Jio 5G: ജിയോ 5ജി എപ്പോൾ ലഭ്യമാകും, സ്പീഡും വിലയും എത്ര; അറിയേണ്ടതെല്ലാം

|

5ജി ലോഞ്ചിന്റെ കാര്യം വരുമ്പോൾ ഇന്ത്യയിലെ ആളുകളുടെ ആദ്യ പ്രതീക്ഷ ജിയോയിൽ തന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 5ജി (Jio 5G) വാണിജ്യാടിസ്ഥാനത്തിൽ നൽകുന്ന ആദ്യ ടെലിക്കോം കമ്പനികളിൽ ഒന്നായിരിക്കുമെന്നും 4ജി വോൾട്ടി സേവനത്തിൽ വിപ്ലവം സൃഷ്ടിച്ചത് പോലെ 5ജിയിലും ജിയോ വിപ്ലവം ഉണ്ടായിരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ജിയോ 5ജിയെ കുറിച്ച് ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ എല്ലാം നോക്കാം.

ജിയോ

ജിയോ തങ്ങളുടെ 5ജി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത തലമുറ മൊബൈൽ നെറ്റ്‌വർക്ക് രാജ്യത്ത് ലഭ്യമാകുമ്പോൾ അതിലേക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മാറാൻ തങ്ങളുടെ നെറ്റ്‌വർക്കിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടെലിക്കോം വകുപ്പ് അടുത്തിടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ 13 നഗരങ്ങളിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകും. ഈ സേവനം ലഭ്യമാക്കുന്നതിൽ ജിയോ മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Jio 5G

ജിയോ തങ്ങളുടെ 5ജി നെറ്റ്വർക്കിന് ആവശ്യമായ എല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 1 ജിബിപിഎസിൽ കൂടുതൽ വേഗത നൽകുന്നതായിരിക്കും തങ്ങളുടെ 5ജി നെറ്റ്വർക്ക് എന്നും ജിയോ അവകാശപ്പെടുന്നു. ജിയോ 5ജി (Jio 5G)ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള സമയവും ഇന്റർനെറ്റ് വേഗതയും താരിഫ് പ്ലാനുകളുമെല്ലാം ചുവടെ കൊടുക്കുന്നു. ഇതിൽ പല കാര്യങ്ങളും കൃത്യമായി നടക്കണം എന്നില്ല. പല സാങ്കേതിക കാരണങ്ങളാലും 5ജി എത്തുന്നത് വൈകാനും സാധ്യതയുണ്ട്.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

ജിയോ 5ജി

നിലവിൽ ജിയോ 5ജി ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെ മൊബൈൽ സേവന ദാതാവ് ജിയോ ആയിരിക്കും എന്ന സൂചനകൾ ഇതിനകം തന്നെ ഉണ്ട്. നിലവിലുള്ള റിപ്പോർട്ടുകൾ പ്രകാരം ജിയോ 5ജി സേവനങ്ങൾ സെപ്റ്റംബറിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്പെക്ട്രം ലേലം നടന്ന് ഉടൻ തന്നെ 5ജി ലോഞ്ച് ചെയ്യാനാണ് ജിയോയുടെ പദ്ധതി.

5ജി സേവനം

ജിയോ സെപ്റ്റംബറിൽ 5ജി സേവനം ലഭ്യമാക്കുകയാണ് എങ്കിൽ സ്പെക്‌ട്രം ലേലം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ 5ജി സേവനം നൽകാൻ പദ്ധതിയിട്ടിരിക്കുന്ന എയർടെല്ലിനെക്കാളും മുമ്പ് ജിയോ 5ജി ആരംഭിക്കും. നേരത്തെ തന്നെ മുകേഷ് അംബാനി ജിയോ 5ജിയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ജിയോയുടെ ചുമതല അദ്ദേഹം മകനെ ഏൽപ്പിച്ചത്.

ജിയോ

രാജ്യത്തുടനീളമുള്ള 1,000 നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ജിയോ ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ 13 നഗരങ്ങളിൽ മാത്രമായിരിക്കും സേവനം ലഭിക്കുന്നത്. ഈ നഗരങ്ങളിൽ ബെംഗളൂരു, ലഖ്‌നൗ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, പൂനെ, ജാംനഗർ, ഗാന്ധിനഗർ, മുംബൈ, ചണ്ഡീഗഡ്, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്നു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ 5ജി ലഭിക്കുമോ എന്ന് വ്യക്തമല്ല.

വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻവീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻ

5ജി കവറേജ്

ജിയോ കൃത്യമായ 5ജി കവറേജ് പ്ലാനിനായി ഹീറ്റ് മാപ്പുകൾ, റേ-ട്രേസിങ് ടെക്, 3D മാപ്പുകൾ എന്നിവ ഉപയോഗിക്കും. ഇതിലൂടെ ഉപഭോക്തൃ ഉപഭോഗ വരുമാനം ലക്ഷ്യമിട്ടുള്ള ഡാറ്റാധിഷ്ഠിത 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കാൻ ആയിരിക്കും ജിയോ ശ്രമിക്കുന്നത്. പല വിധത്തിൽ സമാഹരിക്കുന്ന സാങ്കേതിക സഹായത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 5ജി നെറ്റ്വർക്ക് വിന്യാസം വളരെ മികച്ച രീതിയിൽ ചെയ്യാൻ ജിയോ ശ്രമിക്കുന്നു.

