Home
News

ജിയോ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങും

ഇന്ത്യൻ ഉപഭോക്താക്കൾ‌ക്കായി വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വികസിപ്പിക്കുന്നതിന് ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ വർഷത്തെ വാർ‌ഷിക പൊതുയോഗത്തിൽ (എജി‌എം) റിലയൻസ് സ്ഥിരീകരിച്ചിരുന്നു. 2021 എജിഎമ്മിൽ വച്ച് ഗൂഗിളുമായി സഹകരിച്ചുള്ള റിലയൻസ് ജിയോയുടെ ആദ്യത്തെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനുപുറമെ ജിയോബുക്ക് എന്ന കുറഞ്ഞ വിലയുള്ള ജിയോ ലാപ്‌ടോപ്പും ഇതേ അവസരത്തിൽ പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജിയോ 5ജി ഫോൺ, ജിയോബുക്ക്: ലോഞ്ച്

ജിയോ 5ജി ഫോൺ, ജിയോബുക്ക്: ലോഞ്ച്

ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി സ്മാർട്ട്‌ഫോൺ വികസിപ്പിക്കുമെന്നും ആൻഡ്രോയിഡ് അല്ലെങ്കിൽ ആൻഡ്രോയിഡ് ഗോ ബേസ്ഡ് ജിയോ ഒഎസിൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എൻട്രി ലെവൽ ഹാർഡ്‌വെയർ ഉള്ള സ്മാർട്ട്‌ഫോണുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിളിന്റെ ഒഎസ് ആണ് ആൻഡ്രോയിഡ് ഗോ. ഇതിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോൺ എന്നത് വിപണിയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഡിവൈസ് ആയിരിക്കും.

5ജി

ജിയോയുടെ 5ജി സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് ഗോ ഒഎസിൽ പ്രവർത്തിക്കുമെന്നും എൻട്രി ലെവൽ സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും ജിയോയുടെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട്‌ഫോണിനായി ആൻഡ്രോയിഡ് ബേസ്ഡ് ജിയോ ഒഎസ് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയോ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ റിലയൻസ് ജിയോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജിയോ ബുക്ക്

ജിയോ ബുക്ക്

റിലയൻസ് ജിയോയുടെ ലാപ്‌ടോപ്പുകൾക്ക് വേണ്ടി കമ്പനി ജിയോ ഒഎസ് വികസിപ്പിക്കുന്നുണ്ടെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. 4ജി എൽടിഇ കണക്റ്റിവിറ്റിയുള്ള ഈ ലാപ്ടോപ്പ് കുറഞ്ഞ നിരക്കിൽ വികസിപ്പിക്കുന്നതിന് ചൈനീസ് നിർമാതാക്കളായ ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുമായി ജിയോ ചേർന്ന് പ്രവർത്തിക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിയോബുക്കിനായുള്ള പ്രവർത്തനം ആരംഭിച്ചതെന്നും ഏപ്രിൽ പകുതിയോടെ ഡിവൈസ് ഉൽപ്പന്ന മൂല്യനിർണ്ണയ പരീക്ഷണത്തിന് തയ്യാറാകുമെന്നും റിപ്പോർട്ടുണ്ട്.

4ജി

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ജിയോബുക്കിൽ എച്ച്ഡി (1,366 × 768 പിക്സലുകൾ) ഡിസ്പ്ലേയും ക്വാൽകോം സ്നാപ്ഡ്രാഗൺ 665 എസ്ഒസി സ്നാപ്ഡ്രാഗൺ എക്സ് 12 4 ജി മോഡവും ഉണ്ടായിരിക്കും. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 64 ജിബി വരെ ഇഎംഎംസി സ്റ്റോറേജും ഈ ലാപ്ടോപ്പിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. മിനി-എച്ച്ഡിഎംഐ കണക്റ്റർ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ബ്ലൂബാങ്ക്

ജിയോബുക്ക് വികസിപ്പിക്കുന്ന ഘട്ടത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ബ്ലൂബാങ്കും റിലയൻസ് ജിയോയും വിവിധ വെണ്ടർമാരിൽ നിന്ന് കുറഞ്ഞ ചെലവുള്ള ഘടകങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചെലവ് കുറയ്‌ക്കുന്നതിന് സ്‌നാപ്ഡ്രാഗൺ 665, ആൻഡ്രോയിഡ് എന്നിവ ജിയോബുക്കിൽ അവതരിപ്പിക്കും. ജിയോയുടെ പുതിയ 5ജി ഫോണും ലാപ്ടോപ്പും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വന്നേക്കും.

Best Mobiles in India

English summary
According to the latest reports, Jio will launch its first 5G smartphone later this year. In addition, a low-cost Jio laptop called Jiobook will be introduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X