ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!
ജിയോയുടെ വെല്‍ക്കം ഓഫര്‍ 2016 ഡിസംബര്‍ വരെയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതു മാറ്റി 2017 മാര്‍ച്ച് വരെ നീട്ടാന്‍ കമ്പനി പദ്ധതി ഇടുന്നുണ്ട്.
ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ വന്‍ മത്സരങ്ങള്‍ നടക്കുകയാണ്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ അവരുടെ ഇന്റര്‍നെറ്റ് പ്ലാനുകള്‍ ഇതിനകം തന്നെ കുറച്ചു കഴിഞ്ഞു.
ജിയോയുടെ വെല്‍ക്കം ഓഫര്‍ 2016 ഡിസംബര്‍ വരെയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതു മാറ്റി 2017 മാര്‍ച്ച് വരെ നീട്ടാന്‍ കമ്പനി പദ്ധതി ഇടുന്നുണ്ട്.

ലോക റെക്കോര്‍ഡുമായി റിലയന്‍സ് ജിയോ
പ്രവര്‍ത്തനം ആരംഭിച്ച ആദ്യമാസം തന്നെ ജിയോയ്ക്ക് 1.6 കോടിയിലധികം വരിക്കാരെ ലഭിച്ചു എന്ന ലോക റെക്കോര്‍ഡാണ് ജിയോ നേടിയിരിക്കുന്നത്. അത്രയും യൂസര്‍മാരെ പ്രതിമാസം 25 കോടി ജിഗാബൈറ്റ് ആയിരിക്കും ജിയോയിലെ മൊത്ത ഡേറ്റ യൂസേജ്. രാജ്യത്ത് 3100ത്തോളം വരുന്ന നഗരങ്ങളിലും പട്ടണങ്ങളിലും ആധാര്‍ കാര്‍ഡ് വഴിയാണ് ജിയോ സൗജന്യ സിം നല്‍കുന്നത്.

സൗജന്യം
നിലവില്‍ വോയിസ് കോളുകളും ഡാറ്റയും ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. തുടര്‍ന്ന് ഒരു ജിബി സേവനത്തിന് 130-140 വരെയായിരിക്കും ഈടാക്കുന്നത്.

പണം ഈടാക്കില്ല
മറ്റു സേവന ദാദാക്കളുടെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് കോളുകള്‍ പോകുമ്പോഴുളള നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ അവരില്‍ നിന്നും പണം ഈടാക്കുന്നത് ശരിയല്ല. അതിനാല്‍ മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതു വരെ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ വാഗ്ദാനം നല്‍കുന്നു.

സൗജന്യം തുടരാന്‍
ജിയോയുടെ സൗജന്യ സേവനം തുടരാന്‍ ട്രായ്‌യുടെ അനുവാദം ആവശ്യം ഇല്ലെന്നും അന്‍ഷുമാന്‍ താക്കൂര്‍ വ്യക്തമാക്കി.



Click it and Unblock the Notifications