Jio 5G:  സ്പീഡ്

Jio 5G: സ്പീഡ്

ജിയോ ഇതിനകം തന്നെ രാജ്യത്ത് 5ജി സേവനങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 1 ജിബിപിഎസിൽ കൂടുതൽ വേഗം ഈ പരീക്ഷണങ്ങളിലൂടെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജിയോ 5ജി ട്രയൽ സൈറ്റുകൾ നിലവിൽ ഗുജറാത്ത്, ഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിൽ പ്രവർത്തിച്ച് വരികയാണ്. ട്രലയിൽ നിന്നും വ്യത്യസ്തമായി ധാരാളം ആളുകൾ ഉപയോഗിക്കുന്ന ശരിയായ നെറ്റ്വർക്കിലേക്ക് വരുമ്പോൾ സ്പീഡ് കുറയാൻ സാധ്യതയുണ്ട്.

സ്പീഡ്

നേരത്തെ പുറത്ത് വന്ന 91 മൊബൈൽസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ജിയോ 5ജി നെറ്റ്‌വർക്ക് യഥാക്രമം 11ms, 9ms ലേറ്റൻസി ജിറ്ററുകൾ ഉപയോഗിച്ച് 420Mbps ഡൗൺലോഡ് വേഗതയും 412Mbps അപ്‌ലോഡ് വേഗതയും നൽകാന സാധ്യതയുണ്ട്. ജിയോ 5ജി നെറ്റ്‌വർക്ക് നിലവിലുള്ള 4ജി നെറ്റ്‌വർക്ക് സ്പീഡിനെക്കാൾ വളരെ വേഗതയേറിയത് തന്നെയായിരിക്കും എന്ന് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നു.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾനെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ

Jio 5G: താരിഫ് പ്ലാനുകൾ

ജിയോ 5ജി (Jio 5G) പ്ലാനുകൾക്ക് 4ജി പ്ലാനുകൾക്ക് സമാനമായ വില തന്നെ ആയിരിക്കുമെന്ന് നേരത്തെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 5ജി പ്ലാനുകൾക്ക് നിലവിലുള്ള 4ജി പ്ലാനുകളേക്കാൾ കാര്യമായ വിലകൂടുതൽ ഉണ്ടാകില്ലെങ്കിലും 5ജി നെറ്റ്വർക്കിനായുള്ള ചിലവും മറ്റും കണക്കിലെടുക്കുമ്പോൾ വില അല്പം കൂടാൻ സാധ്യതയും ഉണ്ട്. ഈ സേവനങ്ങൾ ആരംഭിച്ച് കഴിഞ്ഞാൽ മാത്രമേ ടെലിക്കോം കമ്പനികൾക്ക് എത്ര ചിലവ് വരുന്നുണ്ട് എന്നും അവർ ഉപയോക്താക്കളിൽ നിന്നും എത്ര ഈടാക്കുന്നുവെന്നും അറിയൂ.

ടെലിക്കോം കമ്പനികൾ

ജിയോ അടക്കമുള്ള ടെലിക്കോം കമ്പനികൾ വരിക്കാരെ ആകർഷിക്കുന്നതിനും അടുത്ത തലമുറ മൊബൈൽ നെറ്റ്‌വർക്കിലേക്കുള്ള പോകുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 4ജിക്ക് സമാനമായ വിലകളിൽ പ്ലാനുകൾ നൽകാൻ സാധ്യതയുണ്ട്. 5ജി നെറ്റ്വർക്കിലേക്ക് വലിയൊരു വിഭാഗം ആളുകളും മാറിക്കഴിഞ്ഞാൽ പിന്നീട് 5ജി നിരക്കുകൾ വർധിപ്പിച്ചേക്കും. എയർടെൽ, വിഐ എന്നിവയെക്കാൾ കുറഞ്ഞ വിലയിൽ ജിയോ 5ജി പ്ലാനുകൾ നൽകുമെന്ന് പ്രതീക്ഷിക്കാം.

ജിയോ 5ജി ബാൻഡുകൾ

ജിയോ 5ജി ബാൻഡുകൾ

നിലവിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) രാജ്യത്ത് സബ്-6GHz, mmWave നെറ്റ്‌വർക്കുകൾ വിന്യസിക്കും. 6GHz സബ്-6GHz നെറ്റ്‌വർക്ക് mmWave-നേക്കാൾ ദൈർഘ്യമേറിയ സീരീസ് നൽകും. ഇത് ഒരു ചെറിയ സീരിസിന്റെ ചെലവിൽ വേഗതയേറിയ ഡാറ്റ നൽകും. ഐഐടി ഹൈദരാബാദും ഐഐടി മദ്രാസും ചേർന്ന് വികസിപ്പിച്ച സാങ്കേതികവിദ്യയായ 5Gi എന്ന വേരിയന്റ് പരീക്ഷിക്കുന്നതായി പറയപ്പെടുന്നുണ്ട്.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
Jio is gearing up to launch its 5G services in India. Let's see how fast Jio 5G will be, how much the plans will cost and when Jio 5G will be launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X