ജിയോ 5ജി 2021ൽ ആരംഭിക്കുമെന്ന് മുകേഷ് അംബാനി

|

2021ൽ റിലയൻസ് ജിയോ 5ജി സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ നാലാം പതിപ്പിൽ വച്ചാണ് റിലയൻസ് സിഇഒ മുകേഷ് അംബാനി ജിയോ 5ജിയെ സംബന്ധിച്ച സുപ്രധാനമായ കാര്യം വെളിപ്പെടുത്തിയത്. 2021ന്റെ രണ്ടാം പകുതിയിൽ സർവ്വീസ് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ജിയോയ്ക്ക് ആവശ്യമായ 5ജി നെറ്റ്‌വർക്ക് ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കുമെന്നും അംബാനി വെളിപ്പെടുത്തി.

ഡിജിറ്റൽ കണക്ടഡ്

ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റൽ കണക്ടഡ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ സ്ഥാനം നിലനിർത്തുന്നതിന് 5ജി അധികം വൈകാതെ തന്നെ റോൾ ഔട്ട് ചെയ്യണമെന്നും കുറഞ്ഞ നിരക്കിൽ തന്നെ 5ജി എല്ലാവർക്കും ലഭ്യമാക്കണമെന്നും ജിയോ വ്യക്തമാക്കി. 2021 ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ 5ജി വിപ്ലവം ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വർക്ക്, ഹാർഡ്‌വെയർ, സാങ്കേതിക ഘടകങ്ങൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ, വിഐ എന്നിവയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ, വിഐ എന്നിവയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

ആത്മ നിർഭർ

ഇന്ത്യയിലെ 5ജി നെറ്റ്വർക്കിലേക്കുള്ള ആക്സസ് "ആത്മ നിർഭർ" ആകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സഹായകമായി നിന്നുകൊണ്ട് നാലാം വ്യാവസായിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിക്കുന്നതിന് രാജ്യത്തിനെ സഹായിക്കുമെന്നും മുകേഷ് അംബാനി മൊബൈൽ കോൺഗ്രസിൽ വച്ച് പറഞ്ഞു. ആത്മ നിർഭർ ഭാരതം എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കും ജിയോ തങ്ങളുടെ 5ജി സേവനം ആരംഭിക്കുക എന്ന് വ്യക്തമാണ്.

5ജി
 

നാലാം വ്യാവസായിക വിപ്ലവത്തിൽ മുൻനിരയിൽ നിൽക്കുക എന്നത് മാത്രമല്ല അതിനെ നയിക്കാനും 5ജിയുടെ വികാസം ഇന്ത്യയെ സഹായിക്കുമെന്ന് പറയാൻ തനിക്ക് ആത്മാഭിമാനമുള്ളത്. ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യ വികസിപ്പിക്കാൻ രണ്ട്-മൂന്ന് വർഷം കൂടി വേണ്ടിവരുമെന്ന് ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ജിയോയുടെ സിഇഒ മുകേഷ് അംബാനി തികച്ചും വ്യത്യസ്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: 200 രൂപയിൽ താഴെയുള്ള വിലയുള്ള എയർടെൽ, ജിയോ, വിഐ പ്ലാനുകൾകൂടുതൽ വായിക്കുക: 200 രൂപയിൽ താഴെയുള്ള വിലയുള്ള എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

മൊബൈൽ സാങ്കേതികവിദ്യ

അടുത്ത തലമുറ മൊബൈൽ സാങ്കേതികവിദ്യ ഇന്ത്യയിൽ ഉടനീളം വ്യാപിപ്പിക്കാൻ ധാരാളം കാലതാമസം വേണ്ടി വരുമെന്നാണ് എയർടെൽ ചീഫ് എക്സിക്യൂറ്റീസ് ഗോപാൽ വിറ്റൽ അറിയിച്ചത്. 5ജി എക്കോ സിസ്റ്റം അവികസിതമാണെന്നും സ്പെക്ട്രം ചെലവേറിയതാണെന്നും അദ്ദഹം കൂട്ടിച്ചേർത്തിരുന്നു. ടെലിക്കോം വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഒന്നാം സ്ഥാനക്കാരായ ജിയോ എടുത്തിരിക്കുന്നത്.

5ജി നെറ്റ്വർക്ക്

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് പരീക്ഷിക്കുന്നതോ സ്പെക്ട്രം ലേലം ചെയ്യുന്നതുമായ കാര്യങ്ങളിൽ ഇപ്പോഴും തീരുമാനങ്ങൾ ആയിട്ടില്ല. എങ്കിലും ഇപ്പോഴും ഇന്ത്യൻ വിപണിയിൽ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ആദ്യ ഘട്ടത്തിൽ പ്രീമിയം ഡിവൈസുകളിൽ മാത്രം ഉണ്ടായിരുന്ന 5ജി കണക്ടിവിറ്റി ഇപ്പോൾ മിഡ്റേഞ്ച് ഡിവൈസുകളിൽ വരെ ലഭ്യമാണ്. കൂടുതൽ 5ജി ചിപ്പ്സെറ്റുകൾ വിപണിയിൽ ലഭ്യമാകുന്നതോടെ ഡിവൈസുകൾക്ക് ഇനിയും വിലകുറയാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ 5ജി ആരംഭിക്കുമ്പോഴേക്കും 5ജി സ്മാർട്ട്ഫോണുകൾ എല്ലാ വില നിരവാരത്തിലും ലഭ്യമായി തുടങ്ങും.

കൂടുതൽ വായിക്കുക: ജിയോയുടെ 4ജി സ്മാർട്ട്ഫോൺ അടുത്തവർഷം ആദ്യപാദത്തിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ജിയോയുടെ 4ജി സ്മാർട്ട്ഫോൺ അടുത്തവർഷം ആദ്യപാദത്തിൽ പുറത്തിറങ്ങും

Best Mobiles in India

English summary
Reliance will launch Jio 5G services in 2021. Reliance CEO Mukesh Ambani confirmed It in the fourth edition of the India Mobile Congress.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X