Home
News

ഇന്ത്യയ്ക്കും ഇസ്രോയ്ക്കും സൂര്യനോളം അഭിമാനം; ആദിത്യ എൽ-1 സൗരവാതകങ്ങളിൽ നിന്ന് സി​ഗ്നലുകൾ സ്വീകരിച്ചു തുടങ്ങി

ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 സൗരവാതകങ്ങളുടെ നിരീക്ഷം ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ആദ്യ ഘട്ടമായി ഉപഗ്രഹത്തിലെ ആദിത്യ സോളാർ വിൻഡ് കണികാ പരീക്ഷണം (ASPEX) പ്രവർത്തനം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രോയുടെ നിർദേശങ്ങൾ അനുസരിച്ച് ഇവ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രോ പുറത്തുവിട്ട ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS), സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പ്രെക്ടോമീറ്റർ (STEPS) എന്നീ രണ്ട് ഉപകരണങ്ങൾ അടങ്ങിയ ഭാ​ഗമാണ് ASPEX. ഇതിൽ SWIS എന്ന ഭാ​ഗം ഇസ്രോയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രകടനമാണ് ഈ ഭാ​ഗം കാഴ്ച വെയ്ക്കുന്നതെന്നും ഇവർ വെളിപ്പെടുത്തി. ഇതിന്റെ ചില ചിത്രങ്ങളും ഇസ്രോ എക്സ് (ട്വിറ്റർ) വഴി പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കും ഇസ്രോയ്ക്കും സൂര്യനോളം അഭിമാനം

MOST READ: പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം!

ഇന്ത്യയും ഇസ്രോയും ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ആദ്യ സൂര്യ ദൗത്യമാണ് ആദിത്യ എൽ-1. സെപ്തംബർ 2ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇതിനായുള്ള വിക്ഷേപണം നടന്നത്. ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം ഇസ്രോ ഏറെ പ്രാധാന്യത്തോടെ നോക്കി കാണുന്ന മിഷനാണ് ആദ്യത്യ എൽ-1. സൂര്യനെയും സൂര്യനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തെയും കുറിച്ച് വിശദമായി പഠിക്കുക എന്ന ഉദ്ദേശത്തോയാണ് ഈ മിഷൻ ഇസ്രോ ആരംഭിച്ചത്.

സൗര കൊറോണയെക്കുറിച്ചുള്ള പഠനങ്ങൾ, ഇവിടെ ചൂട് നിർക്കുന്നതെങ്ങനെ?, സൗരവാതത്തിന്റെ ത്വരണം, സൗരവാതത്തിന്റെ വിതരണം എന്നിവയെല്ലാം ഈ പഠനത്തിന്റെ വിവധ ഭാ​ഗങ്ങളാണ്. ഇതിന് പുറമെ ഭൂമിക്ക് സമീപമുള്ള ബഹിരാകാശ കാലാവസ്ഥ എന്താണെന്നും ഈ പഠനത്തിലൂടെ ഇസ്രോ ലക്ഷ്യം വെയ്ക്കുന്നു. നിലവിൽ ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നാലെ നിരവധി ദൗത്യങ്ങളാണ് ഇസ്രോ ഏറ്റെടുത്തിരിക്കുന്നത് ഇതിൽ പ്രധാനപ്പെട്ട ഒരു ദൗത്യമാണ് ആദിത്യ എൽ-1.

