആയിരുന്നു പദ്ധതിയുടെ വിക്ഷേപണ വർഷം. ജപ്പാനിലെ ബഹിരാകാശ ഏജൻസി നാസയെ റോക്കറ്റിന്റെയും റോവറിന്റെയും വികസനത്തിന് സഹായിക്കുന്നു.

ഐ.എസ്ആർ.ഓ

ഐ.എസ്ആർ.ഓ

മിഷന്റെ പേലോഡ് ശേഷി ഏകദേശം 500 കിലോഗ്രാം ആയിരിക്കുമെന്നും വിക്ഷേപണത്തിന്റെ ആകെ ഭാരം 6 ടണ്ണോ അതിൽ കൂടുതലോ ആയിരിക്കും. സാമ്പിളുകൾ ശേഖരിക്കുക, ചന്ദ്രോപരിതലത്തിൽ വെള്ളത്തിനോ ഹിമത്തിനോ സാധ്യതകൾ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ജാക്സ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത വർഷം ആദ്യം ഐ.എസ്ആർ.ഓ ഈ ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകും. ഇന്ത്യ ഇതുവരെ ചന്ദ്രയാൻ -1 വിജയകരമായി നടത്തി. 2008 ഒക്ടോബർ 22 നാണ് ഇത് വിക്ഷേപിച്ചത്, ഇത് ചന്ദ്രനിൽ വെള്ളം കണ്ടെത്തുകയും ചെയ്തു.

അടുത്ത ചന്ദ്ര ദൗത്യത്തിനായി ഒരുങ്ങി ഐ.എസ്ആർ.ഓ

അടുത്ത ചന്ദ്ര ദൗത്യത്തിനായി ഒരുങ്ങി ഐ.എസ്ആർ.ഓ

2019 ജൂലൈ 22 നാണ് ചന്ദ്രയാൻ -2 വിക്ഷേപിച്ചത്, ലാൻഡർ ദക്ഷിണ ധ്രുവമേഖലയിൽ ടച്ച്ഡൗൺ ചെയ്യാൻ തീരുമാനിച്ചു. സെപ്റ്റംബർ 7 ന്, വിക്രം ലാൻഡറുമായി ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഐ.എസ്ആർ.ഓയ്ക്ക് ബന്ധം നഷ്ടപ്പെട്ടു. ലാൻഡർ കേടുകൂടാതെയിരിക്കുകയാണെന്നും അടുത്ത 7.5 വർഷത്തേക്ക് ഡാറ്റ ശേഖരിക്കുമെന്നും ഇന്ത്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ചന്ദ്രയാൻ -2 ന്റെ ടിഎംസി -2 ചിത്രീകരിച്ച ഒരു ഗർത്തത്തിന്റെ 3 ഡി കാഴ്ച ഈ ദൗത്യം അടുത്തിടെ അയച്ചു.

Most Read Articles
Best Mobiles in India

Read more about:
English summary
After a heartbreak from Chandrayaan-2, where the Vikram lander could not establish contact after landing on the moon’s surface, the space agency is ready for its next mission. ISRO is reportedly looking at November 2020 as the launch timeline for its next mission to the moon. The details about the next mission to the moon remain scarce at this moment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X