Chandrayaan-3: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

|

2019 സെപ്റ്റംബറിൽ ചന്ദ്രയാൻ -2വിലൂടെ ചന്ദ്രനിൽ പേടകം ഇറക്കി പഠനങ്ങൾ നടത്താനുള്ള ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷൻറെ (ഇസ്രോ) ശ്രമം അവസാനഘട്ടത്തിലാണ് പരാജയപ്പെട്ടത്. എന്നാൽ ചാന്ദ്ര പര്യവേഷണത്തിലേക്കുള്ള ഇസ്രോയുടെ പദ്ധതികൾ അവസാനിച്ചിട്ടില്ല. 2020 നവംബറിൽ ചന്ദ്രനിൽ ലാൻറ് ചെയ്യാൻ പദ്ധതിയിട്ടുള്ള ചന്ദ്രയാൻ 3ൻറെ പണിപ്പുരയിലാണ് ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശ രംഗം.

ചന്ദ്രയാൻ 3
 

ചന്ദ്രയാൻ 3ക്കായി ഇസ്രോ ഒന്നിലധികം കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. മൊത്തത്തിലുള്ള പാനലും മൂന്ന് ഉപസമിതികളും അടങ്ങുന്നതാണ് കമ്മറ്റികൾ. ഈ കമ്മറ്റികൾ ഒക്ടോബർ മുതൽ കുറഞ്ഞത് നാല് ഉന്നതതല യോഗങ്ങളെങ്കിലും നടത്തിയിട്ടുമുണ്ട്. ചന്ദ്രയാൻ - ഭ്രമണപഥത്തിൽ നന്നായി പ്രവർത്തിക്കുന്നതിനാൽ പുതിയ ദൗത്യത്തിൽ ലാൻഡറും റോവറും മാത്രമേ ഉൾപ്പെടുകയുള്ളൂ. ചൊവ്വാഴ്ച ചേർന്ന അവലോകന സമിതി ചന്ദ്രയാൻ -3 ന്റെ ഫങ്ഷനുകൾ അവലേകനം ചെയ്തു. പ്രൊപ്പൽ‌ഷൻ‌, സെൻ‌സറുകൾ‌, മൊത്തത്തിലുള്ള എഞ്ചിനീയറിംഗ്, നാവിഗേഷൻ‌, ഗൈഡൻസ് എന്നിവ സംബന്ധിച്ച വിവിധ ഉപസമിതികളുടെ ശുപാർശകളും സമിതി പരിശോധിച്ചു.

ഇസ്രോ

ചന്ദ്രയാൻ 3ൻറെ ജോലികൾ പുരോഗമിക്കുകയാണെന്ന് ഇസ്രോയിലെ ശാസ്ത്രജ്ഞൻ വ്യക്തമാക്കി. സൈറ്റ് തിരഞ്ഞെടുക്കൽ, അബ്സല്യൂട്ട് നാവിഗേഷൻ, ലോക്കൽ നാവിഗേഷൻ, ലാൻഡിംഗ് എന്നിവ ഉൾപ്പെടെ മിഷന്റെ 10 നിർദ്ദിഷ്ട വശങ്ങൾ ഇതുവരെ ഇസ്രോ പരിശോധിച്ചു കഴിഞ്ഞുവെന്ന് ഒക്ടോബർ 5 ന് പുറപ്പെടുവിച്ച ഓഫീസ് ഉത്തരവ് ഉദ്ധരിച്ച് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ 2 വിക്രം ലാൻഡറിൻറെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നാസ

ലാൻഡർ സിസ്റ്റം

ലാൻഡർ സിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള മാറ്റങ്ങളെക്കുറിച്ച് വിശദമായ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണ്. ചന്ദ്രയാൻ -2 പരിശോധിക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും ചന്ദ്രയാൻ -2 ഫ്ലൈറ്റ് തയ്യാറെടുപ്പിന്റെ വിപുലമായ ഘട്ടം കാരണം നടപ്പിലാക്കാൻ കഴിയാത്ത ശുപാർശകളും പരിഗണിച്ചായിരിക്കും ചന്ദ്രയാൻ 3ൻറെ ലാൻഡർ സിസ്റ്റെ മെച്ചപ്പെടുത്തുകയെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.

