Home
News

റിലയൻസ് ജിയോ 5ജിയിൽ പ്രതീക്ഷിക്കാവുന്ന വേഗതയും പ്ലാനുകളും

ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര തന്നെ മാറ്റിയെടുത്ത റിലയൻസ് ജിയോ പുതിയ തലമുറ നെറ്റ്വർക്കായ 5ജിയും രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 5ജി ട്രയൽ‌സ് നടത്തുന്നതിന് ജിയോയ്ക്ക് ഒരു സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുടെ 5ജി പ്രതീക്ഷകളിൽ ആദ്യം വരുന്ന പേരും ജിയോയുടേത് തന്നെയാണ്. 5ജി ഇതിനകം തന്നെ പല രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. 5ജിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ചുക്കാൻ പിടിക്കാൻ ജിയോ മുന്നിൽ തന്നെയുണ്ട്.

ഇന്ത്യയിൽ റിലയൻസ് ജിയോ 5 ജി ലോഞ്ച്

ഇന്ത്യയിൽ റിലയൻസ് ജിയോ 5 ജി ലോഞ്ച്

റിലയൻസ് ജിയോ അതിന്റെ വാർഷിക പൊതുയോഗത്തിൽ വരാനിരിക്കുന്ന പ്രൊഡക്ടുകളെ കുറിച്ച് ചില വലിയ പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഗൂഗിളുമായി സഹകരിച്ച് 5ജി സ്മാർട്ട്‌ഫോൺ 5,000 രൂപയിൽ താഴെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഡിവൈസിന്റെ റോൾഔട്ട് ദീപാവലി സമയത്ത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ 5ജി പ്രഖ്യാപനവും ഈ വാർഷിക ജനറൽബോഡി യോഗത്തിൽ ഉണ്ടാകുമെന്ന് പറയുമ്പോഴും 5ജി സ്പെക്ട്രം സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.

റിലയൻസ് ജിയോ 5ജി വേഗത: വിശദാംശങ്ങൾ

റിലയൻസ് ജിയോ 5ജി വേഗത: വിശദാംശങ്ങൾ

ക്വാൽകോമിന്റെ 5ജി റാൻ പ്ലാറ്റ്ഫോമുകളിലൂടെ 5ജിഎൻആർ സൊല്യൂഷനിൽ 1 ജിബിപിഎസ് 5ജി വേഗത കൈവരിക്കാൻ റിലയൻസ് ജിയോയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. പരീക്ഷണത്തിനുള്ള ലാബ് സാഹചര്യങ്ങളിലാണ് ഈ വേഗത കൈവരിക്കാനായത്. ധാരാളം ഉപയോക്താക്കൾ ഉണ്ടാവുന്ന സാഹചര്യത്തിൽ ഈ വേഗത തന്നെ ലഭിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ആളുകൾ ധാരാളമായി നെറ്റ്വർക്ക് ഉപയോഗിക്കുമ്പോൾ വേഗത കുറയാനുള്ള സാധ്യത കൂടുതലാണ്.

റിലയൻസ് ജിയോ 5ജി താരിഫ് പ്ലാനുകൾ

റിലയൻസ് ജിയോ 5ജി താരിഫ് പ്ലാനുകൾ

സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ലോഞ്ച് ചെയ്യുന്നതിനൊപ്പം തന്നെ ജിയോയുടെ വാർഷിക പൊതുയേഗത്തിൽ വച്ച് 5ജി പ്ലാനുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് സൂചനകൾ. പ്ലാനുകൾ കൃത്യമായി പ്രഖ്യാപിക്കില്ല പകരം ഏകദേശം വില നിലവാരങ്ങൾ ജിയോ ഈ യോഗത്തിൽ വച്ച് പ്രഖ്യാപിച്ചേക്കും. 5ജി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്നത് വൈകുമെങ്കിലും 5ജി ഡാറ്റയ്ക്ക് വരുന്ന ഏകദേശ ചിലവിനെ സംബന്ധിക്കുന്ന സൂചനകൾ ജിയോ ഈ യോഗത്തിൽ വച്ച് വെളിപ്പെടുത്തും.

ടെലിക്കോം

മറ്റ് ടെലിക്കോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ മിതമായ നിരക്കിൽ പായ്ക്കുകൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയേക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ റിലയൻസ് ജിയോ നൽകുന്നുണ്ട്. 5ജിയുടെ കാര്യത്തിലും ഇത് തുടരുമെന്ന് ഉറപ്പാണ്. കുറഞ്ഞ നിരക്കിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുന്ന ഓപ്പറേറ്ററായിരിക്കും ജിയോ. മറ്റ് ടെലിക്കോം കമ്പനികളും ഇത് പിന്തുടരാനാണ് സാധ്യത.

4ജി

5ജി സേവനങ്ങൾ സ്വന്തമായി ആരംഭിക്കാനാണ് റിലയൻസ് ജിയോ പദ്ധതിയിടുന്നത്. പക്ഷേ ഉപകരണങ്ങൾക്കും സേവനങ്ങൾ ആരംഭിക്കുന്നതിനുമായി മറ്റ് കമ്പനികളുമായി സഹകരിച്ചേക്കും. 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നതിന് ജിയോ സാംസങ്ങുമായിട്ടാണ് ചേർന്ന് പ്രവർത്തിച്ചത്. 5ജി സേവനങ്ങൾക്കായി പരമാവധി ആവശ്യമുള്ളതെല്ലാം സ്വന്തമായി ചെയ്യുമെന്നാണ് ജിയോ അറിയിച്ചിട്ടുള്ളത്. ജിയോയ്ക്ക് സാധ്യമാകാത്ത ഉപകരണങ്ങളുടെ നിർമാണത്തിന് മറ്റ് കമ്പനികളെ ആശ്രയിച്ചേക്കും.

Best Mobiles in India

English summary
Reliance Jio is all set to launch 5G, the next generation network in the country. Jio has been allotted a spectrum to conduct 5G trial classes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X