ISRO Cartosat-3: അതിർത്തി നിരീക്ഷിക്കാൻ കാർട്ടോസാറ്റ്-3 വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

|

ചാന്ദ്രയാനൊപ്പം തന്നെ മറ്റ് ബഹിരാകാശ ഗവേഷണങ്ങളിലും സാറ്റലൈറ്റുകളിലും ശ്രദ്ധകൊടുക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഏജൻസി നവംബർ 25 ന് സുപ്രധാനമായ വിക്ഷേപണങ്ങൾ നടത്തും. വിക്ഷേപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർട്ടോസാറ്റ് -3 എന്ന കാർട്ടോഗ്രാഫി സാറ്റലൈറ്റിൻറെ വിക്ഷേപണമാണ്. അതിർത്തി നിരീക്ഷിക്കാനായി രൂപ കല്പന ചെയ്ത സാറ്റലൈറ്റാണ് ഇത്. ഇത് കൂടാതെ 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുമെന്ന് ഇസ്രോ അറിയിച്ചു.

കാർട്ടോസാറ്റ് -3 ലോഞ്ച്
 

കാർട്ടോസാറ്റ് -3 ലോഞ്ച്

വരാനിരിക്കുന്ന കാർട്ടോസാറ്റ് -3 സാറ്റലൈറ്റിൻറെയും മറ്റ് 13 വാണിജ്യ നാനോ സാറ്റലൈറ്റുകളുടെയും വിക്ഷേപണം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-എക്സ് എൽ റോക്കറ്റിലൂടെയാണ് നടത്തുക. ഇന്ത്യൻ സമയം രാവിലെയായിരിക്കും റോക്കറ്റ് വിക്ഷേപിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ആകാശത്ത് കണ്ണുകൾ സ്ഥാപിക്കുന്ന ഐഎസ്ആർഓയുടെ പുതിയ പദ്ധതി അതിർത്തി സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിർത്തികൾ നിരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കാർട്ടോസാറ്റ് -3യിൽ ഒരുക്കിയിരിക്കുന്നത്.

പി‌എസ്‌എൽ‌വി-സി 47

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, പി‌എസ്‌എൽ‌വി-സി 47നാണ് കാർട്ടോസാറ്റ് -3നെയും മറ്റ് 13 വാണിജ്യ നാനോ സാറ്റലൈറ്റുകളെയും ഭ്രമണപഥത്തിലേക്ക് എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെൻററിൽ (SDSC) നിന്നാണ് ഇവ വിക്ഷേപിക്കുന്നത്. 74-ാമത് ലോഞ്ച് വെഹിക്കിൾ മിഷനാണ് ഈ ലിഫ്റ്റ് ഓഫോടുകൂടി സാധ്യമാകാൻ പോകുന്നതെന്നും ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ വായിക്കുക: Chandrayaan-2: ചന്ദ്രയാൻ-2: സംഭവിച്ചതെന്തെന്ന് പഠിക്കാൻ ഇസ്രോയുടെ പുതിയ കമ്മറ്റി

എന്താണ് ഇസ്‌റോ കാർട്ടോസാറ്റ് -3?

എന്താണ് ഇസ്‌റോ കാർട്ടോസാറ്റ് -3?

ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള തേർഡ് ജനറേഷൻ അഡ്വാൻസ്ഡ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3 സാറ്റലൈറ്റ്. സാറ്റലൈറ്റിന് 25cm ശക്തമായ റെസല്യൂഷൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 25cm അകലെ സ്ഥാപിച്ചിരിക്കുന്ന വ്യത്യസ്ത വസ്തുക്കളെ തിരിച്ചറിയാനും കഴിയും. തീവ്രവാദ ഗ്രൂപ്പുകളെയും അവരുടെ ഒളിത്താവളങ്ങളെയും കണ്ടെത്താൻ സൈനിക നിരീക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും നൂതനമായ സാറ്റലൈറ്റായിട്ടാണ് കാർട്ടോസാറ്റ് -3യെ കണക്കാക്കുന്നത്.

13 വാണിജ്യ നാനോ സാറ്റലൈറ്റുകളും
 

കാർട്ടോസാറ്റ് -3ന് പുറമേ 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും പി‌എസ്‌എൽ‌വി-സി 47 റോക്കറ്റിലൂടെ ഭ്രമണപഥത്തിലെത്തിക്കും. ഈ നാനോ സാറ്റലൈറ്റുകൾ യുഎസിൽ നിന്നുള്ളതാണെന്നും ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻ‌എസ്‌ഐ‌എൽ) യുഎസ് നടത്തിയ വാണിജ്യപരമായ കരാറിൻറെ ഭാഗമായിട്ടാണ് പിഎസ്എൽവിയിൽ അവയെ ബഹിരാകാശത്ത് എത്തിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

നിരീക്ഷണത്തിനായി കാർട്ടോസാറ്റ് -3

നിരീക്ഷണത്തിനായി കാർട്ടോസാറ്റ് -3

കാർട്ടോസാറ്റ് -3 നവംബറിൽ വിക്ഷേപിച്ച് കഴിഞ്ഞാൽ മറ്റ് രണ്ട് നിരീക്ഷണ ഉപഗ്രഹങ്ങളായ റിസാറ്റ് -2 ബിആർ 1, റിസാറ്റ് -2 ബിആർ 2 എന്നിവ ഇസ്രോ ഡിസംബറിൽ വിക്ഷേപിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കട്ടിയുള്ള മേഘങ്ങൾക്കിടയിൽ കൂടി പോലും വ്യക്തമായി നിരീക്ഷണം നടത്താനും നൈറ്റ് മോഡിൽ ചിത്രങ്ങൾ എടുക്കാനും റിസാറ്റ് -2 ബിആർ 1, റിസാറ്റ് -2 ബിആർ 2 എന്നിവയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തെയും മറ്റ് ഭീകരപ്രവർത്തനങ്ങളെയും നിരീക്ഷിക്കാനാണ് ഇപ്പറഞ്ഞ എല്ലാ നിരീക്ഷണ ഉപകരണങ്ങളും ലക്ഷ്യമിടുന്നത്.

കൂടുതൽ വായിക്കുക: Chandrayaan-3: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

നിരീക്ഷണ ആവശ്യം

നിരീക്ഷണ ആവശ്യത്തിനായി ഇസ്രോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ബഹിരാകാശ ഏജൻസി മെയ് 22 ന് റിസാറ്റ് -2 ബിയു ഏപ്രിൽ 1 ന് എമിസാറ്റ് എന്നിവ സമാന ആവശ്യത്തിനായി വിക്ഷേപിച്ചിരുന്നു. വരാനിരിക്കുന്ന കാർട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രി ഇൻക്ലിനേഷനിൽ സ്ഥാപിക്കും. കാർട്ടോസാറ്റ് -3 ഉപഗ്രഹം റിസാറ്റ് സാറ്റലൈറ്റ് സീരീസിന്റെ അടുത്ത പതിപ്പാണെന്നാണ് റിപ്പോർട്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
ISRO is gearing up for satellite launches which will take place over the next two months. The Indian Space Research Organization will launch the Cartosat-3 cartography satellite on November 25. In addition, the space agency will also launch 13 commercial nanosatellites into sun-synchronous orbit, ISRO said in an official announcement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X