സ്മാർട്ട് ടിവിയടക്കം ഐറ്റൽ 2020ൽ ഇന്ത്യയിൽ പുറത്തിറക്കുക 22 ഡിവൈസുകൾ

|

ട്രാൻസ്‌ഷൻ ഹോൾഡിംഗ്സിൻറെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഐറ്റൽ അടുത്ത വർഷം ഇന്ത്യയിൽ നിരവധി ഡിവൈസുകൾ പുറത്തിറക്കാനൊരുങ്ങുന്നു. സ്മാർട്ട് ടിവിയും 22 ഫോണുകളുമടക്കം നിരവധി ഡിവൈസുകളാണ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. അടുത്ത വർഷം ആസൂത്രണം ചെയ്യാൻ പോകുന്ന ലോഞ്ചുകളെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് സിഇഒ അരിജിത് തലപത്ര ഗിസ്‌ബോട്ടിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സ്മാർട്ട് ടിവി
 

അടുത്ത വർഷം ഇന്ത്യയിൽ സ്മാർട്ട് ടിവി പുറത്തിറക്കാൻ ഒരുങ്ങുന്നതായി തലപത്ര അറിയിച്ചു. അഫോഡബിൾ സെഗ്മെൻറിൽ സ്മാർട്ട് ടിവി വാഗ്ദാനം ചെയ്യുന്ന അധികം കമ്പനികളൊന്നും വിപണിയിൽ ഇന്ന് ഇല്ല. ഇന്ത്യ ഒരു വലിയ വിപണിയാണ്. അതുകൊണ്ട് തന്നെ കമ്പനി ഇന്ത്യയിൽ ഒരു സ്മാർട്ട് ടിവിയും മ്യൂസിക് സിസ്റ്റവും ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വില്ലോൻ

ഇന്ത്യയിൽ സ്മാർട്ട് ടിവി അവതരിപ്പിക്കുന്നതിനു പുറമേ വില്ലോൻ എന്ന പുതിയ ആക്‌സസറീസ് ബ്രാൻഡും കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഐറ്റെൽ ഇപ്പോൾ ഒറൈമോ ബ്രാൻഡിന് കീഴിൽ ബ്ലൂടൂത്ത് എനേബിൾഡ് പ്രോഡക്ടുകൾ വിപണിയിലെത്തിക്കുന്നുണ്ട്. 2020 ൽ ഏഴ് സ്മാർട്ട്‌ഫോണുകളും 15 ഫീച്ചർ ഫോണുകളും ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഏഴ് സ്മാർട്ട്‌ഫോണുകളും 15 ഫീച്ചർ ഫോണുകളും

ഐറ്റലിന് തങ്ങളുടെ സ്മാർട്ട്‌ഫോണുകൾക്കും ഫീച്ചർ ഫോണുകൾക്കുമായി ഒരു പ്ലാൻ നിലവിലുണ്ട്. 2020 ൽ ഏഴ് സ്മാർട്ട്‌ഫോണുകളും 15 ഫീച്ചർ ഫോണുകളും ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് തലപത്ര ഗിസ്‌ബോട്ടിനെ അറിയിച്ചു. സ്മാർട്ട്‌ഫോണുകളുടെ വില 6000 രൂപയ്ക്ക് താഴെയും ഫീച്ചർ ഫോണുകൾ 1200 രൂപയ്ക്കും ലഭ്യമാക്കും. കൂടാതെ, ഡാറ്റാ ആനുകൂല്യങ്ങൾക്കായി ഐറ്റൽ എയർടെൽ, റിലയൻസ് ജിയോ എന്നിവയുമായി പാർട്ണർഷിപ്പും ഉണ്ടാക്കിയേക്കും.

എ 46
 

2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള എ 46 സ്മാർട്ട്‌ഫോണിന്റെ പുതിയ വേരിയൻറ് ഐറ്റൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. 4,999 രൂപയാണ് ഈ മോഡലിൻറെ വില. ഈ സ്മാർട്ട്‌ഫോൺ ഡയമണ്ട് ഗ്രേ, ഫിയറി റെഡ്, നിയോൺ വാട്ടർ, ഡാർക്ക് വാട്ടർ എന്നി നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഫിംഗർപ്രിന്റ് സെൻസറും

1440 x 720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുള്ള 5.45 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് എ 46 സ്‌മാർട്ട്‌ഫോണിന് നൽകിയിരിക്കുന്നത്. 1.6 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 2 ജിബി റാമും 32 ജിബി റോമും. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറിയും ഫോണിൻറെ സവിശേഷതകളാണ്. ഫെയ്‌സ് അൺലോക്ക് സവിശേഷതയ്‌ക്കൊപ്പം ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

തരംഗം സൃഷ്ടിക്കാൻ ഐറ്റൽ

എന്തായാലും 2020ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ തരംഗം സൃഷ്ടിക്കാൻ ഐറ്റലിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ് ഇതുവരെ ഐറ്റലിൽ നിന്നും നമ്മൾ കണ്ടിട്ടുള്ളത്. അതിനാൽ തന്നെ ഇനിവരുന്ന സ്മാർട്ട്ഫോണുകൾക്കും മികച്ച ഫീച്ചറുകൾ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐറ്റൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സ്മമാർട്ട് ടിവി കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഇന്ത്യൻ വിപണിയിലെ ആദ്യത്തെ സ്മാർട്ട് ടിവിയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എംഐയുടെയും മറ്റും ടിവികളോടായിരിക്കും ഐറ്റലിൻറെ ടിവിക്ക് മത്സരിക്കേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles
Best Mobiles in India

Read more about:
English summary
itel, a Transsion Holdings-owned company, is planning to launch 22 phones alongside a smart TV next year in India. In an interview with Gizbot, Transsion Holdings CEO, Arijeet Talapatra revealed some key details on the upcoming launches planned for the next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X