ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും

|

ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ 2020 ൽ നിരവധി ദൗത്യങ്ങൾക്കാണ് പദ്ധതിയിടുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ആളുകളെയും വഹിച്ച് ബഹിരാകാശത്തേക്ക് പോകുന്ന ഗഗൻയാൻ പദ്ധതിയാണ്. 2021 ൽ ഗഗൻയാൻ വിക്ഷേപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്‍ററി സമ്മേളനത്തിലാണ് അക്കാര്യം സ്ഥിരീകരിച്ചത്. കൃത്യം രണ്ട് വർഷം കഴിഞ്ഞ് 2021 ഡിസംബറിലായിരിക്കും ഗഗൻയാൻ വിക്ഷേപിക്കുക.

ഇസ്രോ ഗഗൻയാൻ മിഷൻ
 

ഇസ്രോ ഗഗൻയാൻ മിഷൻ

മനുഷ്യരെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ഗഗൻയാൻ. മൂന്ന് പേരാണ് ഈ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുക. ബഹിരാകാശ പേടകം തയ്യാറാക്കൽ, ആളുകളെ തിരഞ്ഞെടുക്കൽ, പരിശീലന പ്രക്രിയ, മിഷനുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ എന്നിവ ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശത്തേക്ക് പോകുന്നവർക്ക് ഇസ്രോയുടെ മാർഗനിർദേശപ്രകാരം റഷ്യയിലായിരിക്കും പരിശീലനം നൽകുക.

ഗഗൻയാൻ

ഗഗൻയാൻ ദൗത്യത്തിനായി അന്താരാഷ്ട്ര ഏജൻസികൾ ഇസ്രോയുമായി സഹകരിക്കും. ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷത് നിരവധി വിക്ഷേപണങ്ങളും ബഹിരാകാശ ദൗത്യങ്ങളും നടത്തി അനുഭവ സമ്പത്ത് ഉണ്ടെങ്കിലും മനുഷ്യരെ ഉൾക്കൊള്ളുന്ന ദൗത്യം ആദ്യമായാണ് അതുകൊണ്ട് തന്നെ ഈ പരിചയകുറവ് പരിഹരിക്കാൻ മറ്റ് അന്താരാഷ്ട്ര ഏജൻസികൾ ഈ ദൗത്യത്തെ പിന്തുണയ്ക്കും. ബഹിരാകാശ പരിശീലനം, ക്രൂ റിക്കവറി, മനുഷ്യ കേന്ദ്രീകൃത സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിലാണ് മറ്റ് ബഹിരാകാശ ഏജൻസികൾ ഇസ്‌റോയെ സഹായിക്കുക.

കൂടുതൽ വായിക്കുക:അതിർത്തി നിരീക്ഷിക്കാൻ ഇന്ത്യയുടെ മൂന്നാം കണ്ണ്; കാർട്ടോസാറ്റ്-3 വിക്ഷേപിച്ചു

ഇസ്രോ ഗഗൻയാൻ മിഷൻ ക്രൂ മൊഡ്യൂൾ

ഇസ്രോ ഗഗൻയാൻ മിഷൻ ക്രൂ മൊഡ്യൂൾ

ജി‌എസ്‌എൽ‌വി എം‌കെ മൂന്നിൽ ക്രൂ വെഹിക്കിൾ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. ക്രൂ മൊഡ്യൂളിന്‍റെ രൂപകൽപ്പന ഈ വർഷം മെയ് മാസത്തിൽ പൂർത്തിയായിരുന്നു. ലൈഫ് സപ്പോർട്ട്, എൻവയോൺമെന്റ് കൺട്രോൾ, എമർജൻസി മിഷൻ അബോർട്ട് സിസ്റ്റങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഷന്‍റെ ആദ്യഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ എമർജൻസി എസ്കേപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏജൻസികൾ
 

ഗഗൻയാൻ ദൗത്യത്തിൽ ഇസ്രോയെ സഹായിക്കാൻ നിരവധി ദേശീയ അന്തർദേശീയ ഏജൻസികളുണ്ട്. ഡി‌ആർ‌ഡി‌ഒ ലാബുകളും ഇന്ത്യൻ വ്യോമസേനയുമാണ് ദൗത്യത്തെ സഹായിക്കുന്ന ദേശീയ ഏജൻസികൾ. ഡി‌ആർ‌ഡി‌ഒ ബഹിരാകാശ ഭക്ഷണം, ക്രൂ ഹെൽത്ത് മോണിറ്ററിംഗ് സിസ്റ്റങ്ങൾ, എമർജൻസി സർവൈവൽ കിറ്റുകൾ, സേഫ് റിക്കവറി പാരച്യൂട്ടുകൾ, ക്രൂ മൊഡ്യൂളുകൾ, റേഡിയേഷൻ മെഷർമെന്റ്, പ്രൊട്ടക്ഷൻ സിസ്റ്റങ്ങൾ എന്നിവ തയ്യാറാക്കും.

സാങ്കേതിക വിദ്യകൾ

ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്‌മെന്‍റ് ഓർഗനൈസേഷൻ ലബോറട്ടറിയുടെ സാങ്കേതിക വിദ്യകൾ ഇസ്രോയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിനാവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. റഷ്യൻ ബഹിരാകാശ ഏജൻസിയാണ് ഇസ്രോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി. മേൽപ്പറഞ്ഞ എല്ലാ ഏജൻസികളുമായും ഇസ്‌റോ ഇതിനകം തന്നെ ധാരണാപത്രത്തിൽ ഒപ്പിട്ടു.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ-2 വിൻറെ വിക്രം ലാൻഡർ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ സഹായിച്ചത് ചെന്നൈ സ്വദേശി

Most Read Articles
Best Mobiles in India

Read more about:
English summary
ISRO is gearing up for a lot of missions in 2020. However, the ambitious Gaganyaan mission to explore the Sun is said to take off in 2021. Union Minister Jitendra Singh confirmed during the Parliamentary session about the same. The manned Gaganyaan mission will likely launch in December 2021, two years from now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X