ലാൻഡറും റോവറും
 

ചന്ദ്രയാൻ 3 ദൌത്യത്തിനായി ഇസ്‌റോ പുതിയ ലാൻഡറും റോവറും നിർമ്മിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. ലാൻഡറിലെ പേലോഡുകളുടെ എണ്ണം എടുത്തു.പുതിയ ദൗത്യത്തിൽ മുൻഗണന നൽകുന്നത് ലാണ്ടറിന്റെ കാലുകൾ ശക്തിപ്പെടുത്തി ഉയർന്ന വേഗതയിൽ പോലും ലാൻഡിംഗ് സാധ്യമാക്കാനാണെന്നു ഇസ്രോ വ്യക്തമാക്കി.

പ്രൊപ്പൽ‌ഷൻ മൊഡ്യൂൾ

ഇന്ധനം വഹിക്കുന്നതും വേർപെടുത്താവുന്നതുമായ ഒരു മൊഡ്യൂൾ ഇസ്രോ ടീമുകൾ പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. "താൽക്കാലികമായി പ്രൊപ്പൽ‌ഷൻ മൊഡ്യൂൾ എന്ന് വിളിക്കുന്ന ഇത് ലാൻഡിംഗ് മൊഡ്യൂൾ എടുക്കാൻ സഹായിക്കും ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തും വരെ ഈ ലാൻഡിങ് മെഡ്യൂളാണ് ലാൻ‌ഡറിനുള്ളിൽ റോവർ ഇരിക്കാൻ സഹായിക്കുക.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങൾ തുടരുന്നു

ഭ്രമണപഥത്തിൽ

ചന്ദ്രയാൻ -2 ൽ ഭ്രമണപഥത്തിൽ വഹിച്ച ഇന്ധനം പോസ്റ്റ് ലോഞ്ചിനും ലാൻഡിംഗ് മൊഡ്യൂൾ വേർപെടുത്തുന്നതുവരെയും നടത്തിയ എല്ലാ പ്രവർത്തികൾക്കും ഉപയോഗിച്ചിരുന്നു. ഇത്തവണ പ്രൊപ്പൽ‌ഷൻ മൊഡ്യൂൾ ഈ പ്രക്രിയയെ സഹായിക്കും. ഭൂമിക്കു ചുറ്റുമുള്ള നടപടിക്രമങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ഇസ്രോ ശ്രമിക്കുന്നുണ്ട് ചന്ദ്ര ഭ്രമണപഥത്തിലേക്കുള്ള യാത്രക്കിടെ ആറ് നടപടിക്രമങ്ങൾക്ക് പകരം മൂന്നോ നാലോ എണ്ണം മാത്രം നടത്താനാണ് ശ്രമം.

ചന്ദ്രയാൻ 2

സെപ്റ്റംബർ 7 നാണ് ചന്ദ്രയാൻ 2വിൻറെ വിക്രം ലാൻറ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. ഇത് സാധ്യമായിരുന്നെങ്കിൽ ചന്ദ്രപ്രതലത്തിൽ ലാൻറ് ചെയ്ത രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുമായിരുന്നു. ടച്ച്ഡൗൺ സൈറ്റിന് 2.1 കിലോമീറ്റർ മുകളിലുള്ളപ്പോഴാണ് ഗ്രൌണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം വിക്രമിന് നഷ്ടമായതിന്. ചന്ദ്രയാൻ 2ൻറെ അവസാനഘട്ട ലാൻഡിങ് പ്രശ്നങ്ങൾ കാരണം മിഷൻറെ 5 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് നടക്കാതെ പോയത്. ചന്ദ്രയാൻ 2ൻറെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
The Indian Space Research Organisation (Isro), which failed to land a probe on Moon in its first attempt in September 2019 (Chandrayaan-2), has begun work on Chandrayaan-3 with a deadline of November 2020, sources said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X