ഇന്ത്യയ്ക്കും ഇസ്രോയ്ക്കും സൂര്യനോളം അഭിമാനം

MOST READ: വർഷാവസാനം പ്രത്യേക ഓഫറുമായി ആമസോൺ; വിലകേട്ട് കണ്ണ് തള്ളരുത്, സ്മാർട്ട് ടിവികൾക്ക് 60 ശതമാനത്തോളം ഡിസ്കൗണ്ട്

ഇതിന് പുറമെ ബഹിരാകാശ നിലയം സ്ഥാപിക്കാനും ബഹിരാകാശത്തേക്ക് യാത്രിക്കനെ അയയ്ക്കാനും ഇസ്രോ പദ്ധകികൾ തയ്യാറാക്കുന്നുണ്ട്. ​ഗ​ഗൻയാൻ എന്ന മിഷൻ വഴിയായിരിക്കും ഇന്ത്യ ബഹിരാകാശത്ത് യാത്രികനെ അയയ്ക്കുക. ആദിത്യ എൽ-1 എന്ന മിഷൻ നടത്താൻ ഇസ്രോയെ പ്രേരിപ്പിച്ച ഘടകങ്ങൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ബഹിരാകാശത്ത് നടക്കുന്ന കൊടുങ്കാറ്റുകൾ, കാലാവസ്ഥ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുക എന്നതാണ് ആദ്യത്തെ ഘടകം.

ഇക്കാര്യങ്ങൾ മനസിലാക്കാനായി ഉപഗ്രഹങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, പവർ ഗ്രിഡുകൾ എന്നിവയെല്ലാം സ്ഥാപിക്കാൻ ഈ പഠനം തുടക്കമാകും എന്നാണ് ഇസ്രോയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഇവ വഴി ഭൂമിയിൽ നിന്ന് തന്നെ ബഹിരാകാശത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രവചിക്കാനും സാധിക്കുന്നതായിരിക്കും. ഇതു വഴി രാജ്യത്തെ സാങ്കേതിക വിദ്യയിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കും എന്നും ഇവർ പ്രതീക്ഷിക്കുന്നു. മാത്രമല്ല അറോറകളെക്കുറിച്ചുള്ള പഠനവും ഇവർ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ഭൂമിയുടെ കാന്തിക മണ്ഡലവുമായി ഇടപഴകുന്ന സൗരവാതങ്ങൾ ആണ് അറോറകൾ എന്ന പ്രതിഭാസം ഉണ്ടാക്കുന്നത്. ഈ പഠനം വഴി അറോറ പ്രതിഭാസത്തെക്കുറിച്ചും ആഴമായി അറിയാൻ സാധിക്കുന്നതായരിക്കും. മറ്റ് ​ഗ്രഹങ്ങളെക്കുറിച്ച് പഠനം നടത്താനായി ഇവിടങ്ങളിലേക്ക് പേടകങ്ങൾ അയയ്ക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ ബഹിരാകാശത്ത് ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ മറ്റ് അപകട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള സംവിധാനം നിർമ്മിക്കാനുള്ള പഠനവും ഈ ദൗത്യത്തിലൂടെ സാധിക്കുന്നതായിരിക്കും.

നിലവിൽ ആദിത്യ എൽ-1 ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയിച്ചിരിക്കുകയാണ്. വരുന്ന നാളുകൾ ഈ ദൗത്യത്തിന്റെ ഏറെ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയും ഇസ്രോയ്ക്കും ഏറെ പ്രധാനപ്പെട്ട ദൗത്യമാണ് ഇത്. അതേ സമയം ചന്ദ്രയാൻ 3 ദൗത്യം വിജയിച്ച സാഹചര്യത്തിൽ ഏറെ ആത്മവിശ്വാസത്തിലാണ് രാജ്യവും ഇസ്രോയും. ഇസ്രോയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, നാസയിലെ മുതിർന്ന ഉദ്യോ​ഗസ്തർ എന്നിവർ രം​ഗത്ത് വന്നിരുന്നു.

More from GizBot

Best Mobiles in India

English summary
ASPEX consists of two instruments: the Solar Wind Ion Spectrometer (SWIS) and the Suprathermal and Energetic Particle Spectrometer (STEPS). Out of this, the SWIS part has started functioning as per the instructions of ISRO. They also revealed that this part is a good performance. Some pictures of it have also been released through ISRO X (Twitter).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X