6G: ഇന്ത്യ 5ജിയെ കാത്തിരിക്കുമ്പോൾ ജപ്പാൻ 6ജിയിലേക്ക്

|

ഇന്ത്യയിലെ ഉപയോക്താക്കൾ 5 ജി വയർലെസ് നെറ്റ്‌വർക്ക് പ്രതീക്ഷിച്ചിരിക്കുന്ന അവസരമാണിത്. ഈ വർഷം തന്നെ 5ജി പരീക്ഷണാടിസ്ഥാനത്തിൽ കമ്പനികൾ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. 5ജി നെറ്റ്വർക്കുകൾ ജിഗാബൈറ്റ് ക്ലാസ് ഡൗൺലോഡ്, അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 4 ജി നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 5 ജി നെറ്റ്‌വർക്ക് മികച്ച ശ്രേണിയും കണക്റ്റിവിറ്റിയും നൽകും. ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് ഹാർഡ്‌വെയർ വിന്യസിക്കുന്നതിന് കമ്പനികൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും ആവശ്യമാണ്, പരിശോധനയ്ക്ക് തന്നെ ഒരു വർഷമെടുക്കും.

 

 5ജി

ഇന്ത്യ ഇപ്പോഴും 5 ജി നെറ്റ്‌വർക്ക് കാത്തിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ ഇതിനകം 5 ജിയും കഴിഞ്ഞ് 6ജിയിലേക്കുള്ള ചുവട് വയ്പ്പുകളും ആരംഭിച്ചു കഴിഞ്ഞു. ജപ്പാനിലെ എൻ‌ടി‌ടി ഡോകോമോ 2030ൽ 6 ജി വയർലെസ് സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 6ജി വയർലെസ് നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാനുള്ള ശരിയായ നടപടികൾ വികസിപ്പിക്കുന്നതിന് ജപ്പാനിലെ സർക്കാർ ഉദ്യോഗസ്ഥർ ഒരു പാനൽ രൂപീകരിക്കും.

 6-ാം തലമുറ

5ജിക്ക് ശേഷമുള്ള 6-ാം തലമുറ നെറ്റ്വർക്കിന്റെ വികാസത്തിന് ഈ വർഷം തന്നെ തുടക്കമാവുമെങ്കും ഇത് പ്രാവർത്തികമാവാൻ കുറച്ച് കാലം കാത്തിരിക്കണം. റിപ്പോർട്ടുകൾ പ്രകാരം 6 ജി നെറ്റ്‌വർക്ക് 5 ജി നെറ്റ്‌വർക്കിനെക്കാൾ 10 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് നൽകുമെന്നാണ് കരുതുന്നത്. കണക്കുകളിലും കടലാസുകളിലും ഒതുങ്ങിയിരുന്ന 6ജി സാങ്കേതിക വിദ്യ ഇപ്പോൾ യാഥാർത്ഥ്യമാവാൻ പോവുകയാണ്. 6 ജി സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനുമായി എൻ‌ടി‌ടി ഡോകോമോ ഇതിനകം തന്നെ 2.03 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: 2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾകൂടുതൽ വായിക്കുക: 2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾ

6 ജി സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ
 

6 ജി സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ

നിലവിൽ 6 ജി സാങ്കേതികവിദ്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സാങ്കേതിക നവീകരണം കണക്കിലെടുക്കുമ്പോൾ 6 ജി സാങ്കേതികവിദ്യ 5 ജി സാങ്കേതികവിദ്യയിൽ കാണുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട് കൂടാതെ മികച്ച റെയിഞ്ച്, കണക്റ്റിവിറ്റി, ഇന്റർനെറ്റ് വേഗത എന്നിവ 6ജി വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.

5 ജി സാങ്കേതികവിദ്യ

5 ജി സാങ്കേതികവിദ്യയുടെ കഴിവുകൾ മൊബൈൽ നെറ്റ്‌വർക്കിനപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. കൃഷി, വൈദ്യം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി ഒന്നിലധികം മേഖലകളിൽ ഇത് ഉപയോഗിക്കും. 6 ജി സാങ്കേതികവിദ്യ ഇതുപോലെ കൂടുതൽ മൊബൈൽ നെറ്റ്വർക്ക് ഇതര ആവശ്യങ്ങളിലക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പടുന്നത്.

ഇന്ത്യയിൽ 6 ജി

ഇന്ത്യയിൽ 6 ജി

ഇന്ത്യയിലെ 5 ജി സാങ്കേതികവിദ്യ വരാനിരിക്കുന്ന ഒരു കാര്യമാണ്. ഇതുവരെ സ്പെക്ട്രം ലേലമോ പരീക്ഷണമോ നടത്തിയിട്ടില്ല. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ഈ വർഷം 5 ജി ലഭിക്കും എന്ന് ഉറപ്പാണ്. ഇന്ത്യയിൽ 6ജി സാങ്കേതക വിദ്യ എപ്പോൾ എത്തുമെന്നത് ഇപ്പോൾ ഉത്തരം പറയാനാവുന്ന ചോദ്യമല്ല. 5ജി രാജ്യത്താകമാനം ലഭ്യമാവുകയും 6ജി മറ്റ് വികസിത രാജ്യങ്ങളിൽ സജീവമാവുകയും ചെയ്തതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക. എന്തായാലും അത് 2030ന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.

കൂടുതൽ വായിക്കുക: 5ജി സ്മാർട്ട്ഫോണുകൾ 2020ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: 5ജി സ്മാർട്ട്ഫോണുകൾ 2020ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെത്തും

Best Mobiles in India

Read more about:
English summary
Though India is still on the anticipation of the 5G network, some countries have already moved on from 5G and are working on a 6G network. Japan's NTT Docomo might is said to launch its 6G wireless service in 2030. In the next few days, Japan's government officials will set a panel to develop a proper strategy to work on the 6G wireless network technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X