Cartosat-3: അതിർത്തി നിരീക്ഷിക്കാൻ ഇന്ത്യയുടെ മൂന്നാം കണ്ണ്; കാർട്ടോസാറ്റ്-3 വിക്ഷേപിച്ചു

|

പ്രതിരോധത്തിനും അതിർത്തി സംരക്ഷിക്കാനുമായി ഇന്ത്യ കാർട്ടോസാറ്റ്-3 സാറ്റലൈറ്റ് രാവിലെ 9.28ന് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. കാർട്ടോസാറ്റ്-3യെ ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല പിഎസ്എൽവി റോക്കറ്റിനാണ് ഉള്ളത്. കാർട്ടോസാറ്റ്-3 നൊപ്പം അമേരിക്കയുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ഈ ദൗത്യത്തോടെ 310 വിദേശ സാറ്റലൈറ്റുകൾ ഭ്രമണപഥത്തിലെത്തിച്ച രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും.

പിഎസ്എൽവി എക്സ്എൽ
 

44.4 മീറ്റർ ഉയരവും 320 ടൺ ഭാരവുമുള്ള റോക്കറ്റാണ് പിഎസ്എൽവി എക്സ്എൽ. ആകാശത്തിൽ മേഘങ്ങൾ ശക്തമായി ഉണ്ടായിരുന്നെങ്കിലും ലോഞ്ചിന് തടസമൊന്നും നേരിട്ടില്ല. 1,625 കിലോഗ്രാം ഭാരമാണ് കാർട്ടോസാറ്റ്-3ന് ഉള്ളത്. പഞ്ച്രോമാറ്റിക്ക് മോഡിൽ 0.25 മീറ്റർ ഗ്രൗണ്ട് റെസല്യൂഷനും 4 ബാൻഡ് മൾട്ടിസ്പെക്ട്രൽ മോഡുകളിൽ 1 മീറ്റർ ഗ്രൗണ്ട് റെസല്യൂഷൻ, ഗ്രൗണ്ട് സാമ്പിൾ ഡിസ്റ്റൻസ് (ജിഎസ്ഡി) എന്നീ സവിശേഷതകളുളള ഇമേജുകൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് കാർട്ടോസാറ്റ്- 3ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാർട്ടോസാറ്റ്-3

നഗരാസൂത്രണം, ഗ്രാമീണ വിഭവ, ​​അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂമിയുടെ സംരക്ഷണം, പ്രതിരോധം എന്നീ മേഖലകളിൽ ഉപകാരപ്പെടുന്ന ചിത്രങ്ങൾ നൽകുന്ന ഉപഗ്രഹം കൂടിയായിരിക്കും കാർട്ടോസാറ്റ്-3. ഇതൊരു ഒരു എർത്ത് ഇമേജിംഗും മാപ്പിംഗ് സാറ്റലൈറ്റ് ആണെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. തേർഡ് ജനറേഷനിലെ മികച്ച നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ്-3.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

പ്രതിരോധ മേഖല

പ്രതിരോധ മേഖലയിലാണ് കാർട്ടോസാറ്റ്- 3 ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുക. പ്രത്യേകിച്ചും കശ്മീർ അതിർത്തിയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെയും ഗ്രൂപ്പുകളെയും മറ്റ് രാജ്യ വിരുദ്ധ ശക്തികളെയും തടയാനും അതിർത്തി കൃത്യമായി നിരീക്ഷിക്കാനും കാർട്ടോ സാറ്റ്- 3 ഉപകാരപ്പെടും. ഇന്ത്യൻ പ്രതിരോധത്തിന് ഈ ഉപഗ്രഹം കരുത്താകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ഇത് കൂടാതെ ലഭിക്കുന്ന ചിത്രങ്ങൾ മറ്റ് ഏജൻസികളുമായി ഷെയർ ചെയ്യുമെന്നും ഇസ്രോ അധികൃതർ അറിയിച്ചിരുന്നു.

ഇസ്രോ
 

കാർട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രിയിൽ സ്ഥാപിക്കുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഇസ്രോ പ്രതിരോധ മേഖലയ്ക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമായി നിരവധി സാറ്റലൈറ്റുകൾ വികസിപ്പിക്കുന്നുണ്ട്. കാർട്ടോസാറ്റ്- 3 പ്രവർത്തനം കൃത്യമായി ആരംഭിക്കുന്നതോടെ ഇന്ത്യൻ ബഹിരാകാശ രംഗം ലോകത്തിന് മുന്നിൽ തലയുയർത്തും എന്ന കാര്യത്തിൽ സംശയമില്ല.

ചാന്ദ്രദൗത്യം

രാജ്യത്തിന്‍റെ സ്വപ്നമായ ചാന്ദ്രദൗത്യത്തിനായി ഇസ്രോയിലെ ശാത്രജ്ഞർ ഇപ്പോഴും പരിശ്രമിക്കുന്നുണ്ട്. ചാന്ദ്രയാൻ-2ന്‍റെ അവസാന ഘട്ടത്തിലെ പിഴവിന് ശേഷം അടുത്ത വർഷത്തോടെ ചാന്ദ്രയാൻ-3 വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ബഹിരാകാശ ഗവേഷണമേഖലയിൽ എല്ലാ വിധത്തിലുമുള്ള പഠനങ്ങൾ ഇസ്രോ നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വൈകാതെ ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യയും മുന്നേറുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ-2: സംഭവിച്ചതെന്തെന്ന് പഠിക്കാൻ ഇസ്രോയുടെ പുതിയ കമ്മറ്റി

Most Read Articles
Best Mobiles in India

Read more about:
English summary
India's Polar Satellite Launch Vehicle-XL (PSLV-XL) rocket carrying advanced earth observation satellite Cartosat-3 and 13 US nano satellites lifted off from the second launch pad of the rocket port in Sriharikota on Wednesday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X